സോഷ്യൽ മീഡിയയില്‍ എവിടെ തിരഞ്ഞാലും തട്ടിപ്പ്: നഷ്ടമാകുന്നത് ലക്ഷങ്ങള്‍; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ പരസ്യങ്ങളുടെ കുത്തൊഴുക്ക് രാജ്യത്ത് അതിവേഗം വർധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). നിക്ഷേപ തട്ടിപ്പുകൾ, വ്യാജ ജോബ് ഓഫറുകൾ, ഓൺലൈൻ തട്ടിപ്പുകള്‍ എന്നിവ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന ഇത്തരം പരസ്യങ്ങൾ പലപ്പോഴും ഡീപ് ഫേക്ക് വീഡിയോകൾ ഉപയോഗിച്ചാണ് ജനങ്ങളെ വഞ്ചിക്കുന്നത്. ഇതുമൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
അഹമ്മദാബാദിൽ 25 കാരന് 44 ലക്ഷം നഷ്ടം
ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ടെലിഗ്രാം ഗ്രൂപ്പിൽ ചേർന്ന അഹമ്മദാബാദ് സ്വദേശിയായ 25 കാരൻ മെഡിക്കൽ റെപ്രസന്റേറ്റിവിന് 44 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ആദ്യം ചെറിയ ലാഭം കാണിച്ച് വിശ്വാസം നേടിയ ശേഷം പെട്ടെന്ന് നിക്ഷേപം മുഴുവൻ കൊള്ളയടിച്ചു തട്ടിപ്പുകാർ അപ്രത്യക്ഷരാവുകയായിരുന്നു.

ദില്ലിയിൽ 40 കാരിക്ക് 21 ലക്ഷം പോയി
അശോക് വിഹാറിലെ 40 കാരിയായ വനിതയെ സ്റ്റോക്ക് ട്രേഡിംഗ് പരസ്യം വഴി വഞ്ചിച്ച് 21 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നിയമസാധുവായ ബ്രോക്കറേജ് ആപ്പിനോട് സാമ്യമുള്ള ഒരു ആപ്പ് ഡൗൺലോഡ് ചെയ്ത അവർക്ക് ആദ്യം ചെറിയ ലാഭം ലഭിച്ചു. പിന്നീട് 100ൽ അധികം അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് ചേർത്തായിരുന്നു തട്ടിപ്പ്. പഞ്ചാബ്, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. വീണ്ടും 70 ലക്ഷം നിക്ഷേപിക്കാൻ വിസമ്മതിച്ചപ്പോൾ ആപ്പിൽ നിന്ന് ബ്ലോക്ക് ചെയ്ത് തട്ടിപ്പുകാർ അപ്രതക്ഷ്യരായി.
78 കാരനായ ഇംഗ്ലീഷ് ട്യൂട്ടറെ പോലീസ് വേഷത്തിൽ വിളിച്ച് 13 ലക്ഷം തട്ടി
കിഴക്കൻ ദില്ലിയിലെ 78 കാരനായ ഇംഗ്ലീഷ് ട്യൂട്ടർക്ക് "പോലീസ് ഓഫീസറുടെ" ഫോൺ കോൾ വരുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പണമിടപാട് കേസിൽ പേരുണ്ടെന്ന് പറഞ്ഞ് സി ബി ഐ ഓഫീസറിലേക്ക് കോൾ ട്രാൻസ്ഫർ ചെയ്തു. വീട് കണ്ടുകെട്ടുമെന്ന ഭീഷണിക്ക് വഴിപ്പെട്ട് വാട്സാപ്പിലൂടെ ബാങ്ക് വിവരങ്ങൾ നൽകി. "ആർബിഐ അക്കൗണ്ടിലേക്ക്" പണം മാറ്റിയാൽ തിരിച്ചു കിട്ടുമെന്ന് പറഞ്ഞ് 9 ദിവസം കൊണ്ട് 13 ലക്ഷം രൂപ തട്ടിയെടുത്തു.
കാഷ്ബാക്ക് തട്ടിപ്പിൽ വിദ്യാർഥിനിക്ക് 1.4 ലക്ഷം നഷ്ടം
രോഹിണിയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനി ക്യുആർ കോഡ് വഴി കമ്മീഷൻ വാഗ്ദാനം ചെയ്ത വ്യാജ കാഷ്ബാക്ക് സ്കീമിൽ ചെന്ന് ചാടി 1.40 ലക്ഷം രൂപയാണ് നഷ്ടപ്പെടുത്തിയത്. സുഹൃത്ത് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് സൈബർ പരാതി നൽകി 40,000 രൂപ തിരിച്ചു പിടിച്ചെങ്കിലും ബാക്കി ഒരു ലക്ഷം വിവിധ അക്കൗണ്ടുകളിലൂടെ മാറ്റി തട്ടിപ്പുകാർ രക്ഷപ്പെട്ടു.
വർക്ക് ഫ്രം ഹോം തട്ടിപ്പിൽ യുപിഎസ്സി വിദ്യാർഥിക്ക് 93,000 നഷ്ടം
ബിഹാർ സ്വദേശിയും കമലാ നഗറിൽ താമസിക്കുന്ന യുപിഎസ്സി വിദ്യാർഥിയും ഹോട്ടൽ റേറ്റിംഗ് ജോലി വാഗ്ദാനം ചെയ്ത വാട്സാപ്പ് സന്ദേശത്തിൽ വഞ്ചിക്കപ്പെട്ടു. ആദ്യം ചെറിയ തുകകൾ നൽകി വിശ്വാസം നേടിയ ശേഷം "ഉയർന്ന ടാസ്കുകൾ"ക്ക് പണം ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് സംശയം തോന്നിയപ്പോഴേയ്ക്ക് 93,000 രൂപ പല അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.
തട്ടിപ്പിന്‍റെ പൊതുവായ മാതൃകകള്‍
- വ്യാജ പരസ്യങ്ങൾ
- ഡീപ് ഫേക്ക് വീഡിയോകൾ
- ആദ്യം ചെറിയ ലാഭം/പേയ്മെന്റ് കാണിച്ച് വിശ്വാസം നേടുക
- പല ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വേഗം മാറ്റി തെളിവ് നശിപ്പിക്കുക
ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ (I4C) വഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരം തട്ടിപ്പുകൾക്കെതിരെ നിരന്തരം നിരീക്ഷണം നടത്തി പോലീസുമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായും ചേർന്ന് പ്രതിരോധം തീർക്കുന്നുണ്ട്.
നിങ്ങൾ ചെയ്യേണ്ടത്
• അപരിചിതമായ നിക്ഷേപ പദ്ധതികൾ, കാഷ്ബാക്ക് ഓഫറുകൾ, പാർട്ട് ടൈം ജോബ് സന്ദേശങ്ങൾ എന്നിവയോട് ഒരിക്കലും പ്രതികരിക്കരുത്.
• സംശയം തോന്നിയാൽ ഉടൻ തന്നെ www.cybercrime.gov.in എന്ന പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ 1930 എന്ന ഹെൽപ്പ് ലൈനിൽ വിളിക്കുക.
• സൈബർ സുരക്ഷാ അറിയിപ്പുകൾക്കായി എല്ലാ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഔദ്യോഗിക ഹാൻഡിൽ @Cyberdost പിന്തുടരുക.
ജാഗ്രതയാണ് ഏറ്റവും വലിയ സംരക്ഷണം!
ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കൂ
YouTube - https://youtube.com/@cyberdosti4c
Instagram- https://www.instagram.com/cyberdosti4c?igsh=c2tteTd5Mjl2b2cw
Facebook- https://www.facebook.com/share/1KVuL1aJ9y/?mibextid=wwXIfr
X- https://x.com/cyberdost?s=11
Whatsapp- https://whatsapp.com/channel/0029Va3VAOY8fewrOtXqMw1V
Dailyhunt - https://m.dailyhunt.in/profile/I4C_MHA
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications