മെറ്റയില്‍ 41 തസ്തികകളിലേക്ക് നിയമനം; ബംഗളൂരുവില്‍ പുതിയ കേന്ദ്രം
ബംഗളൂരു: ഫേസ്ബുക്ക്, വാട്സ്ആപ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വിപുലീകരിക്കുന്നു. ബംഗളുരുവില്‍ പുതുതായി തുടങ്ങുന്ന കേന്ദ്രത്തില്‍ 41 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഈ 41 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നില്‍ കമ്പനി പരസ്യവും നല്‍കിയിട്ടുണ്ട്. മെറ്റയുടെ കരിയര്‍ വെബ്സൈറ്റിലും നിയമനം സംബന്ധിച്ച അറിയിപ്പുണ്ട്.
സോഫ്റ്റ്വെയര് എന്‍ജിനീയറിങ്, മെഷീന് ലേണിങ് ജോലികള്‍ എന്നിവയ്ക്കായാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. മെറ്റയുടെ ഡാറ്റാ സെന്ററുകള്‍ക്കായി ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യുക എന്നതാണ് നിയമിക്കപ്പെടുന്നവരുടെ ദൗത്യം.

മെറ്റയ്ക്ക് നിലവില്‍ ഇന്ത്യയില്‍ നിരവധി ഓഫീസുകളുണ്ട്. ബംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, ന്യൂഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ ഓഫീസുകളുണ്ട്. അതേസമയം, ഇവിടങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറവാണ്. പ്രധാനമായും എന്‍ജിനീയറിങ് ഇതര തസ്തികകളാണ് ഇവിടെ കൂടുതലുമുള്ളത്. ബംഗളൂരുവിലെ പുതിയ കേന്ദ്രം ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം പോലുള്ള മെറ്റയുടെ ഏറ്റവും ജനപ്രീതിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയുള്ളതല്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പകരം കസ്റ്റം ഇന്റേണല്‍ മെറ്റ ടൂളുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യയിലെ എന്‍ജിനീയറിങ് ടീമിനെ നയിക്കാനും കൂടുതല്‍ വളര്‍ച്ച കൈവരിക്കാനും പരിചയസമ്പന്നനായ എന്‍ജിനീയറിങ് ഡയറക്ടറെയും മെറ്റ അന്വേഷിക്കുന്നുണ്ട്. മൂന്ന് ആഴ്ച മുന്‍പാണ് ഈ തസ്തികയിലേക്കുള്ള പരസ്യം ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്തത്.
ലോകമെമ്പാടുമുള്ള 1,700 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇന്ത്യയെ ഒരു എന്‍ിനീയറിംഗ് ഹബ്ബായി മെറ്റയ്ക്ക് ഇതുവരെ ഉപയോഗിച്ചിട്ടില്ലെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശാവഹമായ പ്രതീക്ഷകളാണ് നല്‍കുന്നത്.
അതേസമയം, ചെലവ് ചുരുക്കലിന്റെയും മോശം പെര്‍ഫോമന്‍സിന്റെയും പേരില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്ന പതിവും മെറ്റയ്ക്കുണ്ട്. ഏതാനും ദിവസം മുമ്പാണ് പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ കമ്പനി പ്രഖ്യാപിച്ചത്.
-
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications