കോയമ്പത്തൂരിനും മധുരയ്ക്കും മെട്രോ; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിന്; ജനങ്ങള്‍ക്ക് കടുത്ത നിരാശ
ചെന്നൈ: തമിഴ്നാട് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോയമ്പത്തൂര്‍, മധുര നിര്‍ദിഷ്ട മെട്രോ റെയില്‍ പദ്ധതികള്‍ നിരസിച്ചതിനെതിരേ പ്രതിഷേധം ഉയരുന്നു. വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മെട്രോ നിരസിച്ച ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നീക്കത്തില്‍ കടുത്ത നിരാശ രേഖപ്പെടുത്തിയ മുഖ്യമന്ത്രി, തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം മെട്രോ പദ്ധതികള്‍ നിരസിച്ചതിനുള്ള കാരണങ്ങള്‍ കത്തില്‍ സ്റ്റാലിന് പ്രധാനമന്ത്രിയോടു വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ അനുവദിച്ച സമാനമായ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങള്‍ക്ക് അര്‍ഹമായ ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടതില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് കോയമ്പത്തൂരിലെയും മധുരയിലെയും ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ടെന്നും സ്റ്റാലിന് പറഞ്ഞു.

മെട്രോ അനുവദിക്കാന്‍ നഗരത്തില്‍ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ വേണമെന്ന 2017 ലെ മെട്രോ റെയില്‍ നയം ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം കോയമ്പത്തൂരിനും മധുരയ്ക്കുമുള്ള പദ്ധതികള്‍ നിരസിച്ചത്. ഓരോ സംസ്ഥാനങ്ങളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ താല്പര്യങ്ങള്ക്കനുസരിച്ച് വികസന മാനദണ്ഡങ്ങള്‍ മാറ്റിയെഴുതുകയാണെന്നും സ്റ്റാലിന് ആരോപിച്ചു. ഇതിലും ചെറിയ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് അനുവദിക്കുമ്പോള്‍ ഇത് തമിഴ്നാടിനോടുള്ള വിവേചനമാണിതെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
പ്രാദേശികമായ കണക്കുകള്‍ പ്രകാരം 2011-ല്‍ തന്നെ കോയമ്പത്തൂര്‍ ഈ പരിധി മറികടന്നെന്നും നിലവില്‍ മധുരയും അത് ഉടനെ മറികടക്കുമെന്നും സ്റ്റാലിന് ചൂണ്ടിക്കാട്ടി. 20 ലക്ഷം ജനസംഖ്യ എല്ലാ നഗരങ്ങള്‍ക്കും മാനദണ്ഡമായി പ്രയോഗിച്ചിരുന്നുവെങ്കില്‍ ആഗ്ര, ഇന്‍ഡോര്‍, പട്ന നഗരങ്ങളില്‍ മെട്രോ യാഥാര്‍ത്ഥ്യമാകുമായിരുന്നില്ലെന്നും സ്റ്റാലിന് പറഞ്ഞു.
ചെന്നൈയുമായി താരതമ്യം ചെയ്യുമ്പോള്‍ കോയമ്പത്തൂരിലും മധുരയിലും യാത്രക്കാരുടെ എണ്ണം കുറവായിരിക്കുമെന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ വാദവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തമിഴ്നാട്ടിലെ വ്യാവസായിക, സാംസ്കാരിക കേന്ദ്രങ്ങളാണ് കോയമ്പത്തൂരും മധുരയും. യാത്രക്കാരുടെ എണ്ണം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഏകപക്ഷീയമായ തീരുമാനം ഉചിതമല്ലെന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ഇടപെടല്‍ വേണമെന്നും സ്റ്റാലിന് അഭ്യര്‍ത്ഥിച്ചു. ആവശ്യമെങ്കില്‍ വിഷയത്തെക്കുറിച്ച് വിശദമായി വിശദീകരിക്കാന്‍ തന്റെ ടീമിനൊപ്പം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ താന്‍ തയ്യാറാണെന്നും സ്റ്റാലിന് അറിയിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications