• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരെയിലെ 800 ഏക്കർ വനമായി പ്രഖ്യാപിച്ച് ഉദ്ധവ് സർക്കാർ; മെട്രോ ഷെഡ് കഞ്ചൂർമാര്‍ഗിൽ; കേസും പിൻവലിച്ചു

മുംബൈ: മെട്രോ കാര്‍ ഷെഡ് നിര്‍മ്മാണത്തിനായി മഹാരാഷ്ട്രയിലെ ആരെ പ്രദേശത്ത് നടന്ന വ്യാപക മരം മുറിക്കെതിരെ വലിയ പ്രക്ഷോഭമാണ് ഉയര്‍ന്നത്. എന്നാല്‍ ഇപ്പോഴിതാ ആരെ പ്രദേശത്തെ വനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിറക്കി. ഈ സാഹചര്യത്തില്‍ മെട്രോ കാര്‍ ഷെഡ് നിര്‍മ്മാണം ആരെയില്‍ നിന്ന് കഞ്ചൂര്‍മാര്‍ഗിലേക്ക് മാറ്റുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 800 ഏക്കറോളം വരുന്ന വനപ്രദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ വനമായി പ്രഖ്യാപി്ചിരിക്കുന്നത്.

ആരെയുമായി ബന്ധപ്പെട്ട എല്ലാ അനിശ്ചിതത്വങ്ങളും അവസാനിക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ആരെയിലെ ജൈവ വൈവിദ്യം സംരക്ഷിക്കേണ്ടതുണ്ട്. ഈ നഗരത്തില്‍ 800 ഏക്കര്‍ വനുമുണ്ട്. ആരെയില്‍ നിലവില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ മറ്റ് പൊതുജനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ഉദ്ധവ് വ്യക്തമാക്കി.

പല ഇന്ത്യക്കാരും ദളിതരെയും മുസ്ലിങ്ങളെയും മനുഷ്യരായി കാണുന്നില്ല; യോഗിക്കെതിരെ രാഹുല്‍ ഗാന്ധി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരെയിലെ മരം മുറിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അന്ന് മെട്രോ കാര്‍ ഷെഡ് നിര്‍മ്മിക്കുന്നതിനായി 2700 മരങ്ങള്‍ മുറിച്ചുമാറ്റാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ വന്‍ ജനകീയ പ്രക്ഷോഭത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ചിരുന്നു. കൂടാതെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കേസുകളൊക്കെ റദ്ദാക്കന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമം: ചോദ്യം ചെയ്ത വനിതാ കോൺഗ്രസ് പ്രവർത്തകയ്ക്ക് മർദ്ദനം

അതേസമയം, ആരെ വനത്തെ സംരക്ഷിക്കുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി ആദിത്യ താക്കറെ ട്വീറ്റില്‍ വ്യക്തമാക്കി. അഞ്ച് ലക്ഷത്തോളം മരങ്ങളും വിവിധ പക്ഷി-മൃഗാദികളും നിറഞ്ഞ വനമേഖലയാണ് ആരെ. ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ആരെയിലെ മെട്രോ ഷെഡ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒരോന്നും എണ്ണിയെണ്ണി പറഞ്ഞ് നദ്ദ; ബീഹാറിൽ രണ്ടും കൽപ്പിച്ച് ബിജെപി! ഭരണ നേട്ടങ്ങൾ തുണയ്ക്കുമോ?

അടുത്ത 5 വര്‍ഷത്തേക്ക് ബീഹാറില്‍ എന്ത് ചെയ്യും, സാത് നിശ്ചയ് പറയും, പദ്ധതിയുമായി നിതീഷ് കുമാര്‍!!

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം

English summary
MH government declared 600 acre of Aarey land as reserve forest, Metro car shed moved to Kanjurmarg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X