കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമ- കൊറേഗാവ് സംഘര്‍ഷം: ജിഗ്നേഷ് മേവാനിയ്ക്കും ഉമര്‍ ഖാലിദിനുമെതിരെ കേസ്

Google Oneindia Malayalam News

മുംബൈ: ഭീമ- കൊറേഗാവ് സംഘര്‍ഷത്തില്‍ ദളിത് നേതാവും എല്‍എയുമായ ജിഗ്നേഷ് മേവാനിയ്ക്കും ജെഎന്‍യു ആക്ടിവിസ്റ്റിനുമെതിരെ പോലീസ് കേസെടുത്തു. ദളിതുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രയിലുണ്ടായ അതിക്രമങ്ങളെ തുടര്‍ന്ന് ഹര്‍ത്താല്‍ നടത്തിയതിന് പിന്നാലെ എംഎല്‍എയും ദളിത് നേതാവുമായ മേവാനിയും ഉമര്‍ ഖാലിദും പങ്കെടുക്കാനിരുന്ന പരിപാടിയ്ക്ക് അനുമതി നിഷേധിച്ചു. ആള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് സമ്മിറ്റിനുള്ള അനുമതിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിഷേധിച്ചത്.

<strong>ജെറ്റ് എയര്‍വേയ്സില്‍ പൈലറ്റുമാരുടെ കയ്യാങ്കളി: ന്യൂ ഇയര്‍ ദിനത്തില്‍ പൈലറ്റിന് പണികിട്ടി, ലൈസന്‍സും പോയി!!<br></strong>ജെറ്റ് എയര്‍വേയ്സില്‍ പൈലറ്റുമാരുടെ കയ്യാങ്കളി: ന്യൂ ഇയര്‍ ദിനത്തില്‍ പൈലറ്റിന് പണികിട്ടി, ലൈസന്‍സും പോയി!!

പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്നേഷ് മേവാനിയും ജെഎന്‍യു ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദും നടത്തിയ
പ്രകോപത്മാകരമായ പ്രസ്താവനകളാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്ന് കാണിച്ചാണ് പോലീസ് ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിവാദ പ്രസ്താവന!!

വിവാദ പ്രസ്താവന!!

പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്നേഷ് മേവാനിയും ജെഎന്‍യു ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദും പ്രകോപത്മാകരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പൂനെയില്‍ നിന്നുള്ള രണ്ട് യുവാക്കളുടെ ആരോപണം. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യുവാക്കള്‍ ഉന്നയിക്കുന്ന ആവശ്യം. ഡിസംബര്‍ 31 ന് പ്രകോപനാത്മകമായ പ്രസംഗം നടത്തിയെന്നാണ് പരാതി. പൂനെയില്‍ നിന്നുള്ള രണ്ട് യുവാക്കളില്‍ നിന്നായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയ്ക്കും ഉമര്‍ ഖാലിദിനുമെതിരെ പരാതി ലഭിച്ചതായി ഡെക്കാന്‍ ജിഘാന പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി വിശ്രംബാഗ് പോലീസിന് കൈമാറിയതായും സംഭവം നടന്നത് ഈ സ്റ്റേഷന്‍ പരിധിയിലാണെന്നും പോലീസ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

 പരിപാടിയ്ക്ക് അനുമതി നിഷേധിച്ചു

പരിപാടിയ്ക്ക് അനുമതി നിഷേധിച്ചു


മുംബൈയിലെ ബഹിദാസ് ഹാളില്‍ നടക്കാനിരുന്ന ആള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് സമ്മിറ്റിനുള്ള അനുമതിയാണ് മഹാരാഷ്ട്ര പോലീസ് നിഷേധിച്ചത്. ജെഎന്‍യു ആക്ടിവിസ്റ്റും ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും പരിപാടിയില്‍ പങ്കെടുക്കുമെന്ന സൂചനകളെത്തുടര്‍ന്നാണ് നീക്കമെന്ന് സൂചനകളുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീമ- കൊറേഗാവ് സംഷര്‍ഷത്തിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നീക്കം. പോലീസ് പരിപാടിയ്ക്ക് അനുമതി നിഷേധിച്ചതോടെ മുംബൈയിലെ വിലെ പാര്‍ലെ പ്രദേശത്ത് വന്‍ പ്രതിഷേധമാണ് ഉടലെടുത്തിട്ടുള്ളത്.

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം

ജിഗ്നേഷ് മേവാനിയും ഉമര്‍ ഖാലിദും മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പൂനെ പോലീസ് കേസെടുത്തിട്ടുള്ളത്. ഡിസംബര്‍ 28ന് ഭീമ- കൊറേഗാവ് യുദ്ധത്തിന്റെ 200 വാര്‍ഷിക ദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ഇരുവരും ജനങ്ങളോട് പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തുുവെന്നും ഇതാണ് തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചതെന്നുമാണ് ഇരുവര്‍ക്കുമെതിരെ പോലീസില്‍ ലഭിച്ച പരാതി. ജനുവരി ഒന്ന്, രണ്ട് തിയ്യതികളായി കനത്ത സംഘര്‍ഷമാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെട്ടത്. ഭീമ- കൊറേഗാവ് ഭാഗത്ത് ആരംഭിച്ച അക്രമസംഭവങ്ങള്‍ പശ്ചിമ മഹാരാഷ്ട്രയിലേയ്ക്കും മറാത്ത് വാഡ പ്രദേശത്തേയ്ക്കും വ്യാപിക്കുകയായിരുന്നു. ദളിത് സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് തിങ്കളാഴ്ച ഗതാഗത സ്തംഭനത്തിനും വഴിവെച്ചിരുന്നു.

തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടു!!

തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടു!!


ജിഗ്നേഷ് മേവാനിയുടെ പ്രസ്താവനയാണ് ദളിത്- മറാത്ത വിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിന് വഴിവെച്ചതെന്നാണ് അക്ഷയ് ബിക്കാദ്, ആനന്ദ് ദൊണ്ട് എന്നീ യുവാക്കളുടെ ആരോപണം. തെരുലിറങ്ങി തിരിച്ചടിക്കാന്‍ ജിഗ്നേഷ് ദളിത് വിഭാഗത്തോട് ആഹ്വാനം ചെയ്തുുവെന്നും യുവാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. മേവാനിയുടെ ഈ പ്രസ്താവനയെത്തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതിലും എത്തിച്ചതെന്നാണ് രണ്ട് യുവാക്കളും ചൂണ്ടിക്കാണിക്കുന്നത്.

ഭീമ- കൊറേഗാവ് വാര്‍ഷികം

ഭീമ- കൊറേഗാവ് വാര്‍ഷികം

പൂനെയില്‍ ഭീമ- കൊറേഗാവ് പോരാട്ടത്തിന്റെ 200ാം വാര്‍ഷിക ദിനത്തില്‍ എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജിഗ്നേഷ് മേവാനിയും ജെഎന്‍യുവിലെ ആക്ടിവിസ്റ്റായ ഉമര്‍ ഖാലിദും ദളിത് വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഡിസംബര്‍ 31ന് ഷാനിവാര്‍ വാഡയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയില്‍ ഇരുവരും പ്രകോപനാത്മക പ്രസ്താവനങ്ങളും പരാമര്‍ശങ്ങളും നടത്തിയെന്നായിരുന്നു പരാതിക്കാരുടെ വാദം. സംഘര്‍ഷത്തിനിടെ പൂനെയില്‍ ചൊവ്വാഴ്ച ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നഗരത്തില്‍ നിന്ന് 30കിലോമീറ്റര്‍ അകലെയാണ് യുദ്ധസ്മാരകം സ്ഥിതിചെയ്യുന്നത്.

 ദളിത് വിജയത്തിന്റെ സ്മാരകം

ദളിത് വിജയത്തിന്റെ സ്മാരകം

ഭീമ കോർഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ഉയർന്ന ജാതിക്കാരായ മറാത്ത വിഭാഗക്കാർ അക്രമം അഴിച്ചുവിട്ടതാണ് സംഘർഷത്തിലെത്തിച്ചത്. 1818ലായിരുന്നു മറാത്തികളുടെ പെഷ്വ സൈന്യവും ദളിത് വിഭാഗക്കാർ അണിനിരന്ന ഈസ്റ്റ് ഇന്ത്യാ സൈന്യവും തമ്മിലുള്ള ഭീമ കോർഗാവ് യുദ്ധം നടന്നത്. നിരവധിപേർ കൊല്ലപ്പെട്ട യുദ്ധത്തിൽ പെഷ്വ സൈന്യത്തിന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മുന്നിൽ അടിയറവ് പറയേണ്ടിവന്നു. ദളിതർ അണിനിരന്ന കമ്പനി സൈന്യം പെഷ്വ സൈന്യത്തിന് മേൽ നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാ ജനുവരി ഒന്നിനും വിജയ് ദിവസ് ആയി ആചരിക്കുന്നത്. നിരവധി പേരാണ് ജനുവരി ഒന്നിന് യുദ്ധസ്മാരകത്തിലെത്തി മടങ്ങുന്നത്.

English summary
After the bandh call by Dalit outfits in parts of Maharashtra, reports now suggest that the Mumbai Police has denied permission to All India National Students' summit where Dalit leader Jignesh Mewani and student leader Umar Khalid were expected to speak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X