കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ഉപമുഖ്യമന്ത്രിയല്ലേ, ഞാനെന്തിന് സര്‍ക്കാരിനെ താഴെയിറക്കണം? ടിടിവിക്ക് ഒപിഎസിന്റെ മറുപടി!

  • By Desk
Google Oneindia Malayalam News

ചെന്നൈ: എഐഡിഎംകെ നേതാവ് ടിടിവി ദിനകരനുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി. കഴിഞ്ഞ ആഴ്ച ടിടിവി ദിനകരനുമായി കൂടിക്കാഴ്ച നടത്തി എന്നാല്‍ ഇ പളനിസാമി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെന്നുമാണ് ഒപിഎസ് വ്യക്തമാക്കിയത്. 2017 ജൂലൈയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നും ഒ പനീര്‍സെല്‍വം കൂട്ടിച്ചേര്‍ത്തു. ടിടിവി ദിനകരന്റെ ആരോപണം പുറത്തുവന്നതിന് പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പനീര്‍സെല്‍വം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് മുന്‍കയ്യെടുത്തത് ഒപിഎസ് ആണെന്നും ടിടിവി ആരോപിക്കുന്നു. എന്നാല്‍ സര്‍ക്കാരിന് ഭീഷണിയുണ്ടെന്ന ആരോപണം ഒപിഎസും സമ്മതിച്ചിട്ടുണ്ട്.

 കുറ്റസമ്മതം!!

കുറ്റസമ്മതം!!

സഹപ്രവര്‍ത്തകരെ അറിയിക്കാതെ ടിടിവി ദിനകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഒ പനീര്‍സെല്‍വം തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഒരു ബില്‍ഡറുടെ അഭ്യര്‍ത്ഥന അനുസരിച്ച് ടിടിവിയുമായും കുടുംബാംഗങ്ങളുമായും കഴിഞ്ഞ ജൂലൈയില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഒപിഎസ് വ്യക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രിയാവാന്‍ താന്‍ അത്തരം തരംതാണ പ്രവൃത്തികള്‍ ചെയ്യില്ലെന്നാണ് ടിടിവിയുടെ ആരോപണങ്ങള്‍ക്ക് ഒപിഎസ് നല്‍കിയ മറുപടി. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചിട്ടില്ല, ഞാന്‍ ഉപമുഖ്യമന്ത്രിയാണ്. ഞാനെന്തിന് സര്‍ക്കാരിനെ താഴെയിറക്കണം?? ദിനകരന്‍ ഇത്തരം തരംതാഴുമെന്ന് ഞാന്‍ കരുതിയില്ലെന്നും ഒപിഎസ് വ്യക്തമാക്കി.

 ഒപിഎസിന്റെ ധര്‍മയുദ്ധം

ഒപിഎസിന്റെ ധര്‍മയുദ്ധം

വികെ ശശികലയുടെ കുടുംബത്തിന്റെ കൈകളില്‍ നിന്ന് പാര്‍ട്ടിയെ സ്വതന്ത്രമാക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ മാത്രമാണ് ടിടിവി മുഖ്യമന്ത്രിയായിരിക്കാന്‍ ആഗ്രഹിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ജയലളിതയുടെ മരണത്തോടെ പനീര്‍സെല്‍വം ശശികല കുടുംബത്തിനെതിരെയും ദിനകരനെതിരെയും ധര്‍മയുദ്ധം നടത്തിയിരുന്നു. അണ്ണാഡിഎംകെയില്‍ ശശികല പക്ഷം ആധിപത്യം ഉറപ്പിക്കുന്നതിനെ എതിര്‍ത്ത നേതാവാണ് ഒപിഎസ്.

 ടിടിവിയുടെ 'പണികൊടുക്കല്‍'

ടിടിവിയുടെ 'പണികൊടുക്കല്‍'

ഒരു സുഹൃത്ത് വഴി തമിഴ്നാട് ഉപമുഖ്യമന്ത്രി താനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇ പളനിസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും ടിടിവി ദിനകരന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ താനും തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വികെ ശശികല കുടുംബത്തിനെതിരെ നടത്തിയ പ്രചാരണങ്ങളില്‍ ടിടിവി ഖേദം പ്രകടിപ്പിച്ചെന്നും ഒരുമിച്ച് കൈകോര്‍ക്കാമെന്ന് പറഞ്ഞെന്നുമാണ് ടിടിവി ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന്. 15-20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയായിരുന്നു നടന്നതെന്നും ടിടിവി പറയുന്നു.

അങ്കം ദിനകരന്

അങ്കം ദിനകരന്


അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ടിടിവി. ഇതിനുള്ള ശ്രമങ്ങളും ദിനകരന്റെ ഭാഗത്തുനിന്നുണ്ട്. ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം പനീര്‍സെല്‍വത്തിനെ കുറച്ചുകാലമായി നിരീക്ഷിച്ച് വരികയാണ്. പനീര്‍ശെല്‍വം പാര്‍ട്ടി വിടാന്‍ ഒരുക്കമാണെന്ന് ദിനകരനെ അറിയിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒപിഎസിനെ ഉപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ടിടിവിയും തുടരും.

English summary
Met Dhinakaran, But Not To Topple Palaniswami Government: O Panneerselvam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X