Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉഷ്ണതരംഗം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്: വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്

ഡൽഹി; രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഉഷ്ണതരംഗം തീവ്രമാകും എന്ന അറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). വടക്കുപടിഞ്ഞാറൻ മേഖലയിൽ ചൂട് രണ്ട് ഡിഗ്രി സെൽഷ്യസ് ഉയരുമെന്നും ആയതിനാൽ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കുന്നുവെന്നും അറിയിപ്പിൽ പറയുന്നു.

പ്രവചനമനുസരിച്ച്, അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിലും അടുത്ത മൂന്ന് ദിവസങ്ങളിൽ കിഴക്കൻ ഇന്ത്യയിലും ഉഷ്ണതരംഗം നിലനിൽക്കും. വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ജാർഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബുധനാഴ്ചത്തെ കൂടിയ താപനില സാധാരണയേക്കാൾ 3.1 ഡിഗ്രി സെൽഷ്യസ് മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. മധ്യപ്രദേശിലെ രാജ്ഗഡിൽ ചൂട് 45.6 ഡിഗ്രി സെൽഷ്യസ് ആയി.

 temp

ചുരു, ബാർമർ, ബിക്കാനീർ, ശ്രീ ഗംഗാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ പരമാവധി 45 ഡിഗ്രി സെൽഷ്യസ് താപനില സാധാരണമാണ്. എന്നാൽ ഏപ്രിൽ അവസാനത്തോടെ ഉത്തരേന്ത്യയിലെ സമതലങ്ങളിൽ 45-46 ഡിഗ്രി സെൽഷ്യസ് എന്നത് അസാധാരണമാണെന്ന് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകൻ നവ്ദീപ് ദാഹിയ പറഞ്ഞു. ബാധിത പ്രദേശങ്ങളിലെ ദുർബലരായ ആളുകൾ, ശിശുക്കൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾ എന്നിവരെ ചൂട് ആരോഗ്യ ആശങ്കകളിലേക്ക് നയിച്ചേക്കാം. ആയതിനാൽ ഇവർ ഭാരം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും തൊപ്പി, കുട മുതലായവ ഉപയോഗിച്ച് തല മറയ്ക്കണം എന്നും ഐഎംഡി പറഞ്ഞു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    ആളുകൾ ഐഎംഡി ഉപദേശങ്ങൾ ശ്രദ്ധിക്കുകയും വീടിനുള്ളിൽ തന്നെ തുടരുകയും ജലാംശം നിലനിർത്തുകയും ചെയ്യണമെന്നും. ചൂടുമായി ബന്ധപ്പെട്ട അസുഖത്തിന്റെ മിതമായ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുകയും വേണമെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ഗാന്ധിനഗർ ഡയറക്ടർ ദിലീപ് മാവലങ്കർ പറഞ്ഞു. ദുർബലരായ ആളുകൾക്കും പ്രായമായവർക്കും പ്രത്യേകം ശ്രദ്ധ വേണം. ഇവർ വീട്ടിൽ തന്നെ ഇരുന്നാലും ചൂട് സ്ട്രോക്കുകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 1 മുതൽ ഏപ്രിൽ 20 വരെ സാധാരണയായി പലദിവസങ്ങളും മഴ ഉണ്ടാകേണ്ടതാണ് എന്നാൽ ഇത്തവണ ഈ മഴ ഉണ്ടായില്ല. താപ തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിക്കാൻ ഇത് സഹായിച്ചു. രാജ്യത്താകെമാനം 71 ശതമാനം മഴക്കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+