കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമാശ പറയാതെ അംഗങ്ങളെ പിന്‍വലിക്കൂ; എംജിപിക്ക് ശിവസേനയുടെ വെല്ലുവിളി

  • By Gowthamy
Google Oneindia Malayalam News

പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ എംജിപിയെ വെല്ലുവിളിച്ച് ശിവസേന രംഗത്ത്. എംജിപി തമാശ പറയുകയാണെന്നാണ് ശിവസേനയുടെ പരിഹാസം. തമാശ പറയാതെ മനോഹര്‍ പരീക്കര്‍ മന്ത്രി സഭയില്‍ നിന്ന് എംജിപി അംഗങ്ങളായ മൂന്ന് എംഎല്‍എമാരെയും പിന്‍വലിക്കാന്‍ ശിവസേന വെല്ലുവിളിച്ചിരിക്കുകയാണ്.

പ്രണയം പൂവണിയുന്നു... കോലിയും അനുഷ്‌കയും ഇനി രണ്ടല്ല, ഒന്ന്... വിവാഹം ഉടന്‍

ഗോവയില്‍ എംജിപി അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. മൂന്ന് എംഎല്‍എമാരില്‍ രണ്ട് പേര്‍ പരീക്കര്‍ മന്ത്രിസഭയില്‍ അംഗങ്ങളാണ്. ബിജെപി ഭരണത്തില്‍ എംജിപിയിലെ ചില അംഗങ്ങള്‍ അതൃപ്തരാണെന്നാണ് എംജിപി പ്രസിഡന്റ് ദീപക് ധവാലികര്‍ നേരത്തെ പറഞ്ഞത്.

shivasena

ഇതിനെതിരെയാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ശിവസേന ഗോവ വക്താവ് രാഖി നായിക് ആണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എംജിപി അവസര രാഷ്ട്രീയം കളിക്കുകയാണെന്നും രാഖി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശിവസേനയ്‌ക്കൊപ്പം മത്സരിച്ച എംജിപി പിന്നീട് ബിജെപിക്ക് ഒപ്പം ചേരുകയായിരുന്നുവെന്നും രാഖി പറഞ്ഞു.

എംജിപി എംഎല്‍എമാരെ പിന്‍വലിച്ച ശേഷം പരീക്കര്‍ സര്‍ക്കാരിനെ വിമര്‍ശിക്കണമെന്നും രാഖി പറയുന്നു. ദീപക് ധവാലികറിന്റെ ആരോപണം ശരിയാണെന്ന് രാഖി പറഞ്ഞു. ദീപക് ധവാലികറിന്റെ സഹോദരനും ഗോവ പൊതുമരാമത്ത്, ഗതാഗത വകുപ്പ് മന്ത്രിയുമായ സുധിന്‍ ധവാലികര്‍ പരാജയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വീൽചെയർ അടക്കം എല്ലാം ഒരുക്കി! ഐവി ശശിയുടെ മരണം ഓസ്ട്രേലിയൻ യാത്രക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെവീൽചെയർ അടക്കം എല്ലാം ഒരുക്കി! ഐവി ശശിയുടെ മരണം ഓസ്ട്രേലിയൻ യാത്രക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ

എംജിപി ആത്മാര്‍ഥമായി ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നുണ്ടെങ്കില്‍ എട്ട് മാസത്തേക്ക് കാത്തിരിക്കരുതെന്നും അവര്‍ പറയുന്നു.

English summary
mgp should first pull out its ministers from goa cabinet sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X