Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫായിലിന്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു;7 മരണം

ഭുവനേശ്വര്‍: ആന്ധ്ര, ഒഡീഷ തീരത്തേക്ക് ആഞ്ഞടിച്ച ഫായിലിന്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. 48 മണിക്കൂര്‍ കൂടി മഴ തുടരും. ചുഴലി തീരത്തേക്കടുക്കുന്നതിന് മുന്നോടിയായിയുണ്ടായ കനത്ത മഴയിലും കാറ്റിലും ഏഴ് പേര്‍ മരിച്ചു. എന്നാല്‍ ആന്ധ്രയില്‍ ചുഴലി വലിയെ കെടുതി ഉണ്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്

ഫായിലിന്‍ ഏറ്റവും ശക്തിയായി വീശുമെന്ന് കരുതപ്പെട്ടിരുന്ന ഒഡിഷയിലെ ഗോപല്‍ പുരിയില്‍ നിന്ന് വാര്‍ത്ത വിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും തകരാറിലായതിനാല്‍ കൃത്യമായ വിവരങ്ങല്‍ ലഭ്യമാകുന്നില്ല. ശനിയാഴ്ച രാത്രി ഒുമ്പതു മണിയോടെയാണ് ഗോപല്‍ പുരിയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശിയത്. സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റാണ് ഫായിലിനെന്നാണ് കാലാവസ്ഥകേന്ദ്രം നല്‍കുന്ന വിവരം.

ആന്ധ്രയിലും ഒഡീഷയിലൂമായി അഞ്ഞുറോളം ദുരിദാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്ന് സൈനിക വിഭാഗങ്ങളും തയ്യാറെടുപ്പുകളോടെ സജ്ജമാണ്. ദേശീയ ദുരിതാശ്വാസ നിവാരണസേന രണ്ടായിരത്തോളം പേരെ ഒഡീഷ, ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഫിയാലിന്‍ ശമിച്ചതിന് ശേഷം മാത്രമെ രക്ഷാപ്രവര്‍ത്തനങ്ങല്‍ ആരംഭിക്കാന്‍ സാധിക്കൂ.

 വണ്ടിയെപ്പോഴെത്തും

വണ്ടിയെപ്പോഴെത്തും

ഫായിലിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം നിര്‍ത്തലാക്കിയതോടെ റെയില്‍വേ സ്‌റ്റേഷനില്‍ പെട്ടുപോയ യാത്രക്കാര്‍. ഭവനേശ്വരില്‍ നിന്നുള്ള ദൃശ്യം

കുടയെ പാറല്ലെ

കുടയെ പാറല്ലെ

പൂരിയിലെ ജഗനാഥ ക്ഷേത്രത്തിനടുത്ത് കനത്തമഴയില്‍ നടക്കാന്‍ പാടുപെടുന്ന സ്ത്രീകള്‍

ഇരുട്ടിലുമായി

ഇരുട്ടിലുമായി

കനത്ത മഴയിലും കാറ്റിലും വൈദ്യുതി വിതരണവും പൂര്‍ണമായും നിലച്ചു

മഴ തുടരും

മഴ തുടരും

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും 48 മണിക്കൂര്‍ ഇനിയും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്

വരിതെറ്റാതെ

വരിതെറ്റാതെ

ദുരിദാശ്വാസക്യാമ്പില്‍ ഭക്ഷണത്തിനായി വരിയില്‍ നില്‍ക്കുന്നവര്‍

വിമാനവും നിന്നു

വിമാനവും നിന്നു

കലാവസ്ഥ മോശമായതിനാല്‍ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഭവനേശ്വരിലെ ബിജു പട്ടനായിക് എയര്‍പ്പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്ന യാത്രക്കാര്‍

തണുപ്പുണ്ടല്ലേ

തണുപ്പുണ്ടല്ലേ

ദുരിദാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ടവരുടെ കഴിഞ്ഞ രാത്രി

തീരം തൊട്ടത്

തീരം തൊട്ടത്

ശനിയാഴ്ച രാത്രി ഒുമ്പതു മണിയോടെയാണ് ഗോപല്‍ പുരിയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശിയത്.

ആന്ധ്രയില്‍

ആന്ധ്രയില്‍

ഒഡീഷയില്‍ ഏഴ്‌പേര്‍ മരിച്ചെങ്കിലും ആന്ധ്രയില്‍ ചുഴലി വലിയെ കെടുതി ഉണ്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്

കാറ്റും മഴയും

കാറ്റും മഴയും

കാറ്റിനെക്കാള്‍ ഭീതിപരത്തുന്ന മഴയും ദുഷ്‌കരമാണ്

കലിതുള്ളി

കലിതുള്ളി

ഒഡീഷയിലെ ഗോപാല്‍പൂര്‍ ബീച്ചില്‍ നിന്നുള്ള ദൃശ്യം

സുരക്ഷ

സുരക്ഷ

ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്ന് സൈനിക വിഭാഗങ്ങളും തയ്യാറെടുപ്പുകളോടെ സജ്ജമാണ്. ദേശീയ ദുരിതാശ്വാസ നിവാരണസേന രണ്ടായിരത്തോളം പേരെ ഒഡീഷ, ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.

ദുരിദാശ്വാസ ക്യാമ്പ്

ദുരിദാശ്വാസ ക്യാമ്പ്

ആന്ധ്രയിലും ഒഡീഷയിലുമായി അഞ്ഞുറോളം ദുരിദാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

 മരണം

മരണം

കനത്തെ മഴയെ തുടര്‍ന്നും മരങ്ങല്‍ കടപുഴകി വീണതിനെ തുര്‍ന്നുമാണ് ഏഴ് മരണങ്ങല്‍ സംഭവിച്ചത്

ഗതാഗതം

ഗതാഗതം

ദേശീയ പാത അഞ്ചിലെ ഗതാഗതം പരിപൂര്‍ണമായി തടഞ്ഞ അധികൃതര്‍ ഇതുവരെ അഞ്ചു ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

 മുന്നൊരുക്കം

മുന്നൊരുക്കം

ഫയാലിന്‍ തീരത്തേക്ക് അടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+