കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജെ അക്ബറിനെതിരെയുള്ള കുരുക്ക് മുറുകും: പ്രിയ രമണിക്ക് 20 മാധ്യമപ്രവര്‍ത്തകരുടെ പിന്തുണ!!

  • By Desk
Google Oneindia Malayalam News

ദില്ലി: എംജെ അക്ബറിനെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ പ്രിയ രമണിക്ക് പിന്തുണയുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍. ഏഷ്യന്‍ ഏജിലെ 19 മാധ്യമപ്രവര്‍ത്തകരാണ് സഹപ്രവര്‍ത്തകയായ പ്രിയ രമണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവര്‍ ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്.

<strong>ദിവ്യാ ഗോപിനാഥിന്റെ ആരോപണങ്ങളിൽ സത്യമുണ്ട്; വിശദീകരണവുമായി അലൻസിയർ</strong>ദിവ്യാ ഗോപിനാഥിന്റെ ആരോപണങ്ങളിൽ സത്യമുണ്ട്; വിശദീകരണവുമായി അലൻസിയർ

എംജെ അക്ബറിനെതിരെ സാക്ഷിമൊഴി രേഖപ്പെടുത്താന്‍ തങ്ങളെ അനുവദിക്കണമെന്നും തങ്ങളില്‍ പലരും അക്ബറില്‍ നിന്നുള്ള അതിക്രമത്തിന്റെ ഇരകളും സംഭവത്തിന് സാക്ഷികളുമാണെന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ലൈവ് മിന്റ് നാഷണല്‍ ഫീച്ചേഴ്സ് എഡിറ്റര്‍ പ്രിയ രമണിയുടെ വെളിപ്പെടുത്തലാണ് എംജെ അക്ബറിനെതിരെ ആദ്യം പുറത്തുവരുന്നത്. പിന്നീട് കൂടുതല്‍ സ്ത്രീകള്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തുകയും ചെയ്തു.

 പ്രിയ രമണി ഒറ്റയ്ക്കല്ല

പ്രിയ രമണി ഒറ്റയ്ക്കല്ല


എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പ്രിയ രമണി പോരാട്ടത്തില്‍ ഒറ്റക്കല്ല. പ്രിയ രമണിക്കെതിരെയുള്ള അപകീര്‍ത്തിക്കേസ് പരിഗണിക്കുന്ന കോടതി തങ്ങളുടെ സാക്ഷിമൊഴി കൂടി കേള്‍ക്കണമെന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ അപേക്ഷിക്കുന്നുണ്ട്. തങ്ങളില്‍ ചിലര്‍ അക്ബറില്‍ നിന്ന് അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഇത് തെളിയിക്കുന്നതിനായി പരാതിയുമായി രംഗത്തെത്താന്‍ തയ്യാറാണെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

ഏഷ്യന്‍ ഏജിലെ മാധ്യമപ്രവര്‍ത്തകര്‍

ഏഷ്യന്‍ ഏജിലെ മാധ്യമപ്രവര്‍ത്തകര്‍

ഏഷ്യന്‍ ഏജിലെ മാധ്യമപ്രവര്‍ത്തകരായ മീനല്‍ ബാഗല്‍, മനീഷ പാണ്ഡെ, തുഷിത പട്ടേല്‍, കനിക ഗലോട്ട്, സുപര്‍ണ ശര്‍മ, രമോല തല്‍വാര്‍ ബദം, ഹോയിഹു ഹൗസല്‍, ഐഷ ഖാന്‍, കുശാല്‍റാണി ഗുലാബ്, എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്. ഇതിന് പുറമേ കനീസ ഗസാരി, മാളവിക ബാനര്‍ജി, എടി ജയന്തി, ഹമീദ പര്‍ക്കാര്‍, ജോനാലി , മീനാക്ഷി കുമാര്‍, സുജാത ദത്ത, രശ്മി ചക്രവര്‍ത്തി, കിരണ്‍ മന്‍റാല്‍, സഞ്ചാരി ചാറ്റര്‍ജി എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന് പുറമേ ഡെക്കാന്‍ ക്രോണിക്കിളിലെ ക്രിസ്റ്റീന ഫ്രാന്‍സിസും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അതിക്രമം വ്യക്തിപരമല്ല.. ഇരകള്‍ വേറെയും!!

അതിക്രമം വ്യക്തിപരമല്ല.. ഇരകള്‍ വേറെയും!!


പ്രിയ രമണി കേന്ദ്രവിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ നടത്തിയ ആരോപണം വ്യക്തിപരമായി നേരിട്ട അതിക്രമത്തെക്കുറിച്ച് മാത്രമല്ലെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. എംജെ അക്ബര്‍ ഏഷ്യന്‍ ഏജിന്റെ എഡിറ്റര്‍ സ്ഥാനത്തിരിക്കെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തില്‍ നിന്ന് നേരിട്ട അതിക്രമങ്ങളെക്കുറിച്ചാണ് പരസ്യമായി വെളിപ്പെടുത്തിയതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ നിന്നുള്ള നിരനധി പേരാണ് എംജെ അക്ബറിനെതിരെ മീടൂ ക്യാമ്പെയിനില്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. അക്ബര്‍ കേന്ദ്രമന്ത്രിയെന്നും പാര്‍ലമെന്റ് അംഗം എന്നുമുള്ള അധികാരം ഉപയോഗിച്ച് ആരോപണങ്ങളെ നേരിടുകയാണെന്നും സംഘം ആരോപിക്കുന്നു.

 അപകീര്‍ത്തിക്കേസ്

അപകീര്‍ത്തിക്കേസ്

തനിക്കെതിരെ 11 ഓളം സ്ത്രീകളില്‍ നിന്നുയര്‍ന്ന ലൈംഗികാരോപണങ്ങള്‍ എംജെ അക്ബര്‍ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ആഫ്രിക്കയില്‍ നിന്ന് മടങ്ങിവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം എംജെ അക്ബര്‍ തള്ളിക്കളഞ്ഞത്. തനിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസിനെതിരെ ഏത് വിധേനയും പോരാടാന്‍ തയ്യാറാണെന്നാണ് പ്രിയ രമണി വ്യക്തമാക്കിയിട്ടുള്ളത്. സത്യമാണ് എന്റെ പ്രതിരോധം- പ്രിയ രമണി പറയുന്നു.

English summary
Metoo campaign 20 Women Journalists Support Priya Ramani, To Testify Against MJ Akbar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X