Get Updates
Get notified of breaking news, exclusive insights, and must-see stories!

കങ്കണയോട് ഞാൻ എന്നേ ക്ഷമിച്ചു; മീ ടുവിൽ കുടുങ്ങി ബോളിവുഡിന്റെ പെൺപുലി കങ്കണ റണൗട്ട്!!!

മുംബൈ: മീ ടു ക്യാംപെയിന് പിന്നാലെയാണ് ബോളിവുഡ് ഇപ്പോൾ‌. ചാരം മൂടിക്കിടന്ന പല അതിക്രമങ്ങളുടെ കഥകളും പുറത്ത് വരുമ്പോൾ ബോളിവുഡിലെ പല പ്രമുഖരുടെയും മുഖം മൂടികൾ അഴിഞ്ഞു വീഴുകയാണ്. മീ ടു ക്യാംപെയിന് ശക്തമായ പിന്തുണ അറിയിക്കുകയും മുംബൈ സിനിമാ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകളും നടത്തിയ താരമാണ് ബോളിവുഡിന്റെ പെൺപുലി കങ്കണ റണൗട്ട്.

എന്നാൽ വീണ്ടും സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കങ്കണ. ഇത്തവണ കങ്കണയ്ക്കെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കങ്കണ തന്നെ ശാരിരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് ആരോപിക്കുകയാണ് ബോളിവുഡിലെ യുവനായകൻ. മറ്റാരുമല്ല കങ്കണയുടെ മുൻ കാമുകൻ കൂടിയായ അധ്യായൻ സുമൻ.

അപമാനവും നാണക്കേടും

അപമാനവും നാണക്കേടും

മീ ടു ക്യാംപെയിനിൽ എനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്ന് പറയണമെന്ന് എന്നെ പലരും ഉപദേശിച്ചിരുന്നു. പക്ഷേ 2 വർഷങ്ങൾക്ക് മുൻപ് അങ്ങനെ ചെയ്തപ്പോൾ വലിയ അപമാനമാണ് എനിക്ക് നേരിടേണ്ടി വന്നത്. അന്ന് ഞാൻ വളരെയധികം തളർന്നുപോയി അധ്യായൻ സുമൻ പറയുന്നു.

 തുറന്ന് പറയാൻ

തുറന്ന് പറയാൻ

മീ ടു ക്യാംപെയിനിലൂടെ അപമാനിക്കപ്പെട്ടവർക്ക് അവരുടെ അനുഭവങ്ങൾ തുറന്ന് പറയാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ട്. ഞാൻ നേരിട്ട പീഡനങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ കരിയറിൽ തോറ്റവൻ എന്ന് പറഞ്ഞ് എന്നെ അപമാനിച്ചു. കുറച്ച് പേർ മാത്രമാണ് പിന്തുണ നൽകിയത്. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണിത്- അധ്യായൻ സുമൻ പറയുന്നു.

കങ്കണയുടെ പീഡനം

കങ്കണയുടെ പീഡനം

കങ്കണയുമായി പ്രേമത്തിലായിരുന്ന സമയം അവർ തന്നെ ശാരീരികമായും മാനസികമാും പീഡിപ്പിക്കുകയായിരുന്നുവെന്ന് 2 വർഷങ്ങൾക്ക് മുൻപ് സുമൻ പറഞ്ഞിരുന്നു. ഇപ്പോൾ കങ്കണ എന്നെ സംബന്ധിച്ച് ഒരു ചരിത്രം മാത്രമാണ്. അവരോട് ഞാൻ ക്ഷമിച്ചിരിക്കുന്നു. അതിനേക്കുറിച്ചൊന്നും ഇനി ഓർക്കാൻ ഇനി തനിക്ക് സമയമില്ലെന്നും അധ്യായൻ വ്യക്തമാക്കുന്നു.

മരണത്തിന് തുല്യം

മരണത്തിന് തുല്യം

കങ്കണയുമായി ഒരു ബന്ധമുണ്ടാകുകയെന്നാൽ അത് മരണത്തിന് തുല്യമാമെന്നായിരുന്നു സുമൻ പറഞ്ഞത്. അവർ അപ്രതീക്ഷിതമായി ഭ്രാന്തമായ രീതിയിൽ പെരുമാറും. കങ്കണയുമായുള്ള ബന്ധത്തിന്റെ പേരിൽ തനിക്ക് അഞ്ച് വർഷങ്ങൾ നഷ്ടമായി. നല്ല സൗഹൃദങ്ങൾ നഷ്ടമായി എന്നും അധ്യായൻ ആരോപിച്ചിരുന്നു.

 ശാരീരിക പീഡനവും

ശാരീരിക പീഡനവും

ഒരിക്കൽ വാർത്താ സമ്മേളനത്തിനിടെ കങ്കണ തന്റെ മുഖത്ത് ആഞ്ഞടിച്ചിട്ടുണ്ട്. അവളെ അപമാനിച്ച നടനെ താൻ മർദ്ദിച്ചില്ലെന്ന് പറഞ്ഞ് ക്രൂരമായി ഉപദ്രവിച്ചു. പരസ്യമായി തല്ലി. എന്നേയും എന്റെ അച്ഛനേയും അസഭ്യം പറഞ്ഞു. അവർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അസൂയകൊണ്ടാണെന്ന് പറയും. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അധ്യായൻ കങ്കണയ്ക്കെതിരെ ആഞ്ഞടിച്ചത്.

ഹൃത്വിക് റോഷനോടൊപ്പം

ഹൃത്വിക് റോഷനോടൊപ്പം

ഹൃത്വിക് റോഷനുമായി താൻ പ്രണയത്തിലായിരുന്നുവെന്നും തന്റെ ഇ- മെയിലുകളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പരസ്യപ്പെടുത്തിയെന്നും ആരോപിച്ച് കങ്കണ പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ഹൃത്വിക് നിരപരാധിയാണെന്നും കങ്കണയിൽ നിന്നും മാന്യമായ അകലം എപ്പോഴും സൂക്ഷിച്ചിരുന്നുവെന്നുമാണ് അധ്യായൻ വ്യക്തമാക്കിയത്.

മീ ടുവിൽ കങ്കണ

മീ ടുവിൽ കങ്കണ

മീ ടു ചലഞ്ചിൽ ശക്തമായ നിലപാടുകളും പിന്തുണയുമാണ് കങ്കണ സ്വീകരിച്ചത്. ക്വീൻ സിനിമയുടെ സംവിധായകൻ വികാസ് ബാലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നടിച്ച കങ്കണ. ഹൃത്വിക് റോഷനെതിരെ ആരും അഭിനയിക്കരുതെന്നും പറഞ്ഞിരുന്നു. വികാസ് കാണുമ്പോഴൊക്കെ ശരീരത്തിൽ തെറ്റായ രീതിയിൽ സ്പർശിച്ചിരുന്നുവെന്നും നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നുമാണ് കങ്കണ ആരോപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+