കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംജിഎറിന്റെയും വീരപ്പന്റെയും മകള്‍... ധനുഷിന്റെ പിതാവ്, തമിഴ്‌നാട് പിടിക്കാന്‍ മാറ്റവുമായി ബിജെപി!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ വീണ്ടും ബിജെപിയുടെ രാഷ്ട്രീയ മാറ്റങ്ങള്‍. നേരത്തെ ഗൗതമി അടക്കമുള്ള പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങളില്‍ എത്തിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍. വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണിയെ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിയമിച്ചിരിക്കുകയാണ്. എംജിആറിന്റെ കുടുംബം വരെയുണ്ട് ഇക്കൂട്ടത്തില്‍. എംജിആറിന്റെ മകള്‍ ഗീതയാണ് ഇതില്‍ പ്രമുഖ. വിദ്യാരാണിയെ സംസ്ഥാന യൂത്ത് വിംഗിന്റെ വൈസ് പ്രസിഡന്റ് ആയിട്ടാണ് നിയമിച്ചത്. നടന്‍ ധനുഷിന്റെ പിതാവ് കസ്തൂരിരാജ അടക്കം ഒട്ടേറെ പേര്‍ ബിജെപിയില്‍ വിവിധ പദവികള്‍ ലഭിച്ചിട്ടുണ്ട്.

1

ഫെബ്രുവരിയില്‍ ആയിരം പേര്‍ക്കൊപ്പമാണ് വീരപ്പന്റെ മൂത്ത മകളായ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തെ ആലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ തന്റെ കാമുകനെ വിവാഹം കഴിക്കുന്നതിന് എതിര്‍ക്കുന്നു എന്ന് കാണിച്ച് മാതാവ് മുത്തുലക്ഷിക്കെതിരെ ഇവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബിജെപിയില്‍ പുതിയ സംസ്ഥാന അധ്യക്ഷന്‍ വന്നതിന് ശേഷമാണ് ഈ മാറ്റങ്ങള്‍. പാര്‍ട്ടിയെ മാറ്റി മറിക്കുന്നതിന് വേണ്ടി എല്‍ മുരുഗനെയാണ് അമിത് ഷാ നിയമിച്ചത്. മാര്‍ച്ചിലായിരുന്നു നിയമനം.

Recommended Video

cmsvideo
ഹൈക്കോടതിയെ സമീപിച്ച് സച്ചിനും എംഎല്‍എമാരും | Oneindia Malayalam

എംജിആറിന്റെ വളര്‍ത്തുമകളായ ഗീത ബിജെപിയില്‍ ചേര്‍ന്നിട്ട് അധിക കാലമായിട്ടില്ല. 2017ലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശനം. എംജിആറിന്റെ സഹോദരന്‍ എംസി ചക്രപാണിയുടെ കൊച്ചുമകന്‍ ആര്‍ പ്രവീണും പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഡിഎംകെ വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാധാരവിയും സംസ്ഥാന കമ്മിറ്റിയിലുണ്ട്. നടന്‍ വിജയകുമാര്‍, സംവിധായകരായ ഗംഗൈ അമരന്‍, കസ്തൂരി രാജ എന്ന സംസ്ഥാന സമിതിയിലെ പ്രത്യേക സംഘാടകരാണ്. സാംസ്‌കാരിക സെല്ലിന്റെ ചുമതല സംഗീത സംവിധായകന്‍ ധീന, സംവിധായകന്‍ പേരരസ് എന്നിവര്‍ക്കാണ്.

അതേസമയം അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയൊരു മാറ്റത്തിനാണ് ബിജെപി ഒരുങ്ങുന്നത്. അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയേറ്റാലും പാര്‍ട്ടി നേട്ടമുണ്ടാക്കാന്‍ കഴിയണമെന്നാണ് വിലയിരുത്തല്‍. ഗൗതമി, നമിത എന്നിവരടക്കമുള്ള താരങ്ങള്‍ സജീവമായതും ഇത് കാരണമാണ്. മുരുഗന് വലിയ സ്വാധീനം പാര്‍ട്ടിയിലുണ്ട്. മാറ്റങ്ങളില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ നേതാക്കളെല്ലാവരും സജ്ജമാണ്. എന്നാല്‍ പൊന്‍ രാധാകൃഷ്ണനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും തഴഞ്ഞത് തലമുറ മാറ്റത്തിന്റെ കൂടെ സൂചനയാണ്. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പും ബിജെപിയുടെ മുന്‍ഗണനയിലുണ്ട്.

English summary
mgr's family and veerapan's daughter included in bjp state executive committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X