കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നത് നിർബന്ധമാക്കി: തുപ്പുന്നത് ശിക്ഷാർഹമെന്ന് ആഭ്യന്തരമന്ത്രാലയം!!

Google Oneindia Malayalam News

ദില്ലി: പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാർ. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും യാത്രക്കിടയിലും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷാർഹമാണ്. കൂടാതെ കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

'കൊറോണയില്‍ നിന്ന് മാത്രം പോര; ഇത്തരം ജീവികളില്‍ നിന്നും രക്ഷ വേണം'; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം'കൊറോണയില്‍ നിന്ന് മാത്രം പോര; ഇത്തരം ജീവികളില്‍ നിന്നും രക്ഷ വേണം'; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം

 പൊതുസ്ഥലങ്ങളിൽ

പൊതുസ്ഥലങ്ങളിൽ

പൊതുസ്ഥലങ്ങളിലും എല്ലാ ജോലി സ്ഥലത്തും ഫേസ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലത്തും യാത്രക്കിടയിലും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുൾപ്പെടെയുള്ള ചടങ്ങുകൾ എന്നിവ ജില്ലാ മജിസ്ട്രേറ്റിന്റെ നിയന്ത്രണത്തോടെ മാത്രമേ നടത്താൻ സാധിക്കൂ. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമാണെന്നും കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. മദ്യം, പുകയില, ഗുട്ക എന്നിവയുടെ വിൽപ്പന കർശനമായി നിരോധിച്ചിട്ടുണ്ട്.

ആർക്കെല്ലാം വർക്ക് ഫ്രം ഹോം

ആർക്കെല്ലാം വർക്ക് ഫ്രം ഹോം


65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയുള്ളവർ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവരുടെ രക്ഷിതാക്കളെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണം. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം വർധിപ്പിക്കാൻ എല്ലാ ജീവനക്കാരെയും പ്രോത്സാഹിപ്പിക്കണം. ഷിഫ്റ്റുകൾക്കിടയിൽ ഓഫീസുകൾ അണുനശീകരിക്കണം. വലിയ തോതിലുള്ള യോഗങ്ങൾ ഒഴിവാക്കണം എന്നിവയാണ് കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി തൊഴിലിടങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ.

 ജോലി സ്ഥലങ്ങളിൽ

ജോലി സ്ഥലങ്ങളിൽ


എല്ലാ തൊഴിലിടങ്ങളിലും ശരീര താപനില പരിശോധിക്കുന്നതിനുള്ള സംവിധാനമുണ്ടായിരിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ സാനിറ്റൈസറുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജോലി സ്ഥലങ്ങളിലെ ഷിഫ്റ്റുകൾ തമ്മിൽ നാല് മണിക്കൂറിന്റെ വ്യത്യാസമുണ്ടായിരിക്കണം. ഭക്ഷണം കഴിയ്ക്കുന്നതിന് അനുവദിക്കുന്ന സമയത്തും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

 അടിസ്ഥാന നടപടി ക്രമങ്ങൾ

അടിസ്ഥാന നടപടി ക്രമങ്ങൾ

പരിസരത്തെ എല്ലാ പ്രദേശങ്ങളും പൂർണ്ണമായും അണുവിമുക്തമാക്കണം. കെട്ടിടത്തിന്റെ പ്രവേശന കവാടം, ഗേറ്റ്, ഓഫീസ് കെട്ടിടം, ഓഫീസ് കഫറ്റീരിയ, ക്യാന്റീൻ, മീറ്റിംഗ് റൂം, കോൺഫറൻസ് ഹാൾ, തുറസ്സായ പ്രദേശങ്ങൾ, വരാന്ത, ലിഫ്റ്റ്, ശുചിമുറി, സിങ്ക്, വാൾ പോയിന്റുകൾ, ചുവരുകൾ, പ്രത്യേക ഗതാഗത സംവിധാനത്തിന്റെ ഉപരിതലങ്ങൾ, എന്നിവയും അണുവിമുക്തമാക്കണം. ഓഫീസുകളിൽ 30 മുതൽ 40 ശതമാനം വരെയുള്ള ജീവനക്കാരെ മാത്രമേ ഓഫീസുകളിൽ ജോലി ചെയ്യാൻ അനുവദിക്കാവൂ എന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി ഗൗരവതരം | Oneindia Malayalam
 വാഹനങ്ങൾ പ്രവേശിക്കുമ്പോൾ

വാഹനങ്ങൾ പ്രവേശിക്കുമ്പോൾ

ഓഫീസിന്റെ കോമ്പൌണ്ടിന് അകത്തേക്ക് അനുനശീകരണം നടത്തിയ വാഹനങ്ങൾ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ. എല്ലാവരെയും നിർബന്ധമായും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കണം. സ്റ്റെപ്പുകളുടെ ഉപയോഗം വർധിപ്പിക്കണം. പുകയില, ഗുട്ക, എന്നിവ നിരോധിക്കണം. ഇതിനെല്ലാം പുറമേ അനാവശ്യ സന്ദർശകരെയും ഒഴിവാക്കണം.

English summary
MHA guidlines says Face covers are mandatory in public places, spitting in public places will be punishable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X