കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസിക്കും ബാഴ്സിലോണ വിടാൻ താത്പര്യമില്ലായിരുന്നു; ബിജെപി വിട്ടതിൽ പ്രതികരിച്ച് ബാബുൾ സുപ്രിയോ

Google Oneindia Malayalam News

ദില്ലി; ഇക്കഴിഞ്ഞ ദിവസമാണ് മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ സിറ്റിങ് എംപിയുമായ ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് രണ്ട് മാസങ്ങൾക്ക് ഇപ്പുറമായിരുന്നു ബിജെപിയെ ഞെട്ടിച്ച് കൊണ്ട് സുപ്രിയോ തൃണമൂലിൽ എത്തിയത്. ഭവാനിപുർ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബാബുൽ തൃണമൂലിൽ ചേർന്നത് ബംഗാൾ ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. അതിനിടെ താൻ ബിജെപി രാഷ്ട്രീയം വിട്ടതിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാബുൽ.

1

തന്നെ ഊഷ്മളമായി സ്വീകരിക്കുന്ന ഒരു ടീമിന്റെ ഭാഗമായി ഇരിക്കാനാണ് ആഗ്രഹിച്ചതെന്ന് ബാബുൽ മാധ്യമങ്ങളോട് പറഞ്ഞു. താൻ ചരിത്രം സൃഷ്ടിച്ചിട്ടില്ലെന്നും ഒരു പാർട്ടി വിട്ട് മറ്റൊന്നിൽ ചേരുന്ന ആദ്യയാളല്ല താനെന്നും ബാബുൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം ഏഴ് വർഷം താൻ പ്രവർത്തിച്ചു. അവരിൽ നിന്നും നിരവധി കാര്യങ്ങൾ താൻ പഠിച്ചു.

2

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തനിക്ക് വിജയിക്കാൻ സാധിച്ചത് പ്രമുഖ ഖായകൻ എന്ന നിലയിലുള്ള തന്റെ ഇമേജ് കൊണ്ടായിരിക്കാം. എന്നാൽ 2019 ൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത് കൊണ്ടാണ് അവർ തന്നെ വിജയിപ്പിച്ചെന്നും ബാബുൽ പറഞ്ഞു. ഏത് ടീമിനായി ഞാൻ കളിക്കുമ്പോഴും, കളിക്കളത്തിൽ എന്റെ വിയർപ്പും രക്തവും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുജനങ്ങളിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും എടുക്കുന്ന പരിപാടി എന്റെ ഡിഎൻഎയിൽ ഇല്ല. തന്റെ യഥാർത്ഥ കളിക്കാരനായി പരിഗണിക്കുന്നവർക്കൊപ്പമായിരിക്കും താൻ കളിക്കാൻ ഇഷ്ടപ്പെടുന്നത്.

3

ബിജെപി മറ്റ് പാർട്ടികളിൽ ഉള്ളവരെ സ്വീകരിക്കാൻ തയ്യാറപ്പോൾ ഞാൻ മാത്രമാണ് അതിനെ എതിർത്തത്.തൃണമൂലിൽ ചേരുന്നത് എന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് ബിജെപിക്ക് തോന്നുന്നുവെങ്കിൽ,ബിജെപിയിലേക്ക് വന്ന എല്ലാവരേയും തിരിച്ചയക്കാൻ അവർ തയ്യാറകട്ടെയെന്നും ബാബുൽ പറഞ്ഞു. അധികാരത്തിൽ തുടരാനാണ് താൻ തൃണമൂലിൽ ചേർന്നതെന്ന ആരോപണവും ബാബുൽ തള്ളിക്കളഞ്ഞു.

4

അങ്ങനെയാണെങ്കിൽ, തൃണമൂലിൽ എനിക്ക് എന്ത് അധികാരമാണ് ലഭിച്ചത്? ഞാൻ ഇതിനകം ബഹുമാനപ്പെട്ട (ലോക്സഭ) സ്പീക്കറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. എനിക്ക് ധാർമ്മിക നിലപാടിൽ തുടരാനാണ് താത്പര്യം. ഉടൻ തന്നെ അൻസോൾ എംപി സ്ഥാനം താൻ രാജിവെയ്ക്കും, ബാബുൽ പറഞ്ഞു. മന്ത്രിയെന്ന നിലയിലോ കേന്ദ്ര നേതാവെന്ന നിലയിലോ എനിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഞാൻ ഉപേക്ഷിച്ചു.ഒരു സഹമന്ത്രി (സംസ്ഥാന മന്ത്രി) ശ്മശാനത്തിൽ നിൽക്കുന്ന ഒരാളെ പോലെയാണ്. അദ്ദേഹത്തിന് താഴെ ആയിരക്കണക്കിന് ആളുകൾ ഉണ്ടാകും, പക്ഷേ ആരും കേൾക്കില്ല, ശശി തരൂരിനെ ഉദ്ധരിച്ച് ബാബുൽ പറഞ്ഞു.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?
5

ലയണൽ മെസിക്ക് ബാഴ്സലോണ വിടാൻ താത്പര്യമുണ്ടായിരുന്നു. ക്ലബ് വിടുന്നതിനെ കുറിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞപ്പോൾ അദ്ദേഹം കരയുകയായിരുന്നു. പിന്നാലെ അദ്ദേഹം പിഎസ്ജിയിൽ എത്തി. പി‌എസ്‌ജിക്കായി കളിക്കുമ്പോൾ, അദ്ദേഹം ബാഴ്‌സലോണയ്‌ക്കെതിരെ സ്കോർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? തന്റെ മുൻ ടീമിനോട് വിശ്വസ്തനായിരിക്കേണ്ടതിനാൽ ഗോൾ പോസ്റ്റിന് മുന്നിൽ മെസി നിശ്ചലനായി നിൽക്കുമെന്നാണോ നിങ്ങൾ കരുതുന്നതെന്നും ബാബുൽ ചോദിച്ചുു.
ദിലീപ് ഘോഷിന് പകരം ബംഗാൾ ബിജെപി അധ്യക്ഷനായി സുകന്ത മജുംദാറിനെ നിയമിച്ചതിൽ പ്രതികരിക്കാൻ ഇല്ലെന്നും ബാബുൽ പറഢ്ഢു. അതൊക്കെ ബിജെപിയുടെ ആഭ്യന്തര വിഷയങ്ങളാണ്. ബംഗാളിന് വേണ്ടി ദിലീപ് ഘോഷ് നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് എനിക്ക് പറയാൻ സാധിക്കും. പക്ഷേ അദ്ദേഹത്തിന്റെ ഭാഷ, വ്യാഖ്യാനം അത് ബംഗാളിലെ ജനങ്ങൾ നന്നായി സ്വീകരിച്ചിട്ടില്ല, ബാബുൽ പറഞ്ഞു.

സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം

English summary
Messi also did not want to leave Barcelona; Babul Supriyo reacts about quitting bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X