കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാഷ്‌ലെസ്സാവാം... 2000ന് താഴെയുള്ള കാര്‍ഡ് ഇടപാടുകളിലുള്ള നികുതി ഒഴിവാക്കി കേന്ദ്രം

വ്യാപാരികള്‍ അധിക തുക കൈപ്പറ്റുന്നത് ശരിയായ പ്രവണതയല്ലെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിലപാട്

Google Oneindia Malayalam News

ദില്ലി: 2000 രൂപയ്ക്ക് താഴെയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് സേവനനികുതിയില്ലെന്ന് റിസര്‍വ് ബാങ്ക്. വ്യാപാരികള്‍ക്ക് കാര്‍ഡ് ഇടപാടുകളില്‍ ഉപയോക്താക്കളില്‍ നിന്ന് തുകയുടെ 2 ശതമാനം ഈടാക്കാന്‍ കഴിയില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു.

എടിഎം കാര്‍ഡുപയോഗിച്ച് ഷോപ്പിംഗ് നടത്തുന്ന സാഹചര്യങ്ങളില്‍ ഓരോ കാര്‍ഡ് ഇടപാടിനും തുകയുടെ രണ്ട് ശതമാനം ബാങ്കുകള്‍ക്കുള്ള സൈ്വപ്പിംഗ് ചാര്‍ജ്ജായി വ്യാപാരികള്‍ ഈടാക്കാറുണ്ട്. വ്യാപാരികളുടെ ഈ നീക്കത്തിനാണ് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദേശത്തോടെ തിരിച്ചടിയായിട്ടുള്ളത്. എന്നാല്‍ ഈ തുക കൈക്കലാക്കുന്നത് വ്യാപാരികള്‍ തന്നെയാണ് കാര്‍ഡ് ഇടപാടുകള്‍ക്ക് മേല്‍ വ്യാപാരികള്‍ നടത്തുന്ന തട്ടിപ്പിന് ഇതോടെ അന്ത്യമായിട്ടുണ്ട്.

 പ്രതിസന്ധിക്കിടെ ആശ്വാസം

പ്രതിസന്ധിക്കിടെ ആശ്വാസം

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ രാജ്യത്തുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് നീക്കം. 2000 രൂപയ്ക്ക് താഴെയുള്ള ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ സേവന നികുതി ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

2000ന് താഴെയുള്ള ഇടപാടുകള്‍ക്ക്

2000ന് താഴെയുള്ള ഇടപാടുകള്‍ക്ക്

ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡ് വഴിയുള്ള 2000 രൂപയ്ക്ക് താഴെയുള്ള ഒറ്റപണമിടപാടിനുള്ള സേവന നികുതിയാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുനീക്കിയിട്ടുള്ളത്. കേന്ദ്ര ധനമന്ത്രിയ്ക്ക് സമര്‍പ്പിച്ച നിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.

ഡിജിറ്റല്‍ ഇടപാടുകള്‍

ഡിജിറ്റല്‍ ഇടപാടുകള്‍

നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നോട്ട് പ്രതിസന്ധി മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

 ചാര്‍ജ്ജ് വേണ്ടെന്ന് സര്‍ക്കാര്‍

ചാര്‍ജ്ജ് വേണ്ടെന്ന് സര്‍ക്കാര്‍

നോട്ട് നിരോധനത്തോടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഡിസംബര്‍ 31 വരെ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഈടാക്കരുതെന്ന് കേന്ദ്രം നവംബറില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സേവന നികുതി എടുത്തുകളയാനുള്ള സര്‍ക്കാര്‍ നീക്കം.

പിഒഎസ് ടെര്‍മിനലുകള്‍

പിഒഎസ് ടെര്‍മിനലുകള്‍

മാര്‍ച്ച് 31ഓടെ രാജ്യത്തെ ബാങ്കുകളോട് 10 ലക്ഷം അധിക പിഒഎസ് ടെര്‍മിനലുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

 വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിധിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിധിയില്‍

ട്രിബ്യൂണലുകള്‍, പുതുതായി വികസിപ്പിച്ച മരുന്നുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രേഡ് യൂണിയനുകള്‍, ഇന്‍ഷ്വറന്‍സ് ബിസിനസ്, സ്‌പോര്‍ട്‌സ് സംഘടനകള്‍ എന്നിവയ്ക്കും കേന്ദ്രസര്‍ക്കാര്‍ നീക്കത്തോടെ പണമിടപാടുകള്‍ക്ക് സേവ നികുതി ഇല്ലാതാവും.

ചാര്‍ജ് ഈടാക്കില്ലെന്ന് വ്യാപാരികള്‍

ചാര്‍ജ് ഈടാക്കില്ലെന്ന് വ്യാപാരികള്‍

കാര്‍ഡ് സൈ്വപ്പിംഗ് മെഷീന്‍ നല്‍കിയിട്ടുള്ള ബാങ്കുകളുമായി വ്യാപാരികള്‍ ഏര്‍പ്പെട്ട ഉടമ്പടി പ്രകാരം കാര്‍ഡ് ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കില്ലെന്ന് വ്യാപാരികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ വ്യാപാരികള്‍ അധിക തുക കൈപ്പറ്റുന്നത് ശരിയായ പ്രവണതയല്ലെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ നിലപാട്.

English summary
RBI has openly cracked down on this unfair trade practice and issued a notification saying that Shop Merchants can not charge any extra charges from customers, if payment is done through Debit Card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X