കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ ഇല്ലാത്തപ്പോഴും വാക്സിൻ എടുക്കാൻ നിർബന്ധിക്കുന്ന സന്ദേശം; അരോചകമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

ദില്ലി; വാക്സിൻ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ദില്ലി ഹൈക്കോടതി. കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നൽകുന്നതിനെതിരേയും കോടതി വിമർശിച്ചു. ആവശ്യത്തിന് വാക്സിൻ ഇല്ലേങ്കിലും ആളുകളോട് വാക്സിൻ എടുക്കാൻ അഭ്യർത്ഥിക്കുന്നു. ഇതെന്ത് അരോചകമാണ്? ഇത് എത്രനാൾ തുടരും കോടതി ചോദിച്ചു.

ഫോൺ ചെയ്യുമ്പോൾ അസ്വസ്ഥത ഉണ്ടാക്കുന്ന വാക്സിൻ സന്ദേശം നിങ്ങൾ കേൾപ്പിക്കുന്നു. എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല. വാക്സിനേഷൻ ഇല്ലാത്തപ്പോഴും വാക്സിൻ എടുക്കേണ്ടതിനെ കുറിച്ച് പറയുന്നു. വാക്സിൻ ഇല്ലാതെ എങ്ങനെയാണ് അതെടുക്കാൻ സാധിക്കുക. ഇതിലൊക്കെ എന്ത് അർത്ഥമാണുള്ളത്, ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

 cover-vaccine-16188

നിങ്ങൾ ഒന്ന് തയ്യാറാക്കി വെച്ചിട്ടുണ്ടെന്നതിനാൽ എല്ലായപ്പോഴും കേൾപ്പിക്കുന്നത് തുടരണമെന്നില്ല. ഗ്രൗണ്ട് സാഹചര്യത്തോടാണ് നിങ്ങൾ പ്രതികരിക്കേണ്ടത്. ദയവ് ചെയ്ത് അക്കാര്യങ്ങൾ ശ്രദ്ധിക്കു, കോടതി പറഞ്ഞു. "ഡോ. രൺ‌ദീപ് ഗുലേറിയയുടെ (എയിംസ് ഡയറക്ടർ) വീഡിയോകൾ പോലുള്ള ബോധവത്കരണ വീഡിയോകൾ ദേശീയ ചാനലുകളിൽ പ്രക്ഷേപണം ചെയ്യണമെന്നും കോടതി പറഞ്ഞു.

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

നമ്മുക്ക് പാഴാക്കാൻ സമയമില്ല.കൈ കഴുകുന്നതിനെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും കഴിഞ്ഞ വർഷം ധാരാളം പ്രചാരണങ്ങളുണ്ടായിരുന്നു.ഇനി ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണവും നൽകണമെന്നും കോടതി പറഞ്ഞു.

പിണറായിയുടെ ജന്മദിനാഘോഷമായതിനാലാണോ അന്ന് മാധ്യമങ്ങളെ പുറത്താക്കിയത്?;ബ്രിട്ടാസിന് രാജേഷിന്റെ മറുപടിപിണറായിയുടെ ജന്മദിനാഘോഷമായതിനാലാണോ അന്ന് മാധ്യമങ്ങളെ പുറത്താക്കിയത്?;ബ്രിട്ടാസിന് രാജേഷിന്റെ മറുപടി

ഇടഞ്ഞ് സിപിഐ.. കേരള കോൺഗ്രസിന് സിപിഎം നൽകിയേക്കുക ഈ വകുപ്പുകൾ.. ചർച്ച ഇങ്ങനെഇടഞ്ഞ് സിപിഐ.. കേരള കോൺഗ്രസിന് സിപിഎം നൽകിയേക്കുക ഈ വകുപ്പുകൾ.. ചർച്ച ഇങ്ങനെ

മണിക്കുട്ടന്‍റെ പ്രായത്തില്‍ തിരുത്തല്‍: വലിയ തെറ്റ്, കുടുംബം നിയമപരമായി നേരിടുമെന്ന് അരവിന്ദ്മണിക്കുട്ടന്‍റെ പ്രായത്തില്‍ തിരുത്തല്‍: വലിയ തെറ്റ്, കുടുംബം നിയമപരമായി നേരിടുമെന്ന് അരവിന്ദ്

ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Govt of India Missing !!! Outlook Magazine Cover Photo Goes Viral

English summary
Message compelling to get vaccinated even when there is no vaccine; High Court says it annoying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X