ക്യാഷ്ലെസ്സാവാം... 2000ന് താഴെയുള്ള കാര്‍ഡ് ഇടപാടുകളിലുള്ള നികുതി ഒഴിവാക്കി കേന്ദ്രം
വ്യാപാരികള്‍ അധിക തുക കൈപ്പറ്റുന്നത് ശരിയായ പ്രവണതയല്ലെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിലപാട്
ദില്ലി: 2000 രൂപയ്ക്ക് താഴെയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് സേവനനികുതിയില്ലെന്ന് റിസര്‍വ് ബാങ്ക്. വ്യാപാരികള്‍ക്ക് കാര്‍ഡ് ഇടപാടുകളില്‍ ഉപയോക്താക്കളില്‍ നിന്ന് തുകയുടെ 2 ശതമാനം ഈടാക്കാന്‍ കഴിയില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു.
എടിഎം കാര്‍ഡുപയോഗിച്ച് ഷോപ്പിംഗ് നടത്തുന്ന സാഹചര്യങ്ങളില്‍ ഓരോ കാര്‍ഡ് ഇടപാടിനും തുകയുടെ രണ്ട് ശതമാനം ബാങ്കുകള്‍ക്കുള്ള സൈ്വപ്പിംഗ് ചാര്‍ജ്ജായി വ്യാപാരികള്‍ ഈടാക്കാറുണ്ട്. വ്യാപാരികളുടെ ഈ നീക്കത്തിനാണ് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദേശത്തോടെ തിരിച്ചടിയായിട്ടുള്ളത്. എന്നാല്‍ ഈ തുക കൈക്കലാക്കുന്നത് വ്യാപാരികള്‍ തന്നെയാണ് കാര്‍ഡ് ഇടപാടുകള്‍ക്ക് മേല്‍ വ്യാപാരികള്‍ നടത്തുന്ന തട്ടിപ്പിന് ഇതോടെ അന്ത്യമായിട്ടുണ്ട്.

പ്രതിസന്ധിക്കിടെ ആശ്വാസം
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ രാജ്യത്തുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് നീക്കം. 2000 രൂപയ്ക്ക് താഴെയുള്ള ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ സേവന നികുതി ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

2000ന് താഴെയുള്ള ഇടപാടുകള്‍ക്ക്
ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡ് വഴിയുള്ള 2000 രൂപയ്ക്ക് താഴെയുള്ള ഒറ്റപണമിടപാടിനുള്ള സേവന നികുതിയാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുനീക്കിയിട്ടുള്ളത്. കേന്ദ്ര ധനമന്ത്രിയ്ക്ക് സമര്‍പ്പിച്ച നിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.

ഡിജിറ്റല്‍ ഇടപാടുകള്‍
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നോട്ട് പ്രതിസന്ധി മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

ചാര്‍ജ്ജ് വേണ്ടെന്ന് സര്‍ക്കാര്‍
നോട്ട് നിരോധനത്തോടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഡിസംബര്‍ 31 വരെ ട്രാന്സാക്ഷന് ചാര്‍ജ്ജ് ഈടാക്കരുതെന്ന് കേന്ദ്രം നവംബറില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സേവന നികുതി എടുത്തുകളയാനുള്ള സര്‍ക്കാര്‍ നീക്കം.

പിഒഎസ് ടെര്‍മിനലുകള്‍
മാര്‍ച്ച് 31ഓടെ രാജ്യത്തെ ബാങ്കുകളോട് 10 ലക്ഷം അധിക പിഒഎസ് ടെര്‍മിനലുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിധിയില്‍
ട്രിബ്യൂണലുകള്‍, പുതുതായി വികസിപ്പിച്ച മരുന്നുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രേഡ് യൂണിയനുകള്‍, ഇന്‍ഷ്വറന്‍സ് ബിസിനസ്, സ്പോര്‍ട്സ് സംഘടനകള്‍ എന്നിവയ്ക്കും കേന്ദ്രസര്‍ക്കാര്‍ നീക്കത്തോടെ പണമിടപാടുകള്‍ക്ക് സേവ നികുതി ഇല്ലാതാവും.

ചാര്‍ജ് ഈടാക്കില്ലെന്ന് വ്യാപാരികള്‍
കാര്‍ഡ് സൈ്വപ്പിംഗ് മെഷീന് നല്‍കിയിട്ടുള്ള ബാങ്കുകളുമായി വ്യാപാരികള്‍ ഏര്‍പ്പെട്ട ഉടമ്പടി പ്രകാരം കാര്‍ഡ് ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കില്ലെന്ന് വ്യാപാരികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ വ്യാപാരികള്‍ അധിക തുക കൈപ്പറ്റുന്നത് ശരിയായ പ്രവണതയല്ലെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിലപാട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications