മീടൂ: നടന് അര്‍ജുനെതിരെ കൂടുതല്‍ തെളിവുകള്‍ നല്കാന് പോലീസ് ബന്ധപ്പെട്ടിട്ടില്ലെന്ന് നടി
ബെംഗളൂരൂ: നടന് അര്‍ജുനെതിരായ മീടു കേസില്‍ കൂടുതല്‍ തെളിവ് നല്കാന് ബെംഗളൂരു പോലീസ് തന്നോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ നടി ശ്രുതി ഹരിഹരന് തള്ളി. അര്‍ജുനെതിരെ നടി നല്കിയ പരാതിയിലാണ് കേസ് നടക്കുന്നത്. നേരത്തെ ജൂണ്‍ ഒന്‍പതിന് ബെംഗളൂരു പോലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിനെ ശ്രുതി ചോദ്യം ചെയ്തിരുന്നു.
റിപ്പോര്‍ട്ടിലെ പാളിച്ചകളായിരുന്നു നടി ചൂണ്ടിക്കാണിച്ചത് എന്നാല്‍ കൂടുതല്‍ തെളിവുകള്‍ നടി പോലീസിന് കൈമാറണമന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബെംഗളൂരു പോലീസ് നടിയില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് സമീപിച്ചതെന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

"മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ബെംഗളൂരു പോലീസില്‍ നിന്ന് യാതൊരു ചോദ്യവും ഉണ്ടായിട്ടില്ല. അവര്‍ തന്നോട് തെളിവുകള്‍ ആവശ്യപ്പെട്ടിട്ടില്ല. അതിലുപരി പോലീസ് റിപ്പോര്‍ട്ടിനെ താന്‍ ചോദ്യം ചെയ്തിട്ടില്ല. ഈ വര്‍ഷം തനിക്ക് കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു".
"തെളിവുകളുടെ അഭാവത്തില്‍ ഈ കേസ് അവസാനിപ്പിക്കുകയാണ് എന്നായിരുന്നു കോടതി അറിയിച്ചത്. ഇതിനെതിരെ ഹര്‍ജി സമര്‍പ്പിക്കാന്‍ പതിനഞ്ച് ദിവസവും അനുവദിച്ചിരുന്നു. എന്നാല്‍ ഹര്‍ജി സമര്‍പ്പിക്കേണ്ടെന്നാണ് തീരുമാനിച്ചത്. പോലീസിനെ ഇക്കാര്യം അറിയിച്ചിരുന്നു. കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്നും തീരുമാനിക്കുകയായിരുന്നു'" എന്ന് യുവതി പറഞ്ഞു.
2018ല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി എല്ലാവരെയും ഞെട്ടിച്ചത്. മീടൂ ഇരകളെ പിന്തുണയ്ക്കാനായിരുന്നു തീരുാനം. അക്രമത്തെ താന്‍ അതിജീവിവിച്ചത് കൊണ്ട് പല കാര്യങ്ങളും അറിയാം. വിസ്മയ എന്ന ചിത്രത്തിനിടെ അനുമതിയില്ലാതെ ശരീരത്തത്തില്‍ സ്പര്‍ശിച്ചുവെന്നും നടി പറയുന്നു.
ബെംഗളൂരു കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന് ശ്രുതി അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കബ്ബണ്‍ പാര്‍ട്ട് പോലീസ് പറഞ്ഞു. കോടതിയെ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാനില്ല. സാക്ഷികളെയും, തെളിവുകളെയുമെല്ലാം സ്വീകരിക്കേണ്ടത് പോലീസ് ' എന്നും ശ്രുതി പറഞ്ഞു.
'താന്‍ പറഞ്ഞ ആരോപണങ്ങള്‍ കോടതി തള്ളി. ഇത് മുമ്പേ ഞാന്‍ പറഞഞ കാര്യമാണ് മീടുവിനെതിരെ പ്രതികരിക്കുകയും, പ്രതിഷേധിക്കുകയും ചെയ്തത് തന്റെ വിജയമാണ്. തന്റെ കേസില്‍ പെട്ടെന്ന് മാധ്യമങ്ങള്‍ താല്പര്യം കാണിക്കാന്‍ തുടങ്ങി. കോടതിയുടെ വിധിക്കെതിരെ നേരത്തെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു' എന്നും ശ്രുതി പറഞ്ഞു.
"തനിക്ക് നേരെ പീഡന ശ്രമമുണ്ടായത് അന്‍പതോളം ആളുകള്‍ നോക്കി നില്‍ക്കുമ്പോഴാണ്. ഒരുപാട് സമയമാണ് കളഞ്ഞത്. പക്ഷേ അര്‍ജുന്റെ പെരുമാറ്റത്തെ മുമ്പ് ചോദ്യം ചെയ്യാന്‍ തനിക്ക് സാധിച്ചി്ടുണ്ട്. അര്ജുന് തന്റെ പെരുമാറ്റം ഏത് രീതിയിലായിരിക്കണമെന്ന് മനസ്സിലാക്കുന്നത് നടപ്പാക്കുന്നത് നല്ലതാണ്' എന്നും നടി പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications