കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിൽ മദ്യക്കുപ്പി: ജീവനക്കാരന്റെ പിഴയെന്ന് മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മദ്യക്കുപ്പിയുടെ ചിത്രം പോസ്റ്റ് ചെയ്ത സംഭവം വിവാദത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമബംഗാളിൽ നാശം വിതച്ച ഉംപുൻ ചുഴലിക്കാറ്റിനിടെയുള്ള ദുരിത്വാശാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് രണ്ട് കുപ്പി മദ്യവും മേശപ്പുറത്തിരിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. ആ സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഇതിനെതിരെ ഉയർന്നുവന്നത്.

കൊവിഡ് ലക്ഷണം, ബിജെപി വക്താവ് സമ്പിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊവിഡ് ലക്ഷണം, ബിജെപി വക്താവ് സമ്പിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാലിലെ ദേൽപൂർ, പഞ്ച് ല ബ്ലോക്ക്, ഹൌറ എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന നടത്തിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഫേസബുക്ക് പോസ്റ്റിനൊപ്പം പോസ്റ്റ് ചെയ്ത മൂന്ന് ചിത്രങ്ങളിൽ ഒന്നാണ് ഇത്തരത്തിൽ വിവാദത്തിന് ഇടയാക്കിയത്. മേശ മേൽ നിരത്തിവെച്ചിരിക്കുന്ന കണ്ട് മദ്യക്കുപ്പികൾക്കൊപ്പം മദ്യ നിറച്ച ഗ്ലാസുകളും ഫോട്ടോയിൽ കാണാം. എന്നാൽ പോസ്റ്റ് ചെയ്ത് 15 മിനിറ്റിന് ശേഷമാണ് വിവാദ ചിത്രം നീക്കിയത്. വ്യാഴാഴ്ച രാവിലെ 9.32 ഓടെയാണ് ചിത്രം പേജിൽ നിന്ന് നീക്കിയത്. പോസ്റ്റിൽ പിഐബി ഇന്ത്യ, ദേശീയ ദുരന്തനിവാരണ സേന, ബംഗ്ലാന്യൂസ് എന്നിവയെ ടാഗും ചെയ്തിരുന്നു.

fb-1590659745-

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർക്ക് സംഭവിച്ച മനപ്പൂർവ്വമല്ലാത്ത തെറ്റാണ് ഇതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രതികരണം. ഈ വ്യക്തിക്ക് സ്വന്തം ഫേസ്ബുക്ക് അക്കൌണ്ടും ഔദ്യോഗിക അക്കൌണ്ടും കൈകാര്യം ചെയ്യുമ്പോൾ സംഭവിച്ച പിഴവാണെന്നും തെറ്റ് വരുത്തിയ ജീവനക്കാരൻ ഇതിനകം തന്നെ രേഖാമൂലം ക്ഷമാപണം നടത്തിയെന്നും മന്ത്രാലയം ഇതിനൊപ്പം അറിയിച്ചിട്ടുണ്ട്. 2.79 ലക്ഷം ഫോളോവേഴ്സുള്ള പേജാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

പ്രിയങ്കയ്ക്ക് പിഴച്ചത് ഒരൊറ്റ കാര്യത്തില്‍, തിരുത്തും, 4 കാര്യങ്ങള്‍, നോട്ടമിട്ടത് ഇവരെ, മുന്നോട്ട്പ്രിയങ്കയ്ക്ക് പിഴച്ചത് ഒരൊറ്റ കാര്യത്തില്‍, തിരുത്തും, 4 കാര്യങ്ങള്‍, നോട്ടമിട്ടത് ഇവരെ, മുന്നോട്ട്

വന്ദേഭാരത് ദൌത്യം: ഇന്ത്യൻ എംബസിക്കും എയർ ഇന്ത്യയ്ക്കുമെതിരെ പ്രവാസികൾ,ടിക്കറ്റ് ലഭിക്കുന്നില്ലെന്ന്വന്ദേഭാരത് ദൌത്യം: ഇന്ത്യൻ എംബസിക്കും എയർ ഇന്ത്യയ്ക്കുമെതിരെ പ്രവാസികൾ,ടിക്കറ്റ് ലഭിക്കുന്നില്ലെന്ന്

കേന്ദ്ര റെയിൽവേ മന്ത്രിയെ ഉപദേശിക്കാനുള്ള യോഗ്യത മുഖ്യമന്ത്രിക്കില്ല: പി.കെ കൃഷ്ണദാസ്കേന്ദ്ര റെയിൽവേ മന്ത്രിയെ ഉപദേശിക്കാനുള്ള യോഗ്യത മുഖ്യമന്ത്രിക്കില്ല: പി.കെ കൃഷ്ണദാസ്

English summary
MHA came with explanation over displaying liquor bottles in official FB page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X