കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് പിറന്നത് മത്സ്യകന്യകയുടെ രൂപത്തിൽ.. അരയ്ക്ക് താഴെ വാൽ.. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

Google Oneindia Malayalam News

കൊല്‍ക്കത്ത: മത്സ്യകന്യകളെക്കുറിച്ച് കഥകളില്‍ മാത്രമേ മനുഷ്യന് കേട്ട് പരിചയമുണ്ടാകൂ. മത്സ്യകന്യകകളെക്കുറിച്ച് കഥകളും സിനിമകളുമുണ്ടായിട്ടുണ്ട്. മനുഷ്യന്റെ മുഖവും മത്സ്യത്തിന്റെ ദേഹവും ഉള്ള അത്ഭുത ജീവികളാണേ്രത മത്സ്യകന്യകകള്‍. ആഴക്കടലിനടിയില്‍ മത്സ്യകന്യകള്‍ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല. മത്സ്യകന്യകയെ കണ്ടെത്തി എന്ന തരത്തില്‍ പ്രചാരണം നടത്തുന്നവരുമുണ്ട്. മത്സ്യകന്യകയുടെ രൂപത്തില്‍ കുഞ്ഞ് ജനിച്ചാല്‍ എങ്ങനെയിരിക്കും? അത്തരമൊരു അത്ഭുതം സംഭവിച്ചിരിക്കുന്നു.

പീഡിപ്പിച്ചവരുടെ പേര് വെളിപ്പെടുത്താമെന്ന് പ്രമുഖ നടി! ആശങ്കയിൽ സിനിമാരംഗം.. മുഖംമൂടികൾ അഴിയും?പീഡിപ്പിച്ചവരുടെ പേര് വെളിപ്പെടുത്താമെന്ന് പ്രമുഖ നടി! ആശങ്കയിൽ സിനിമാരംഗം.. മുഖംമൂടികൾ അഴിയും?

മത്സ്യകന്യകയുടെ രൂപം

മത്സ്യകന്യകയുടെ രൂപം

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് അത്ഭുതം സംഭവിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് മത്സ്യകന്യകയുടെ രൂപമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അരയ്ക്ക് താഴെ വാല് പോലെയുള്ള ശരീരഭാഗമാണ് കുഞ്ഞിന്. ഈ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മെര്‍മൈഡ് സിന്‍ഡ്രോം

മെര്‍മൈഡ് സിന്‍ഡ്രോം

അരയ്ക്ക് താഴെ കാലുകള്‍ കൂടിച്ചേര്‍ന്നിരിക്കുകയാണ്. ഇത് കാഴ്ചയില്‍ വാല് പോലെ തന്നെയുണ്ട്. അരയ്ക്ക് താഴെ ഈ അവസ്ഥ ആയതിനാല്‍ കുഞ്ഞിന്റെ ലിംഗ നിര്‍ണയം പോലും ഡോക്ടര്‍മാര്‍ക്ക് നടത്താന്‍ സാധിക്കുന്നില്ല. മെര്‍മൈഡ് സിന്‍ഡ്രോം അല്ലെങ്കില്‍ സൈറോനോമീലിയ എന്ന അപൂര്‍വ്വാവസ്ഥയാണ് കുഞ്ഞിനെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല

കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല

കുഞ്ഞിന്റെ മാതാപിതാക്കള്‍ ദരിദ്ര കുടുംബത്തിലുള്ളവരാണ്. അതുകൊണ്ട് തന്നെ പ്രസവത്തിന് മുന്‍പ് സ്‌കാനിംഗ് നടത്താന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. ഗര്‍ഭസ്ഥ ശിശുവിന് ഇത്തരമൊരു പ്രശ്‌നമുണ്ടെന്ന് സ്‌കാന്‍ ചെയ്യാത്തത് കൊണ്ട് തിരിച്ചറിയാനും സാധിച്ചില്ല. കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്താനും സാധിച്ചിട്ടില്ല.

ആയുസ്സ് നാല് ദിവസം മാത്രം

ആയുസ്സ് നാല് ദിവസം മാത്രം

ജനിച്ച് വെറും നാല് ദിവസമാണ് ഈ അപൂര്‍വ്വ ശിശു ജീവിച്ചിരുന്നത്. അതില്‍ കൂടുതല്‍ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. രാജ്യത്ത് തന്നെ രണ്ടാമത്തെ കേസാണ് ഇത്തരത്തിലുള്ളത്. ഒരു ലക്ഷം ജനങ്ങളില്‍ ഒന്ന് എന്ന തോതില്‍ മാത്രമേ ഇത് സംഭവിക്കാറുള്ളൂ. അമ്മയില്‍ നിന്നും കുഞ്ഞിലേക്കുള്ള രക്തചംക്രമണം കുറയുന്നതും പോഷകാഹാരക്കുറവുമൊക്കെയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകാറുള്ളതത്രേ.

English summary
‘Mermaid Baby’ Born in Kolkata Hospital Dies in Four Hours, Doctors Unable to Identify Sex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X