കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐയുടെ എടിഎമ്മില്‍ എലികളുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്! കരണ്ട് തിന്നത് 12 ലക്ഷം രൂപ!!

  • By Desk
Google Oneindia Malayalam News

എടിഎം മെഷീനുള്ളിലെ 12 ലക്ഷം രൂപയുടെ നോട്ടുകള്‍ എലികള്‍ നശിപ്പിച്ചു. ആസാമിലെ ലായ്പുലിയിലുള്ള ടിന്‍സുകിയ ഏരിയയിലെ എസ്ബിഐയുടെ എടിഎമ്മിലെ നോട്ടുകളാണ് എലികള്‍ നശിപ്പിച്ചത്. കഴിഞ്ഞ മാസം മുതല്‍ പ്രവര്‍ത്തന രഹിതമായിരുന്ന എടിഎം മെഷീനിലാണ് എലികള്‍ കയറി വിളയാടിയത്.

atmnotesdisplay

മെയ് 19 നാണ് എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സി 29 ലക്ഷം രൂപ എടിഎമ്മില്‍ നിക്ഷേപിച്ചത്. എന്നാല്‍ മെയ് 20 ന് എടിഎം മെഷീന്‍ തകരാറിലായി. തുടര്‍ന്ന് ജൂണ്‍ 11 ന് തകരാറിലായ മെഷീന്‍റെ കേടുപാടുകള്‍ പരിഹാരിക്കാനെത്തിയ ജീവനക്കാരാണ് നോട്ടുകള്‍ എലികള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 12.38 ലക്ഷം രൂപയുടെ 500,2000 രൂപാ നോട്ടുകളാണ് എലികള്‍ കരണ്ട് നശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 atmnotes3

17 ലക്ഷത്തഓളം നോട്ടുകള്‍ വീണ്ടെടുക്കാനായിട്ടുണ്ടെന്നാണ് വിവരം. എങ്ങനെയാണ് ഇത്രയും എലികള്‍ എടിഎം മെഷീനുള്ളില്‍ എത്തിയതെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. മെയ് 20 ന് കേടുവന്ന എടിഎം മെഷീന്‍ നന്നാക്കാന്‍ ജൂണ്‍ 11 വരെ വൈകിയത് എന്താണെന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

English summary
Mice launch surgical strike on an SBI ATM in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X