മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത്; 8 ജില്ലകൾക്ക് മുന്നറിയിപ്പ്, മൂന്ന് വിമാനത്താവളങ്ങൾ അടച്ചു
അമരാവതി: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊട്ടു. 110 കിലോ മീറ്റർ വേഗത്തിലാണ് കാറ്റ് ആന്ധ്രാ തീരം തൊട്ടത്. രണ്ട് മണിക്കൂറിനുള്ളിൽ കാറ്റ് പൂർണമായും കരയിലേക്ക് കയറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതീവ ജാഗ്രതയിലാണ് സംസ്ഥാനത്തെ എട്ട് ജില്ലകൾ .
കോനസീമ, കാക്കിനാഡ, കൃഷ്ണ, ബാപട്ല, പ്രകാശം എന്നീ 7 ജില്ലകളിൽ നിന്ന് 211 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി 9454 പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. അതേസമയം മിഷോങ് ബാപ്ടല മേഖലയെ കാര്യമായി ബാധിക്കാൻ സാധ്യത ഉള്ളതുകൊണ്ട് അവിടെയുള്ളവർ പുറത്തേക്ക് ഇറങ്ങരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായും അധികൃതർ പറയുന്നു. ഭക്ഷണപ്പൊതികളും വെള്ളവും വിതരണം ചെയ്തു. ബാപ്ടല തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. 6 അടി ഉയരത്തിൽ തിരമാലയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാവിലെ മുതൽ മഴ നിർത്താതെ പെയ്യുകയാണ്. നഗരങ്ങളിൽ വെള്ളം കയറി.
ചിന്നഗജ്ഝാമിൽ ഇരുപത് മണിക്കൂറിലേറെയായി വൈദ്യുതി ബന്ധമില്ല. ചില അണക്കെട്ടുകൾ തുറന്നു. നിരവധിപേരെ മാറ്റി പാർപ്പിച്ചു. ആന്ധ്രയിലെ വിശാഖപട്ടണം, തിരുപ്പതി, രജമുൺട്രി എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനം മിഷോങ് ചുഴലിക്കാനിനെ തുടർന്ന് നിർത്തി വെച്ചു.
ഈ വിമാനത്താവളത്തേലക്ക് ഉള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. മൂന്ന് വിമാനത്താവളങ്ങളിലെ 51 സർവ്വീസുകളാണ് റദ്ദാക്കിയത്. നൂറോളം തീവണ്ടി സർവ്വീസുകളും റദ്ദാക്കി.
ചെന്നൈയിൽ മഴയുടെ തീവ്ര കുറഞ്ഞിട്ടുണ്ട്. എന്നാൽ വെള്ളക്കെട്ട് ഇറങ്ങിയിട്ടില്ല. മരിച്ചവരുടെ എണ്ണം എട്ടായി. ഡാമുകൾ തുറന്നിരിക്കുന്നതിനാൽ വെള്ളം പൂർണമായും ഇറങ്ങുന്നില്ല. ചെന്നൈ കാഞ്ചീപുരം, ചെങ്കൽപ്പേട്ട്. തിരുവള്ളൂർ ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ ട്രെയിൻ സർവ്വീസുകൾ റദ്ദ് ചെയ്തു. ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. അതേസമയം , ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തീലൂടെ സർവ്വീസ് നടത്തുന്ന 7 ട്രെയിനുകൾ റദ്ദാക്കി. കൊല്ലം സെക്കന്തരാബാദ് സ്പെഷ്യൽ,
തിരുവനന്തപുരം സെക്കന്തരബാദ് ശബരി എക്സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സപ്രസ്, എറണാകുളം പട്ന എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്. ചെന്നൈ ഗുരുവായൂർ എക്സപ്രസ്, ഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നി വണ്ടികളാണ് റദ്ദാക്കിയത്












Click it and Unblock the Notifications