കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ജില്ലകളിലും ഹെലികോപ്റ്റര്‍ സര്‍വീസ്, മെട്രോ... കശ്മീരില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി അമിത് ഷാ

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു നഗരത്തില്‍ ഉടന്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കുമെന്നും എല്ലാ ജില്ലകളിലും ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കുമെന്നും അമിത് ഷാ പറഞ്ഞു. ജമ്മു വിമാനത്താവളത്തിന് അടുത്ത് സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു വിമാനത്താവളം വിപുലീകരിക്കും. കശ്മീരില്‍ വികസനത്തിന്റെ യുഗം ആരംഭിച്ചുകഴിഞ്ഞു. ആര്‍ക്കും അത് തടുത്തു നിര്‍ത്താന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞെു.

പൃഥ്വിരാജിന് വിലക്കില്ല; മീറ്റിങില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യും, വാര്‍ത്ത ഊഹമെന്ന് ഫിയോക്ക്പൃഥ്വിരാജിന് വിലക്കില്ല; മീറ്റിങില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യും, വാര്‍ത്ത ഊഹമെന്ന് ഫിയോക്ക്

ഇത് ക്ഷേത്രങ്ങളുടെ ഭൂമിയാണ്. മാതാ വൈഷ്‌ണോ ദേവി, പ്രേംനാഥ് ദോഗ്ര, ശ്യാമ പ്രസാദ് മുഖര്‍ജി എന്നിവരുടെയെല്ലാം ഭൂമിയാണ്. കശ്മീരിന്റെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ജമ്മുവിലെ ജനങ്ങള്‍ നേരിടുന്ന അനീതിയുടെ കാലം കഴിഞ്ഞുവെന്ന് പറയാനാണ് ഞാന്‍ വന്നത്. വികസനം തടയാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കും തടയാനാകില്ല. ജമ്മു കശ്മീരില്‍ 12000 കോടി രൂപയുടെ നിക്ഷേപം വന്നു കഴിഞ്ഞു. 2022 അവസാനമാകുമ്പോഴേക്കും 51000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യുവാക്കള്‍ കശ്മീരിന്റെ വികസനത്തില്‍ പങ്കാളികളായാല്‍ തീവ്രവാദികള്‍ പരാജയപ്പെടും. അക്രമങ്ങളില്‍ ഒരു സിവിലിയനും കൊല്ലപ്പെടരുത് എന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. കശ്മീരില്‍ നിന്ന് തീവ്രവാദം പൂര്‍ണമായും ഇല്ലാതാക്കണമെന്നും അമിത് ഷാ പറഞ്ഞു.

a

ജമ്മുവിലെ ദിഗിയാന ഗുരുദ്വാര ആഭ്യന്തര മന്ത്രി ഇന്ന് സന്ദര്‍ശിച്ചു. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജമ്മുവിലെ മക്വാല്‍ അതിര്‍ത്തിയില്‍ പ്രദേശവാസികള്‍ക്കായി നിര്‍മിച്ച തുരങ്കങ്ങളും അമിത് ഷാ സന്ദര്‍ശിച്ചു. അതിര്‍ത്തിയിലുള്ളവരുമായി അദ്ദേഹം അല്‍പനേരം സംസാരിക്കുകയും ചെയ്തു.

ഈ ചിത്രത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയുമോ? പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ മേനോന്‍

കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യം മണ്ഡല പുനര്‍നിര്‍ണയം നടക്കണം. ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിക്കും. അതിന് ശേഷം തിരഞ്ഞെടുപ്പ് നടക്കും. അതുകഴിഞ്ഞാണ് സംസ്ഥാന പദവി കശ്മീരിന് പുനഃസ്ഥാപിക്കുക എന്ന് അമിത് ഷാ പറഞ്ഞു. കശ്മീരില്‍ തീവ്രവാദം കുറഞ്ഞിട്ടുണ്ട്. സൈനികര്‍ക്ക് നേരെ കല്ലെറിയുന്നത് ഇപ്പോള്‍ കാണാനില്ല. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഞാന്‍ കശ്മീരില്‍ എത്തുന്നത്. ഇത് എനിക്ക് ഏറെ സന്തോഷമുള്ള സമയമാണെന്നും അമിത് ഷാ പറഞ്ഞു.

മൂന്ന് കുടുംബങ്ങളാണ് കശ്മീരിനെ 70 വര്‍ഷം ഭരിച്ചത്. എന്നിട്ട് എങ്ങനെ 40000 പേര്‍ മരിച്ചുവെന്നും അമിത് ഷാ ചോദിക്കുന്നു. എല്ലാ പഞ്ചായത്തിലും യൂത്ത് ക്ലബ്ബ് രൂപീകരിക്കും. ഓരോ ക്ലബ്ബുകള്‍ക്കും 25000 രൂപ വീതം നല്‍കും. 150 യൂത്ത് ക്ലബ്ബുകള്‍ക്ക് സഹായം നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 700ഓളം പേരെ കസ്റ്റഡിയിലെടുത്തു. പൊതുസുരക്ഷാ നിയമ (പിഎസ്എ) പ്രകാരം അറസ്റ്റ് ചെയ്തവരെ ജയിലിലേക്ക് മാറ്റി.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
Metro, Helicopter, Airport Expansion: Amit Shah Top Declaration in Jammu Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X