കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ അലന്‍ അന്തരിച്ചു! ബില്‍ഗേറ്റ്സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച വ്യക്തി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
പോള്‍ അലന്‍ അന്തരിച്ചു | OneIndia Malayalam

മൈക്രോസോഫ്റ്റ് കോ ഫൗണ്ടര്‍ പോള്‍ അലന്‍ (65) അന്തരിച്ചു. അര്‍ബുദബാദയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. 2009ലാണ് അലന് കാന്‍സര്‍ ബാധിച്ചത്. പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നെങ്കിലും വീണ്ടും രോഗം പിടിപെടുകയായിരുന്നു.

paulallen-15396639

പേഴ്സണല്‍ കമ്പ്യൂട്ടിങ്ങ് എന്ന ആശയം അവതരിപ്പിച്ച വ്യക്തിയാണ് പോള്‍ അലന്‍. സ്കൂള്‍ കാലം മുതല്‍ അലനും ബില്‍ഗേറ്റ്സും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദമാണ് മൈക്രോസോഫ്റ്റിന്‍റെ രൂപീകരണത്തിലേക്ക് വഴിവെച്ചത്. കായിക പ്രേമിയായ അലന്‍ സീറ്റില്‍ സീഹോക്സ് എന്ന ഫുട്ബോള്‍ ടീമിന്‍റേയും പോര്‍ട്ലാന്‍റ് ട്രെയില്‍ ബ്ലേസേഴ്സ് എന്ന വോളി ബോള്‍ ടീമിന്‍റേയും ഉടമസ്ഥന്‍ ആയിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെല്‍ സയന്‍സ്, അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്നീ സ്ഥാപനങ്ങളുടെ ഉടമയും ആയിരുന്നു.

English summary
Microsoft co-founder Paul Allen dies of cancer at age 65
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X