'എന്ത് വന്നാലും തുറക്കൂല'..വാട്സാപ്പും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കി; സംഭവിച്ചതെന്ത്?
മെറ്റയ്ക്ക് കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കി. ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ഏറെ നേരം തടസം നേരിട്ടത്. മൊബൈലിലും ഡെസ്ക്ടോപ്പിലും ആപ്പുകൾ തുറക്കാൻ സാധിച്ചിരുന്നില്ല.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ നിരവധി പേർക്ക് പ്രശ്നം അനുഭവപ്പെട്ടതായി ഡൗൺ ഡിറ്റക്ടർ എന്ന വൈബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ചിലർക്ക് ആപ്പുകൾ തുറക്കാൻ സാധിച്ചില്ല. ചിലർക്ക് ഏറെ സമയമെടുത്തു. ചിലരുടെ ഫേസ്ബുക്ക് പേജിലാകട്ടെ കമന്റുകളോ മറ്റ് റിയാക്ഷനുകളോ ഇല്ലാത്ത സ്ഥിതിയായിരുന്നു.

യുഎസിൽ ഏറ്റവും കൂടുതൽ പേർക്ക് തടസം നേരിട്ടത് ഇൻസ്റ്റഗ്രാമിലാണ്. ഏകദേശം 72,000ത്തോളം പേർക്ക് ഇൻസ്റ്റഗ്രാം തുറക്കാൻ കഴിഞ്ഞില്ല. ഇന്ത്യയിൽ 30,000ത്തോളം പേരാണ് തടസം അനുഭവിച്ചത്. ഏകദേശം 30,500 പേർക്ക് വാട്സ് ആപ്പ് തുറക്കാനായില്ല. അതേസമയം വിഷയത്തിൽ ഇതുവരെ മെറ്റ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications