കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മീ ടു' വിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി!! വഴിപിഴച്ച മനസ്സുള്ളവർ, ആരോപണങ്ങൾക്ക് കഴമ്പില്ല

Google Oneindia Malayalam News

ദില്ലി: 'മീ ടു' ക്യാംപെയിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രംഗത്ത്. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പലരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. 'വഴിപിഴച്ച മനസ്സുള്ള'വരാണ് മി ടൂ കാമ്പയിന്‍ ആരംഭിച്ചതെന്നും വര്‍ഷങ്ങള്‍ മുന്‍പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

<strong>സ്ത്രീകള്‍ വേണ്ടെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്... പിസിയുടെ പുതിയ വെളിപ്പെടുത്തല്‍</strong>സ്ത്രീകള്‍ വേണ്ടെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്... പിസിയുടെ പുതിയ വെളിപ്പെടുത്തല്‍

കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. 'അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒന്നിച്ച് കളിക്കുമ്പോള്‍ സംഭവിച്ചത്' എന്നൊക്കെപ്പറഞ്ഞാണ് പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് ശരിയല്ലെന്നാണ് പൊൻ രാധാകൃഷ്ണന്റെ വാദം. ഈ സ്ത്രീകള്‍ക്കെതിരെ പുരുഷന്‍മാരും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയാല്‍ അത് അംഗീകരിക്കാന്‍ കഴിയുമോ? എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രമന്ത്രിയുടെ രാജി

കേന്ദ്രമന്ത്രിയുടെ രാജി


കഴിഞ്ഞ ഏതാനും ദിവസങ്ങളായി മീ ടൂ കാമ്പയിന്റെ ഭാഗമായി നിരവധി സ്ത്രീകളാണ് പ്രമുഖരായ വ്യക്തികള്‍ക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ആരോപണങ്ങളെ തുടർന്ന് കേന്ദ്രമന്ത്രി രാജിവെക്കേണ്ടിവരെ വന്നു. വിദേശകാര്യസഹമന്ത്രി എം ജെ അക്ബറാണ് രാജിവെച്ചത്. രുപതോളം വനിതാമാധ്യമപ്രവർത്തകർ അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് രാജി.

ഇരുപതോളം സ്ത്രീകൾ രംഗത്ത്

ഇരുപതോളം സ്ത്രീകൾ രംഗത്ത്


പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് മീ ടു ക്യാംപെയിനിലൂടെ എം ജെ അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ റൂത്ത് ഡേവിഡ് എന്ന വിദേശമാധ്യമപ്രവർത്തകയുൾപ്പെടെ അക്ബറിനെതിരെ രംഗത്തുവരികയായിരുന്നു. വസ്തുതാവിരുദ്ധവും നിറം ചാർത്തിയതുമായ അപവാദങ്ങളുയർത്തി പേരിനും പ്രശസ്തിക്കും കളങ്കം വരുത്താനുള്ള വരുത്താനുള്ള നീക്കമാണ് പ്രിയയുടേതെന്ന് ആരോപിച്ച് അക്ബർ മാന നഷ്ടക്കേസ് കൊടുത്തിട്ടുമുണ്ട്.

ഇരകളെ ഭയപ്പെടുത്തിയും പീഡിപ്പിച്ചും നിശബ്ദരാക്കാനുള്ള ശ്രമം

ഇരകളെ ഭയപ്പെടുത്തിയും പീഡിപ്പിച്ചും നിശബ്ദരാക്കാനുള്ള ശ്രമം


ഇരകളെ ഭയപ്പെടുത്തിയും പീഡിപ്പിച്ചും നിശബ്ദരാക്കാനുള്ള ശ്രമമാണ് അക്ബറിന്റേതെന്ന് പ്രിയ രമണി കുറ്റപ്പെടുത്തിയിരുന്നു. ടെലിഗ്രാഫ്, ഏഷ്യൻ ഏജ് തുടങ്ങിയ പത്രങ്ങളുടെ എഡിറ്ററായിരുന്നു അക്ബർ. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി ഉണ്ടായിരിക്കുന്നത്.

എല്ലാ വിഭാഗത്തിലും മീ ടു

എല്ലാ വിഭാഗത്തിലും മീ ടു

കേന്ദ്ര മന്ത്രിയെക്കൂടാതെ നാനാ പടേക്കര്‍, അലോക് നാഥ്, സുഭാഷ് ഖായ്, ചേതന്‍ ഭഗത്, കൈലാഷ് ഖേര്‍, വൈരമുത്തു തുടങ്ങി സിനിമാ-സാഹിത്യ രംഗങ്ങളില്‍നിന്നടക്കം നിരവധി പേര്‍ ആരോപണ വിധേയരായി. മലയാള സിനിമയിലും മീ ടു ക്യാംപെയിനുമായി നടിമാർ രംഗത്ത് വന്നിരുന്നു. അലൻസിയറിനെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്.

English summary
#MeToo was started by people with perverted minds, says Union Minister Pon Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X