കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രാച്ചെലവ് വഹിക്കണം..14ദിവസത്തെ ക്വാറന്റൈൻ: മടങ്ങിയെത്തുന്നവർക്കള്ള കേന്ദ്ര മാർഗ്ഗനിർദേശം ഇങ്ങനെ.

യാത്രാച്ചെലവ് വഹിക്കണം..14ദിവസത്തെ ക്വാറന്റൈൻ: മടങ്ങിയെത്തുന്നവർക്കള്ള കേന്ദ്ര മാർഗ്ഗനിർദേശം ഇങ്ങനെ..

Google Oneindia Malayalam News

ദില്ലി: വിദേശത്തുനിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തോടെ ലോക്ക്ഡൌൺ ആരംഭിച്ചതോടെ മെയ് 7 മുതൽ 13 വരെയുള്ള കാലയളവിനുള്ളിൽ എയർ ഇന്ത്യയുടെ 64 വിമാനങ്ങളിലായി 15000 ഇന്ത്യക്കാരാണ് ഇന്ത്യയിൽ മടങ്ങിയെത്തുക. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് വിദേശത്ത് കുടുങ്ങി അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള നടപടി ക്രമങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ളത്.

 അത് അപകടരം!! പരിശോധിക്കാതെ പ്രവാസികളെ തിരിച്ചെത്തിക്കരുത്: മോദിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത് അത് അപകടരം!! പരിശോധിക്കാതെ പ്രവാസികളെ തിരിച്ചെത്തിക്കരുത്: മോദിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

 മുൻഗണന ആർക്കെല്ലാം

മുൻഗണന ആർക്കെല്ലാം

രോഗം ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർ, ഹ്രസ്വകാല വിസകളുടെ കാലാവധി നേരിടുന്ന ആളുകൾ, അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ, ഗർഭിണികൾ, പ്രായമായി ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ, കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും മരണം എന്നിങ്ങനെയുള്ളവർക്കാണ് ഇന്ത്യയിലേക്ക് മടങ്ങാൻ മുൻഗണന ലഭിക്കുക. ദുരിതമനുഭവിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുമായവരുടെ പട്ടിക തയ്യാറാക്കി വരികയാണ് ഇന്ത്യൻ എംബസികളും ഇന്ത്യൻ ഹൈക്കമ്മീഷനുകളും.

 ചട്ടങ്ങൾ ഇങ്ങനെ...

ചട്ടങ്ങൾ ഇങ്ങനെ...


വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വ്യോമയാന മന്ത്രാലയം ഒരുക്കുന്ന നോൺ കമേഴ്സ്യൽ വിമാനങ്ങളിലോ ഇന്ത്യൻ നാവിക സേനയുടെ കപ്പലുകളിലോ ആയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുക. എന്നാൽ യാത്രാച്ചെലവ് യാത്രക്കാർ തന്നെ വഹിക്കണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. യാത്രയ്ക്ക് മുമ്പായി ഈ തുക നൽകുകയും വേണം. വിമാനത്തിലേയും കപ്പലിലേയും ജീവനക്കാർക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ യാത്ര പുറപ്പെടാൻ അനുവദിക്കുകയുള്ളൂ.

 14 ദിവസം നിരീക്ഷണത്തിൽ

14 ദിവസം നിരീക്ഷണത്തിൽ


വിദേശത്ത് നിന്നെത്തുന്നവർ നിർബന്ധമായും 14 ദിവസത്തേക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. കപ്പലിലോ, വിമാനത്തിലോ ഇന്ത്യയിലേക്ക് മടങ്ങുന്നവർ സ്വന്തം ഉത്തരവാദിത്തത്വത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ള എല്ലാത്തരം മാനദണ്ഡങ്ങളും യാത്രക്കാർ കൃത്യമായി പാലിക്കണം. മാസ്ക് ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണം, കൈകളുടെ ശുചിത്വം പാലിക്കണം എന്നീ കാര്യങ്ങളാണ് ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത്.

 ആരോഗ്യസേതു ആപ്പ് നിർബന്ധം

ആരോഗ്യസേതു ആപ്പ് നിർബന്ധം


എല്ലാ യാത്രക്കാരും മൊബൈലിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും നിർബന്ധമാണ്. അതിർത്തികൾ വഴി എത്തുന്ന യാത്രക്കാരും ഇതേ മാനദണ്ഡങ്ങൾ പാലിക്കണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ സ്ക്രീനിംഗിന് ശേഷം പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഈ സംവിധാനങ്ങൾ ഓരോ ജില്ലാ ആസ്ഥാനങ്ങളിലായിരിക്കും പരമാവധി ഒരുക്കുക.

 യുഎഇയിൽ നിന്ന് 2000 യാത്രക്കാർ

യുഎഇയിൽ നിന്ന് 2000 യാത്രക്കാർ

12 രാജ്യങ്ങളിൽ നിന്നായി 64 വിമാനങ്ങളിലായി 14,800 ഇന്ത്യക്കാരാണ് മെയ് ഏഴിനും 13നും ഇടയിലായി ഇന്ത്യയിലേക്ക് തിരിച്ചെത്തുക. യുഎഇയിൽ അബുദാബിയിൽ നിന്നും ദുബായ്, ഷാർ എന്നിവിടങ്ങളിൽ നിന്നായി കൊച്ചി, കോഴിക്കോട്, ചെന്നൈ, ലഖ്നൊ, ഹൈദരാബാദ്, ദില്ലി, അമൃത്സർ എന്നിവിടങ്ങിലേക്കാണ് വിമാന സർവീസുകളുള്ളത്. 2000 യാത്രക്കാരാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.

ദില്ലിയിൽ നിന്നും ദോഹയിൽ നിന്നും സർവീസ്

ദില്ലിയിൽ നിന്നും ദോഹയിൽ നിന്നും സർവീസ്

സൌദി അറേബ്യയിലെ റിയാദ്, ദമ്മാം, ജിദ്ദാ, എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, കൊച്ചി, ദില്ലി എന്നീ നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. 1000 യാത്രക്കാരാണ് മൂന്ന് നഗരങ്ങളിലേക്ക് എത്തുക. ദോഹയിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് സർവീസ് നടത്തുക. 400 യാത്രക്കാരാണ് രണ്ട് നഗരങ്ങളിലേക്ക് എത്തുക. മനാമയിൽ നിന്നും കോഴിക്കോടേയ്ക്കും കൊച്ചിയിലേക്കുമാണ് സർവീസ് നടത്തുക. കുവൈത്തിൽ നിന്ന് ഹൈദരാബാദ്, കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, കോഴിക്കോട് എന്നീ നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. 1000 ഇന്ത്യക്കാരാണ് ഇത്തരത്തിൽ തിരിച്ചെത്തുക.

ബംഗ്ലാദേശിൽ നിന്ന് കൊച്ചിയിലേക്ക്

ബംഗ്ലാദേശിൽ നിന്ന് കൊച്ചിയിലേക്ക്

ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് കൊച്ചി, ശ്രീനഗർ, ദില്ലി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലേക്കാണ് വിമാനസർവീസുള്ളത്. 1400 യാത്രക്കാരാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഫിലിപ്പൈൻസിലെ മനിലയിൽ നിന്ന് അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ദില്ലി എന്നീ നഗരങ്ങളിലേക്കാണ് വിമാന സർവീസ്. 1250 പേരാണ് ഫിലിപ്പൈൻസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ളത്.

 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ്

ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ്


സിങ്കപ്പൂരിൽ നിന്ന് മുംബൈ, അഹമ്മദാബാദ്, തൃച്ചി, ബെംഗളൂരു, ദില്ലി എന്നീ നഗരങ്ങളിലേക്കാണ് വിമാന സർവീസുള്ളത്. മലേഷ്യയിലെ ക്വാലംപൂരിൽ നിന്ന് ദില്ലി, മുംബൈ, തൃച്ചി, ചെന്നൈ, ഹൈദരാബാദ്. ബ്രിട്ടനിൽ നിന്ന് മുംബൈ, ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കാണ് വിമാന സർവീസ് നടത്തുന്നത്. 1750 പേരാണ് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നത്. അമേരിക്കൻ നഗരങ്ങളായ മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, ദില്ലി, ബെംഗളൂരു എന്നീ നഗരങ്ങിലേക്കാണ് എത്തുക. 2100 ഇന്ത്യക്കാരാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തുക.

English summary
MHA releases directions for evacuation of Indian nationals stranded abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X