കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മീ ടു'വിൽ പേടിച്ച് വിറച്ച് പുരുഷന്മാർ; 50 ശതമാനം പുരുഷന്മാരും ഭയന്നു കഴിയുന്നു, സർവ്വെ!!

Google Oneindia Malayalam News

ദില്ലി: Me Too ക്യാംപെയിൻ ഇന്ത്യയിലും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേന്ദ്രമന്ത്രിക്ക് വരെ രാജിവെച്ച് പുറത്ത് പോകേണ്ട സ്ഥിതിവരെ എത്തിയിരുന്നു. സിനിമ മേഖലയിലും വൻ വിവാദത്തിന് തിരികൊളുത്തിയ സംഭവമായിരുന്നു Me Too ക്യാംപെയിൻ. എന്നാൽ ഇപ്പോൾ മീ ടുവിനെ ഭയന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷം പുരുഷന്മാരും ജീവിക്കുന്നതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ 50 ശതമാനം പുരുഷന്മാരും മീ ടൂ വിനെ ഭയന്ന് കഴിയുന്നതായാണ് സർവ്വെ വെളിപ്പടുത്തുന്നത്.

<strong>ഭക്ഷ്യവിഭവങ്ങളുടെ വില കുറയുന്നത് ഇരുതലമൂര്‍ച്ചയുള്ള വാള്‍! സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിച്ചത്</strong>ഭക്ഷ്യവിഭവങ്ങളുടെ വില കുറയുന്നത് ഇരുതലമൂര്‍ച്ചയുള്ള വാള്‍! സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിച്ചത്

യൂ ഗവ ഇന്ത്യ ( YouGov India) യാണ് സർവ്വെ നടത്തിയത്. 1000 പേരിലാണ് സർവ്വെ നടത്തിയത്. ഒക്ടബോര്‍ 16 മുതല്‍ 22 വരെയാണ് സര്‍വേ നടത്തിയത്. പുരുഷന്മാരില്‍ രണ്ടില്‍ ഒരാള്‍ വീതം മീ ടൂവിനെ ഭയക്കുന്നതായിട്ടാണ് സര്‍വേ വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പേരും പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണ് പങ്കെടുത്തിരുന്നത്.

സംസാരം ഔദ്യോഗിക കാര്യങ്ങൾക്ക് മാത്രം

സംസാരം ഔദ്യോഗിക കാര്യങ്ങൾക്ക് മാത്രം


രണ്ടിൽ ഒരാൾ വീതം ഇനി മുതല്‍ സ്ത്രീകളുമായി ഇടപഴകുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മീ ടുവിനെ ഭയക്കുന്നുവെന്നും അഭിപ്രായപ്പെടുന്നുവെന്ന് സർവ്വെയിൽ വ്യക്തമാക്കുന്നു. മൂന്നില്‍ ഒന്ന് പുരുഷന്മാര്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളുമായിട്ടുള്ള സംസാരം ഇനി ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമായി പരിമതപ്പെടുത്തുന്നുണ്ടെന്നും സർവ്വെ വ്യക്തമാക്കുന്നു.

ഗുരുതര പ്രശ്നം

ഗുരുതര പ്രശ്നം

മൂന്നില്‍ ഒന്ന് പുരുഷന്മാരും ജോലി സ്ഥലത്ത് തങ്ങളുടെ ടീമില്‍ എതിര്‍ ലിംഗത്തിലുള്ള ഉള്ളവരെ ഉള്‍പ്പെടത്തുന്ന കാര്യത്തില്‍ ജാഗ്രത വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. തങ്ങളുടെ സംസാരം തെറ്റി വ്യാഖ്യാനിക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു. നഗരത്തിലെ എഴുപതി ആറ് ശതമാനം ഇന്ത്യക്കാരും ലൈംഗിക ഉപദ്രവങ്ങള്‍ ഗുരുതരമായ പ്രശ്‌നമായിട്ടു തന്നെയാണ് കണക്കാക്കുന്നത്.

അശ്ലീലമായ ടെക്സ്റ്റ് മെസേജ്

അശ്ലീലമായ ടെക്സ്റ്റ് മെസേജ്

87 ശതമാനം സ്ത്രീകളാണ് ലൈംഗീക ഉപദ്രവങ്ങൾ ഗുരുതര പ്രശ്നമായിട്ട് കാണുന്നത്. അതേസമയം പുരുഷന്മാരിൽ 67 ശതമാനം പേർ മാത്രമേ ഈ അഭിപ്രായത്തോട് യോജിക്കുന്നുള്ളൂവെന്നും സർവ്വെ വ്യക്തമാക്കുന്നു. സമ്മതിമല്ലാതെ ശാരീകരമായി അടുത്ത് ഇടപഴകുന്നത് മാത്രമല്ല അശ്ലീലമായ ടെക്സ്റ്റ് മെസേജുകളും ഇമേജുകളും അയ്ക്കുന്നതും ലൈംഗിക ദുരുപയോഗമായി പരിഗണിക്കുന്നവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം ആളുകളും വിലയിരുത്തുന്നത്.

ഏറിയ പങ്കും യുവാക്കൾ

ഏറിയ പങ്കും യുവാക്കൾ

അതേസമയം 18 മുതല്‍ 39 വയസിന് ഇടയില്‍ പ്രായമുള്ളവരില്‍ 83 ശതമാനം വിഷയം അതീവ ഗൗരവമുള്ളതായി വിലയിരുത്തുമ്പോൾ 40 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 63 ശതമാനത്തിന് മാത്രമാണ് ഈ അഭിപ്രായമുള്ളത് എന്നത് മറ്റൊരു വസ്തപതയാണ്. ലൈംഗിക ഉപദ്രവം ഗുരുതരമായി വിലയിരുത്തുന്നതില്‍ ഏറിയ പങ്കും യുവാക്കളാണ്. ലൈംഗീകാതിക്രമത്തെ കുറിച്ച് തുറന്ന് പറയാൻ സ്ത്രീകൾക്ക് ഏറ്റവും അധികം ധൈര്യവും ആർജവും നൽകിയ മുന്നേറ്റമായിരുന്നു മീ ടു ക്യാംപെയിൻ.

English summary
#MeToo effect? 50% urban Indian men wary around women, survey finds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X