കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ശതമാനം ഇരിപ്പിടങ്ങളോടെ സിനിമാ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി: സ്വിമ്മിംഗ് പൂളുകൾക്കും അനുമതി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള മാർഗ്ഗനിർദേശങ്ങളും ഇതോടൊപ്പം പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ 15 മുതൽ സിനിമാ തിയേറ്ററകൾ, മൾട്ടിപ്ലക്സുകൾ എന്നിവ 50 ശതമാനം ഇരിപ്പിടങ്ങളോടെ തുറന്ന് പ്രവർത്തിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ഒക്ടോബർ 15 മുതൽ കായിക താരങ്ങൾക്കുള്ള പരിശീലനത്തിനായി സ്വിമ്മിംഗ് പൂളുകൾ തുറന്നുനൽകും. ഒക്ടോബർ 15 മുതൽ ബിസിനസ് ടു ബിസിനസ് എക്സിബിഷനുകൾ എന്നിവയ്ക്കും അനുമതി നൽകിയിട്ടുണ്ട്. ഇതിനായി കൊമേഴ്സ് വകുപ്പ് മാർഗ്ഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതലാണ് ഈ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കുക.

ബാബരി മസ്ജിദ്; ത്രിവർണ്ണത്തിൽ തകർത്തെറിഞ്ഞു, കാവിയിൽ കത്തിച്ചാമ്പലായി: കെടി ജലീല്‍ബാബരി മസ്ജിദ്; ത്രിവർണ്ണത്തിൽ തകർത്തെറിഞ്ഞു, കാവിയിൽ കത്തിച്ചാമ്പലായി: കെടി ജലീല്‍

ഓരോ സംസ്ഥാനങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള പരിപാടികൾക്ക് 100 പേരുടെ പരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ അന്താരാഷ്ട്ര വിമാന യാത്രകൾക്കും വിനോദസഞ്ചാര പാർക്കുകൾ സമാന കേന്ദ്രങ്ങളും അടഞ്ഞുകിടക്കും. പ്രാദേശിക ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങൾ നൽകിയ മുന്നറിയിപ്പും കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ആവർത്തിച്ചിട്ടുണ്ട്. സംസ്ഥാനം, ജില്ല, നഗരം, എന്നിങ്ങനെ കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതിന് കേന്ദ്രസർക്കാരുമായി കൂടിയാലോചിക്കേണ്ടതുണ്ട്. എന്നാൽ ഒക്ടോബർ 31 വരെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നത് തുടരും.

-theatre67

സെപ്തംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അൺലോക്ക് 4.0 യിൽ ഘട്ടംഘട്ടമായി മെട്രോ സർവീസുകൾ ആരംഭിക്കാൻ അനുമതി നൽകിയിരുന്നു. സെപ്തംബർ 21 മുതൽ രാജ്യത്ത് സാമൂഹിക, രാഷ്ട്രീയ പരിപാടികളിൽ 100 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു.

English summary
MHA issues new guidelines for re-opening; 50% of seating permitted to cinema theatre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X