കണ്ടതൊന്നുമല്ല വര്‍ധ, വര്‍ധ വിനാശകാരിയാകുന്നത് രണ്ടാം ഘട്ടത്തിലോ? മരണം 7
വര്‍ധ ശക്തി പ്രാപിക്കുന്നത് രണ്ടാംഘട്ടത്തിലായിരിക്കുമെന്ന് മുന്നറിയിപ്പ്. ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെളിഞ്ഞ ആകാശവും മഴ അവസാനിച്ചതും കണ്ട് ചുഴലിക്കാറ്റ് അവസാനിച്ചുവെന്ന് കരുതരുത്.
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത വര്‍ധ ചുഴലിക്കാറ്റിനെ ഭയപ്പെടണമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. ഇപ്പോഴുള്ളത് വര്‍ധയുടെ തുടക്കമാണെന്നും രണ്ടാം ഘട്ടത്തില്‍ വര്‍ധ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്കുന്ന മുന്നറിയിപ്പ്. ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം ഏഴ് പേര് മരിച്ചിട്ടുണ്ട്.
സൂര്യപ്രകാശം പരക്കുന്നതും തെളിഞ്ഞ ആകാശവും മഴ അവസാനിക്കുന്നതും കണ്ട് വര്‍ധ കടന്നു പോയി എന്ന് കരുതരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. രണ്ടാം ഘട്ടത്തിലാകും വര്‍ധ കൂടുതല്‍ ശക്തിപ്രാപിക്കുകയെന്നാണ് നിഗമനങ്ങള്‍.
തിങ്കളാഴ്ച ഉച്ചയോടെയാണ് വര്‍ധ ചുഴലിക്കാറ്റ് തമിഴ്നാട് ആന്ധ്ര തീരങ്ങളില്‍ വീശിയടിച്ചത്. മണിക്കൂറില്‍ 140കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.

വര്‍ധ എന്ന ഭീകരി
വര്‍ധ ചുഴലിക്കാറ്റിനു ശേഷം ആകാശം തെളിയുന്നതും മഴ അവസാനിച്ചതും കണ്ട് ആരും തെറ്റിദ്ധരിക്കരുതെന്നും ഇപ്പോഴുള്ളത് വര്‍ധയുടെ ആദ്യ ഘട്ടം മാത്രമാണെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ചെന്നൈയില്‍ കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

എന്തുകൊണ്ട്
വര്‍ധ ചുഴലിക്കാറ്റ് രണ്ടാം ഘട്ടത്തില്‍ വിനാശകാരിയാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ് സിങ് റാത്തോര്‍ പറയുന്നത്.

ജാഗ്രത വേണം
ഫൈലിന്, ഹുദ്ഹുദ് എന്നീ ചുഴലിക്കാറ്റുകള്‍ നാശം വിതച്ച് കടന്നു പോയപ്പോള്‍ പലരും ഇത്തരത്തില്‍ തെറ്റിദ്ധരിച്ചിരുന്നുവെന്ന് റാത്തോര്‍ പറയുന്നു. ഫൈലില്‍ ചുഴലിക്കാറ്റ് നാശം വിതച്ച് കടന്നു പോയി ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് ഹുദ്ഹുദ് എത്തിയതെന്നും റാത്തോര്‍ പറയുന്നു.

മഴയും കാറ്റും
ചുഴലിക്കാറ്റിന്റെ ആദ്യ ഘട്ടമാണ് ശക്തമായ മഴയും കാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിന്റെ ആദ്യ ഘട്ടം തീരപ്രദേശങ്ങളിലാണ് ആദ്യമെത്തുന്നതെന്നും പറയുന്നു.

ജാഗ്രത
രണ്ടാം ഘട്ടത്തില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും എന്നാല്‍ ഇത് നിലവിലുള്ളതില്‍ നിന്നും ശക്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു. നിലവിലെ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications