Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോദിയേക്കാൾ ജനപ്രിയത പോൺ താരത്തിനെന്ന് റാം ഗോപാൽ വർമ്മ; പ്രമുഖരെല്ലാം പിന്നിൽ...

ജനപ്രീയതയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്നിലാക്കി പോൺ താരം മിയ മല്‍ക്കോവ. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ പോപ്പുലറാണ് മിയ മൽക്കോവയെന്ന് സംവിധായകൻ റാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ്‌സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മിയ, മോദിയെക്കാളും മുരകളിലാണെന്ന് റാം ഗോപാൽ വർമ്മ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, നടൻ അമിതാഭ് ബച്ചൻ, നടി ദീപിക പദുകോൺ, ഇന്ത്യയിലെ ധനികനായ ബിസിനസ് മാൻ മുകേഷ് അംബാനി എന്നിവരെയെല്ലാം പിന്തള്ളികൊണ്ടാണ് മിയ മൽക്കോവ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഗൂഗിൾ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയും റാം ഗോപാൽ വർമ്മ തന്റെ ട്വീറ്റ് ഉൾ‌പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചു

ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചു

ജനുവരി 12 മുതല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് മിയ മല്‍ക്കോവയെയാണെന്നാണ് റാം ഗോപാൽ വര്‍മ്മയുടെ ട്വീറ്റിലൂടെ പറയുന്നത്. മിയയാണ് രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ഗോഡ്, സെക്‌സ് ആന്‍ഡ് ദി ട്രൂത്ത് എന്ന ചിത്രത്തില്‍ (ജിഎസ്ടി) നായികയായി അഭിനയിക്കുന്നത്.

ചർച്ചയ്ക്ക് വഴിവെച്ചു

ചർച്ചയ്ക്ക് വഴിവെച്ചു

ഷൂട്ടിംഗ് പൂര്‍ത്തിയായി വ്യാഴാഴ്ച്ച യുട്യൂബില്‍ റിലീസിനൊരുങ്ങുകയാണ് ജിഎസ്ടി. ഇതിനിടയിലാണ് സംവിധായകന്റെ ട്വീറ്റ്. ആര്‍ജിവിയുടെ പുതിയ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

ചിത്രത്തിനെതിരെ ബിജെപി

റാം ഗോപാൽ വർമ്മ സംവിധാനം ചെയ്യുന് ഗോഡ്, സെക്സ് ആന്റ് ട്രൂത്ത് എന്ന ചിത്രത്തിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. ചൂടൻ രംഗങ്ങളുമായി എത്തുന്ന ചിത്രം നിരോധിക്കണമെന്ന് ബിജെപി വനിത വിഭാഗമായ മഹിളാ മോർച്ചയാണ് ആവശ്യപ്പെട്ടത്.

പോലീസ് കേസ്

പോലീസ് കേസ്

നീലച്ചിത്ര നായികയായ മിയ മൽക്കോവ അഭിനയിക്കുന്ന ചിത്രത്തിനെതിരെ നിജയവാഡയിൽ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായ കരി നാഗലക്ഷ്മി പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ത്യൻ യുവാക്കൾക്ക് സംവിധായകൻ ഈ വൃത്തികെട്ട ചിത്രത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത് എന്താണെന്നും കരി ചോദിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+