കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ടതൊന്നുമല്ല വര്‍ധ, വര്‍ധ വിനാശകാരിയാകുന്നത് രണ്ടാം ഘട്ടത്തിലോ? മരണം 7

വര്‍ധ ശക്തി പ്രാപിക്കുന്നത് രണ്ടാംഘട്ടത്തിലായിരിക്കുമെന്ന് മുന്നറിയിപ്പ്. ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെളിഞ്ഞ ആകാശവും മഴ അവസാനിച്ചതും കണ്ട് ചുഴലിക്കാറ്റ് അവസാനിച്ചുവെന്ന് കരുതരുത്.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത വര്‍ധ ചുഴലിക്കാറ്റിനെ ഭയപ്പെടണമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. ഇപ്പോഴുള്ളത് വര്‍ധയുടെ തുടക്കമാണെന്നും രണ്ടാം ഘട്ടത്തില്‍ വര്‍ധ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം ഏഴ് പേര്‍ മരിച്ചിട്ടുണ്ട്.

സൂര്യപ്രകാശം പരക്കുന്നതും തെളിഞ്ഞ ആകാശവും മഴ അവസാനിക്കുന്നതും കണ്ട് വര്‍ധ കടന്നു പോയി എന്ന് കരുതരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ഘട്ടത്തിലാകും വര്‍ധ കൂടുതല്‍ ശക്തിപ്രാപിക്കുകയെന്നാണ് നിഗമനങ്ങള്‍.

തിങ്കളാഴ്ച ഉച്ചയോടെയാണ് വര്‍ധ ചുഴലിക്കാറ്റ് തമിഴ്നാട് ആന്ധ്ര തീരങ്ങളില്‍ വീശിയടിച്ചത്. മണിക്കൂറില്‍ 140കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.

 വര്‍ധ എന്ന ഭീകരി

വര്‍ധ എന്ന ഭീകരി

വര്‍ധ ചുഴലിക്കാറ്റിനു ശേഷം ആകാശം തെളിയുന്നതും മഴ അവസാനിച്ചതും കണ്ട് ആരും തെറ്റിദ്ധരിക്കരുതെന്നും ഇപ്പോഴുള്ളത് വര്‍ധയുടെ ആദ്യ ഘട്ടം മാത്രമാണെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ചെന്നൈയില്‍ കാറ്റിന്‍റെ ശക്തി കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

എന്തുകൊണ്ട്

എന്തുകൊണ്ട്

വര്‍ധ ചുഴലിക്കാറ്റ് രണ്ടാം ഘട്ടത്തില്‍ വിനാശകാരിയാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിങ് റാത്തോര്‍ പറയുന്നത്.

 ജാഗ്രത വേണം

ജാഗ്രത വേണം

ഫൈലിന്‍, ഹുദ്ഹുദ് എന്നീ ചുഴലിക്കാറ്റുകള്‍ നാശം വിതച്ച് കടന്നു പോയപ്പോള്‍ പലരും ഇത്തരത്തില്‍ തെറ്റിദ്ധരിച്ചിരുന്നുവെന്ന് റാത്തോര്‍ പറയുന്നു. ഫൈലില്‍ ചുഴലിക്കാറ്റ് നാശം വിതച്ച് കടന്നു പോയി ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് ഹുദ്ഹുദ് എത്തിയതെന്നും റാത്തോര്‍ പറയുന്നു.

 മഴയും കാറ്റും

മഴയും കാറ്റും

ചുഴലിക്കാറ്റിന്റെ ആദ്യ ഘട്ടമാണ് ശക്തമായ മഴയും കാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിന്റെ ആദ്യ ഘട്ടം തീരപ്രദേശങ്ങളിലാണ് ആദ്യമെത്തുന്നതെന്നും പറയുന്നു.

 ജാഗ്രത

ജാഗ്രത

രണ്ടാം ഘട്ടത്തില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും എന്നാല്‍ ഇത് നിലവിലുള്ളതില്‍ നിന്നും ശക്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍.

English summary
Sunshine, clear sky and no rains just after a cyclone is not an indication that the storm has passed, a meteorologist said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X