കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് മാസത്തിന് ശേഷം രാജ്യത്തെ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങി, കൊച്ചി മെട്രോയ്ക്ക് ഇന്ന് പുതുയാത്ര

Google Oneindia Malayalam News

ദില്ലി: കൊവിഡിന് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാജ്യത്ത് നിര്‍ത്തിവച്ച മെട്രോ ട്രെയിനുകളുടെ സര്‍വീസ് ഇന്ന് പുനരാരംഭിക്കും. അഞ്ച് മാസത്തോളമായി നിര്‍ത്തിവച്ച മെട്രോ ട്രെയിനുകളാണ് ഇന്ന് സര്‍വീസ് ആരംഭിക്കുന്നത്. കൊവിഡിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും സര്‍വീസ് പുനരാരംഭിക്കുന്നത്.

metro

രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരെ മാത്രമാണ് ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുക. കണ്ടെയിന്‍മെന്റ് സോണുകളിലുള്ള സ്റ്റേഷനുകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

Recommended Video

cmsvideo
Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ദില്ലി, നോയിഡ, ചെന്നൈ, കൊച്ചി, ബെംഗളൂരു, മുംബൈ ലൈന്‍ -1, ജയ്പൂര്‍, ഹൈദരാബാദ്, മഹാ മെട്രോ (നാഗ്പൂര്‍), കൊല്‍ക്കത്ത, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ മെട്രോ അധികൃതര്‍ തങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അതേസമയം, മഹാരാഷ്ട്രയിലെ മെട്രോ സര്‍വീസുകള്‍ ഈ മാസം ആംരഭിക്കില്ല.

മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പണമിടപാടുകളും ടോക്കണ്‍ സൗകര്യങ്ങളും പരമാവധി നിരുത്സാഹപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരോട് സംസാരം പരമാവധി ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്സ്‌ക്രീനിംഗിന് ശേഷമായിരിക്കും യാത്രക്കാരെ ട്രെയിനുകളിലേക്ക് പ്രവേശിപ്പിക്കുക.

അതേസമയം, കൊച്ചി മെട്രോയും ഇന്ന് പുതിയൊരു യാത്രക്കുള്ള ഒരുക്കത്തിലാണ്. ഇന്ന് കൊച്ചി മെട്രോയുടെ പുതിയ പാത് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് തുറന്നുനല്‍കും. ആലുവയില്‍ നിന്ന് തുടങ്ങി പേട്ടയിലാണ് അവസാനിക്കുക. തൈക്കുടം മുതല്‍ പേട്ട വരെയുള്ള പുതിയ പാതയാണ് ഇന്ന് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ആദ്യ ട്രെയിന്‍ 12.30ന് പേട്ടയില്‍ നിന്ന് പുറപ്പെടും.

പുതിയ പാതയുടെ നിര്‍മ്മാണം മേയില്‍ തന്നെ കഴിഞ്ഞിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് വൈകുകയായിരുന്നു. പുതിയ പാത വന്നതോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 22 ആകും. പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ പണിയാണ് ഇനി നടക്കേണ്ടത്. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച എല്ലാ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കും.

ബീഹാര്‍ എന്‍ഡിഎയില്‍ യുദ്ധം, നിതീഷിനെ ഞെട്ടിച്ച് പരസ്യം, എല്ലാം അഭിമാനത്തിന്, പിന്നില്‍ ചിരാഗ്!!ബീഹാര്‍ എന്‍ഡിഎയില്‍ യുദ്ധം, നിതീഷിനെ ഞെട്ടിച്ച് പരസ്യം, എല്ലാം അഭിമാനത്തിന്, പിന്നില്‍ ചിരാഗ്!!

മകളുടെ വിവാഹം ക്ഷണിക്കാന്‍ ഇറങ്ങി, തിരിച്ചെത്തിയപ്പോള്‍ മകളുടെ മകളും വിവാഹിതയായി; സംഭവിച്ചത്..!മകളുടെ വിവാഹം ക്ഷണിക്കാന്‍ ഇറങ്ങി, തിരിച്ചെത്തിയപ്പോള്‍ മകളുടെ മകളും വിവാഹിതയായി; സംഭവിച്ചത്..!

 പിജെ ജോസഫിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കും! അയോഗ്യതാ നീക്കവുമായി ജോസ് കെ മാണി! പിജെ ജോസഫിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കും! അയോഗ്യതാ നീക്കവുമായി ജോസ് കെ മാണി!

English summary
Metro train services in the country have resumed from today and Kochi Metro is on a new journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X