കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെർസൽ വിവാദം കത്തുന്നു, മതവികാരം വ്രണപ്പെടുത്തുന്നു, വിജയിക്കെതിരെ കേസ്, ലക്ഷ്യം കുരുക്കുക തന്നെ ?

ഒന്നിനു പുറകെ ഒന്നായി മെർസലിനെതിരെയുള്ള ആരോപണം പുറത്ത്. ചിത്രത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരേപിച്ച് സൂപ്പർ താരം ഇളയദളപതിക്കെതിരെ കേസെടുത്തു.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: ഒന്നിനു പുറകെ ഒന്നായി മെർസലിനെതിരെയുള്ള ആരോപണം പുറത്ത്. ചിത്രത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൂപ്പർ താരം ഇളയദളപതിക്കെതിരെ കേസെടുത്തു. മുത്തുകുമാർ എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

vijay

ഷിൻസോ ആബെ വീണ്ടും ജപ്പാൻ പ്രധാനമന്ത്രി, ഉത്തര കൊറിയക്ക് മുന്നറിയിപ്പ്, ഭീഷണിയെ നേരിടുംഷിൻസോ ആബെ വീണ്ടും ജപ്പാൻ പ്രധാനമന്ത്രി, ഉത്തര കൊറിയക്ക് മുന്നറിയിപ്പ്, ഭീഷണിയെ നേരിടും

ചിത്രത്തിലെ സംഭാഷണങ്ങൾ മതവികാരം വ്രണപ്പെടുത്തന്ന തരത്തിലുള്ളതാണെന്നാണ് പരാതിയിൽ അഭിഭാഷൻ ആരോപിക്കുന്നുണ്ട്. മെർസലിൽ ക്ഷേത്രങ്ങൾക്കെതിരെ വിവാദപരമായ പരാമർശം നടത്തിയിന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

റോഡിലേയ്ക്ക് സിഗററ്റ് കുറ്റി വലിച്ചെറിയുന്നവർ സൂക്ഷിക്കുക... പിടിവീഴും, 200 ദിനാർ പിഴയുംറോഡിലേയ്ക്ക് സിഗററ്റ് കുറ്റി വലിച്ചെറിയുന്നവർ സൂക്ഷിക്കുക... പിടിവീഴും, 200 ദിനാർ പിഴയും

മതവികാരം വ്രണപ്പെടുത്തുന്നു

മതവികാരം വ്രണപ്പെടുത്തുന്നു

വിവാദങ്ങൾ വിട്ടുമാറാതെ ഇളയദളപതി ചിത്രം മെർസൽ. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നടൻ വിജയിക്കെതിരെ കേസെടുത്തു. അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയ്കക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിവാദമായ സംഭാഷണം

വിവാദമായ സംഭാഷണം

'ചികിത്സ കിട്ടാതെ കുട്ടികൾ മരിക്കുന്ന നാട്ടിൽ ക്ഷേത്രങ്ങളല്ല ആശുപത്രികളാണ് പണിയേണ്ടത്' എന്ന സംഭഷണമാണ് വിവാദമായിരിക്കുന്നത്. ഇത് ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം.

 ചിത്രത്തിലെ സംഭാഷണങ്ങൾ വിവാദം

ചിത്രത്തിലെ സംഭാഷണങ്ങൾ വിവാദം

സിനിമയിലെ ചില സംഭാഷണങ്ങൾ നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. ‘സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയില്‍ അത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ലെന്നും പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ടെന്നും' ചിത്രത്തില്‍ പറയുന്നുണ്ട്. അതിനിടക്കാണ് സംഭാഷണത്തിലെ പുതിയ വിവാദം.

ചിത്രത്തിലെ രംഗങ്ങൾ വെട്ടിമാറ്റി

ചിത്രത്തിലെ രംഗങ്ങൾ വെട്ടിമാറ്റി

ചിത്രം വിവാദമായപ്പോൾ ചില രംഗങ്ങൾ വെട്ടിമാറ്റാൻ സമ്മർദമുണ്ടായിരുന്നു. തുടർന്ന് സിനിമയിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായി. എന്നാല്‍ വെട്ടിമാറ്റിയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

വെട്ടിമാറ്റിയ രംഗങ്ങൾ ഹിറ്റ്

വെട്ടിമാറ്റിയ രംഗങ്ങൾ ഹിറ്റ്

ഒഴിവാക്കിയ രംഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് രംഗങ്ങള്‍ ആദ്യം പുറത്തു വന്നത്. ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉന്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട മെര്‍സലിലെ രംഗങ്ങള്‍ എന്ന അടികുറിപ്പോട് കൂടിയാണ് ദൃശ്യങ്ങൾ പോസ്‌ററ് ചെയ്തിരിക്കുന്നത്.

 മെർസലിനെ വിമർശിച്ച് ബിജെപി

മെർസലിനെ വിമർശിച്ച് ബിജെപി

മെർസലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജിഎസ്ടി, നോട്ട് നിരോധനം എന്നിവയ്ക്കെതിരെ സിനിമയിൽ പരാമർശങ്ങൾ നടത്തിയതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

പൂർണ്ണ പിന്തുണ

പൂർണ്ണ പിന്തുണ

മെർസൽ ചിത്രത്തിന് പിന്തുണ നൽകി തമിഴ് സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ രാഷ്ട്രീയ മേഖലയിൽ നിന്നും പ്രമുഖരും ചിത്രത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

English summary
ctor Vijay’s latest release has been in the eye of storm even before it’s release. While the film finally hit the big screen on Diwali, the controversy around the film has refused to die, with something or the other cropping up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X