കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഗോവയിലും സംഭവിക്കും': ബിജെപിക്കെതിരെ ഒന്നിക്കുന്നത് 5 പാര്‍ട്ടികള്‍

Google Oneindia Malayalam News

മുംബൈ: ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിയ മഹരാഷ്ട്ര മോഡല്‍ അയല്‍ സംസ്ഥാനമായ ഗോവയിലും പരീക്ഷിക്കുമെന്ന് ശിവസേന നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലേതിന് സമാനമായ രീതിയില്‍ ഗോവയിലും രാഷ്ട്രീയ പുനരേകീകരണത്തിന് സാധ്യ തെളിയുകയാണെന്നാണ് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞത്.

ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ഉള്‍പ്പടേയുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കാനാണ് ശിവസേനയുടെ നീക്കം. സേനയുടെ നീക്കങ്ങള്‍ക്ക് ഗോവയില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം പുതിയ രാഷ്ട്രീയ നീക്കങ്ങളില്‍ ഗോവയിലെ കോണ്‍ഗ്രസിന് വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഗോവയില്‍ രാഷ്ട്രീയ ഭൂകമ്പം

ഗോവയില്‍ രാഷ്ട്രീയ ഭൂകമ്പം

വൈകാതെ ഒരു അത്ഭുതം, മിക്കവാറും ഒരു രാഷ്ട്രീയ ഭൂകമ്പം തന്നെ ഗോവയില്‍ നടന്നേക്കുമെന്നായിരുന്നു സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി പ്രസിഡന്റും മുന്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായി ശിവസേനയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ സംഭവിച്ചത് പോലെ

മഹാരാഷ്ട്രയില്‍ സംഭവിച്ചത് പോലെ

കുറഞ്ഞത് നാല് എംഎല്‍എമാരുമായി ആശയവിനിമയം നടന്നു വരികയാണ്. ഗോവയില്‍ പുതിയൊരു രാഷ്ട്രീയ ചേരി ഉയര്‍ന്നു വരികയാണ്. മഹാരാഷ്ട്രയില്‍ സംഭവിച്ചത് പോലെ ഗോവയിലും സമീപ ഭാവിയില്‍ ഒരു അത്ഭുതം പ്രതീക്ഷിക്കാമെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

വിജയ് സര്‍ദേശായിയും

വിജയ് സര്‍ദേശായിയും

ശിവസേന നേതാക്കളെ കണ്ടിരുന്നെന്ന് വിജയ് സര്‍ദേശായിയും വ്യക്തമാക്കിയിട്ടുണ്ട്. ഗോവയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കും. മഹാരാഷ്ട്രയില്‍ എന്ത് സംഭവിച്ചോ അത് തന്നെ ഗോവയിലും സംഭവിക്കും. മൂന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമല്ല ഒരു സര്‍ക്കാര്‍ താഴെ വീഴുകയെന്നും അദ്ദേഹം വ്യക്തമാക്കി.

റാവത്തിനെ കണ്ടു

റാവത്തിനെ കണ്ടു

'മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യമായ മഹാ വികാസ് അഘാടി ഗോവയിലേക്കും വ്യാപിപ്പിക്കും. ഗോവയിലും പ്രതിപക്ഷം ബിജെപിക്കെതിരെ ഒന്നിക്കും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ കണ്ടിരുന്നു' വിജയ് സര്‍ദേശായി പറഞ്ഞു.

എംജിപി യും

എംജിപി യും

ബിജെപി ഇതര സഖ്യമെന്ന ശിവസേനയുടെ നീക്കത്തോട് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി)യും അനുകൂലമായ പ്രതികരണമാണ് നടത്തിയത്. പ്രതിപക്ഷ സഖ്യം രൂപീകരണത്തിന്‍റെ സാധ്യതകള്‍ തേടി സഞ്ജയ് റാവത്ത് തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എംജിപി നേതാവ് സുധിന്‍ ദവാലികര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

സാധ്യമായ ആശയം

സാധ്യമായ ആശയം

സാധ്യമായ ഒരു ആശയമാണ് ശിവസേന മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസ്,എന്‍സിപി, എംജിപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, ശിവസേന എന്നീ കക്ഷികളുടെ ഒരു ഐക്യനിര 2022 ലെ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ ഈ സഖ്യം രൂപീകൃതമായാലും ബിജെപി സര്‍ക്കാറിന് ഭീഷണിയുയര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമിനിമം പരിപാടി

പൊതുമിനിമം പരിപാടി

സഞ്ജയ് റാവത്ത് തന്നെ ഗോവയില്‍ നേരിട്ടെത്തി സഖ്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കണം. സഖ്യത്തിന് ഒരു പൊതുമിനിമം പരിപാടി വേണം. കോണ്‍ഗ്രസില്‍ വേലിക്കല്‍ നില്‍ക്കുന്ന ചില നേതാക്കളുണ്ട്. അവരുടെ നീക്കങ്ങള്‍ കഴിഞ്ഞ കുറച്ചു കാലമായി ഞങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. സഖ്യമുണ്ടാക്കുകയാണെങ്കില്‍ അത് എല്ലാ തലത്തിലും ആയിരിക്കണമെന്നും സുധിന്‍ ദവാലികര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

ബിജെപി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ശ്രമിക്കുന്ന ഏത് മുന്നണിയുമായും ചേരുമെന്നാണ് ഗോവ കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കുന്നത്. എന്നാല്‍ ഭരണകക്ഷി എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് അധികാരം പിടിക്കുന്നതിനേക്കാള്‍ പ്രതിപക്ഷത്തിരിക്കാനാണ് തന്‍റെ പാര്‍ട്ടി ഇഷ്ടപ്പെടുന്നതെന്ന് ഗോവ കെപിസിസി പ്രസിഡന്‍റ് ഗിരീഷ് ചോഡങ്കര്‍ അഭിപ്രായപ്പെട്ടു.

 40 അംഗ നിയമസഭ

40 അംഗ നിയമസഭ

കോണ്‍ഗ്രസും എംജിപിയും പിളര്‍ത്തി അംഗബലം 27 ആയി ഉയര്‍ത്താന്‍ കഴിഞ്ഞതിനാല്‍ 40 അംഗ നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ ഭീഷണിയൊന്നും നേരിടാനില്ല. എന്നാല്‍ 2022 ലെ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സര്‍ക്കാറിനെതിരെ ഒന്നിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.

ഫലം പുറത്തുവന്നപ്പോള്‍

ഫലം പുറത്തുവന്നപ്പോള്‍

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 13 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപി പല ഘട്ടങ്ങളിലായി അംഗബലം 27 ആയി വര്‍ധിപ്പിക്കുകയായിരുന്നു. മറ്റ് കക്ഷികളും സ്വതന്ത്രരും കൈകോര്‍ക്കുന്നതിനോടൊപ്പം തന്നെ പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പ് ഉണ്ടാവുകയും ചെയ്താല്‍ മാത്രമെ സര്‍ക്കാറിന് ഭീഷണിയുള്ളു.

ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷി

പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് അഞ്ചും ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് മൂന്നും എന്‍സിപി, എംജിപി കക്ഷികള്‍ക്ക് ഒരോ അംഗങ്ങളുമാണുള്ളത്. 2017 ല്‍ ഫലം വന്നപ്പോള്‍ 17 സീറ്റുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ അപ്രതീക്ഷിതമായി നീക്കത്തിലൂടെ 13 അംഗങ്ങളുള്ള ബിജെപി അധികാരം പിടിക്കുകയായിരുന്നു.

ചാക്കിട്ട് പിടുത്തം

ചാക്കിട്ട് പിടുത്തം

അന്ന് ബിജെപിയോടൊപ്പം ചേര്‍ന്ന എംജിപിക്ക് മൂന്ന് അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ പിന്നീട് ബിജെപി അടര്‍ത്തിയെടുത്തതോടെ ഇപ്പോള്‍ ഒരു അംഗം മാത്രമാണ് സഭയില്‍ എംജെപിക്ക് ഉള്ളത്. 10, 2 എന്നിങ്ങനെ രണ്ട് തവണയായി കോണ്‍ഗ്രസില്‍ നിന്ന് 12 എംഎല്‍എമാരെയാണ് ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചത്.

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് തോമസ് ഐസക്; കരിങ്കൊടി വീശി മറയ്ക്കാനാവുമോ ഈ വിദ്യാഭ്യാസ നേട്ടങ്ങള്‍കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് തോമസ് ഐസക്; കരിങ്കൊടി വീശി മറയ്ക്കാനാവുമോ ഈ വിദ്യാഭ്യാസ നേട്ടങ്ങള്‍

 പുതുമുഖ നടിയെ പോലീസ് കണ്ടെത്തിയത് നഗ്നയായ നിലയില്‍; സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം പുതുമുഖ നടിയെ പോലീസ് കണ്ടെത്തിയത് നഗ്നയായ നിലയില്‍; സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം

English summary
mgp, gfp positive about senas proposal for anti bjp front in goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X