എസ്ബിഐയുടെ എടിഎമ്മില്‍ എലികളുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്! കരണ്ട് തിന്നത് 12 ലക്ഷം രൂപ!!
എടിഎം മെഷീനുള്ളിലെ 12 ലക്ഷം രൂപയുടെ നോട്ടുകള്‍ എലികള്‍ നശിപ്പിച്ചു. ആസാമിലെ ലായ്പുലിയിലുള്ള ടിന്‍സുകിയ ഏരിയയിലെ എസ്ബിഐയുടെ എടിഎമ്മിലെ നോട്ടുകളാണ് എലികള്‍ നശിപ്പിച്ചത്. കഴിഞ്ഞ മാസം മുതല്‍ പ്രവര്‍ത്തന രഹിതമായിരുന്ന എടിഎം മെഷീനിലാണ് എലികള്‍ കയറി വിളയാടിയത്.

മെയ് 19 നാണ് എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സി 29 ലക്ഷം രൂപ എടിഎമ്മില്‍ നിക്ഷേപിച്ചത്. എന്നാല്‍ മെയ് 20 ന് എടിഎം മെഷീന് തകരാറിലായി. തുടര്‍ന്ന് ജൂണ്‍ 11 ന് തകരാറിലായ മെഷീന്റെ കേടുപാടുകള്‍ പരിഹാരിക്കാനെത്തിയ ജീവനക്കാരാണ് നോട്ടുകള്‍ എലികള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 12.38 ലക്ഷം രൂപയുടെ 500,2000 രൂപാ നോട്ടുകളാണ് എലികള്‍ കരണ്ട് നശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

17 ലക്ഷത്തഓളം നോട്ടുകള്‍ വീണ്ടെടുക്കാനായിട്ടുണ്ടെന്നാണ് വിവരം. എങ്ങനെയാണ് ഇത്രയും എലികള്‍ എടിഎം മെഷീനുള്ളില്‍ എത്തിയതെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. മെയ് 20 ന് കേടുവന്ന എടിഎം മെഷീന് നന്നാക്കാന്‍ ജൂണ്‍ 11 വരെ വൈകിയത് എന്താണെന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications