ധൈര്യമുണ്ടെങ്കില്‍ തൂക്കിലേറ്റു, രാജ്യസഭയെ വെല്ലുവിളിച്ച് കട്ജു
ദില്ലി: രാജ്യസഭയെ വെല്ലുവിളിച്ച് പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. ധൈര്യമുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റൂവെന്നാണ് മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ വെല്ലുവിളി.
മഹാത്മാഗാന്ധിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് ആക്ഷേപിച്ച കട്ജുവിനെതിരെ കഴിഞ്ഞ ദിവസം രാജ്യസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിനെ പിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെ രാജ്യസഭയെ വെല്ലുവിളിച്ച് കട്ജു രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് രാജ്യസഭയ്ക്ക് ഒരുപദേശം നല്‍കാനുണ്ട്. എന്നെ അപലപിച്ച് രാജ്യസഭ ഒരു പ്രമേയം പാസാക്കിയതറിഞ്ഞു. അതിനാല്‍ തന്നെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്ന കപടമനുഷ്യനെക്കുറിച്ചും ജപ്പാനീസ് ഫാസിസ്റ്റുകളുടെ ഏജന്റിനെക്കുറിച്ചും പറഞ്ഞ എന്നെ ശിക്ഷിക്കണം.' കട്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഗാന്ധിജിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബ്‌ളോഗ് എഴുതിയ കട്ജു അക്ബര്‍ ചക്രവര്‍ത്തിയാണ് യഥാര്‍ഥ രാഷ്ട്രപിതാവ് എന്നും കഴിഞ്ഞദിവസം പറഞ്ഞിരുന്നു..












Click it and Unblock the Notifications