Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോ മാന്‍ ഇ ശ്രീധരനും, തെറ്റായ മെട്രോ കണക്കുകളും

കൊച്ചി: മെട്രോ മാന്‍ ഇ ശ്രീധരന്റെ മെട്രോ കണക്കുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പങ്കുവച്ച ലേഖനം ചര്‍ച്ചയാകുകയാണ്. ഇ ശ്രീധരന് ലഭിച്ച പുരസ്‌കാരങ്ങള്‍ അമിതമായിരുന്നു എന്നാണ് ലേഖനം ചൂണ്ടിക്കാണിക്കുന്നത്. ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ, താന്‍ നിര്‍മ്മിക്കുന്ന റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നൂറു വര്‍ഷം നീണ്ടുനില്‍ക്കുമെന്ന് 'മെട്രോമാന്‍' അവകാശപ്പെടുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ സമാന പദ്ധതികള്‍ ഒരു നൂറ്റാണ്ടിലേറെ കാലം ജനങ്ങള്‍ക്ക് സേവനം നല്‍കുന്നുണ്ട്.

ഉദാഹരണത്തിന്, ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്, 1890 മുതല്‍ പ്രവര്‍ത്തിക്കുന്നു. പാരീസ് മെട്രോപൊളിറ്റന്‍, ഇസ്താംബുള്‍ ടണല്‍, ബെര്‍ലിന്‍ യു-ബാന്‍, മാഡ്രിഡ് മെട്രോ, ന്യൂയോര്‍ക്ക് സബ്വേ എന്നിവയെല്ലാം ഇപ്പോള്‍ ഒരു നൂറ്റാണ്ടിലേറെയായി ജനങ്ങള്‍ക്ക് സേവനം നല്‍കുന്നു. എന്നാല്‍ ഇന്ത്യയിലെ മെട്രോ പ്ലാനര്‍മാര്‍ വ്യക്തമായ ദീര്‍ഘവീക്ഷണത്തിന്റെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും പോരായ്മയാണ് കാണിക്കുന്നത്.

kerala

ഉദാഹരണത്തിന്, ഡല്‍ഹി മെട്രോ എട്ട് കോച്ചുകള്‍ക്കായി സ്റ്റേഷനുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ തിരക്ക് വര്‍ധിച്ചതിനാല്‍ ഇപ്പോള്‍ പല ട്രെയിനുകളും 12 കോച്ചുകളുമായാണ് ഓടുന്നത്. ചില റൂട്ടുകള്‍ക്ക് 18 കോച്ചുകള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. ദൈര്‍ഘ്യമേറിയ ട്രെയിനുകള്‍ ഉള്‍ക്കൊള്ളുന്നതിനായി ഓവര്‍ഗ്രൗണ്ട് സ്റ്റേഷനുകള്‍ വികസിപ്പിക്കാന്‍ കഴിയുമെങ്കിലും, ഭൂഗര്‍ഭ സ്റ്റേഷനുകളില്‍ അത്തരം വ്യവസ്ഥകളൊന്നുമില്ല.

ട്രാഫിക് പ്രൊജക്ഷനുകളെ കുറിച്ച് ശ്രീധരന് അറിയാമായിരുന്നെങ്കിലും ചെലവ് അധികമാകുമെന്ന് പറഞ്ഞ് ദൈര്‍ഘ്യമേറിയ ഭൂഗര്‍ഭ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ വിസമ്മതിച്ചതായി റെയില്‍ഭവനിലെ ഉന്നത വൃത്തങ്ങള്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു. തല്‍ഫലമായി, നിലവില്‍ സര്‍വീസ് നടത്താന്‍ കഴിയാതെ ഡല്‍ഹി മെട്രോ കുടുങ്ങിയിരിക്കുകയാണ്. കൊച്ചി മെട്രോയുടെ കാര്യം എടുത്ത് പരിശോധിച്ചാല്‍, നഗരത്തിലെ ചതുപ്പുനിലങ്ങളിലെ മെട്രോ തൂണുകള്‍ ചരിഞ്ഞുതുടങ്ങി. ഇത് നഗരവാസികള്‍ക്കിടയില്‍ വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ഇനി വരുന്ന ദിവസങ്ങളില്‍ കേരളത്തിലെ മെട്രോ നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+