Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏത് പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കും; ഇന്ത്യ ഭാവിയുടെ പ്രതീക്ഷ'; കുറിപ്പുമായി ബില്‍ഗേറ്റ്‌സ്

ആവശ്യമുള്ളവരില്‍ പരിഹാരം എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു മാതൃകയാണ് ഇന്ത്യയുടേത്.

bill

കാലിഫോര്‍ണിയ: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് ലോകം ഒന്നിലധികം പ്രതിസന്ധികള്‍ നേരിടുമ്പോഴും വലിയ പ്രശ്നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് മെക്രോസോഫ്റ്റ് സഹസ്ഥാപകനും ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ ചെയര്‍മാനുമായ ബില്‍ ഗേറ്റ്സ് പറഞ്ഞു. തന്റെ ബ്ലോഗായ ഗേറ്റ്‌സ് നോട്‌സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മാധ്യമത്തില്‍ വന്ന ഗേറ്റ്‌സിന്റെ ബ്ലോക് പ്രദാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചിട്ടുണ്ട്.

ഒറ്റയടിക്ക് പരിഹരിക്കാന്‍

ഒറ്റയടിക്ക് പരിഹരിക്കാന്‍

കൃത്യമായ ആശയങ്ങളും അവ കൃത്യമായി എത്തിക്കാനുള്ള മാര്‍ഗങ്ങളുമുണ്ടെങ്കില്‍ ഏത് വലിയ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഇവയെല്ലാം ഇന്ത്യ തെറ്റാണെന്ന് തെളിയിച്ചു. ഇന്ത്യ കരസ്ഥമാക്കിയ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ലെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.

ഭാവി പ്രതീക്ഷ

ഭാവി പ്രതീക്ഷ

ഇന്ത്യ എനിക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇത് മാറാന്‍ പോകുന്നു. അതിനര്‍ത്ഥം അവിടെയുള്ള പ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ പരിഹരിക്കാനാവില്ല എന്നര്‍ത്ഥം. എന്നാല്‍ അടുത്ത കാലങ്ങളായി ഇന്ത്യ വലിയ വെല്ലുവിളികള്‍ പരിഹരിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു. രാജ്യം പോളിയോ നിര്‍മാര്‍ജനം ചെയ്തു, എച്ച് ഐ വി പകരുന്നത് കുറച്ചു, ദാരിദ്ര്യം കുറച്ചു, ശിശുമരണനിരക്ക് കുറച്ചു, ശുചിത്വത്തിനും സാമ്പത്തിക സേവനങ്ങളും വര്‍ധിപ്പിച്ചു- ബില്‍ ഗേറ്റ്‌സ് കുറിച്ചു.

ഇന്ത്യ മാതൃക

ഇന്ത്യ മാതൃക

ആവശ്യമുള്ളവരില്‍ പരിഹാരം എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു മാതൃകയാണ് ഇന്ത്യയുടേത്. ലോകമെമ്പാടുമുള്ളവര്‍ക്ക് ഈ ഒരു സമീപനം മാതൃകയാണ്. മാരകമായ വയറിളക്ക രോഗങ്ങളുണ്ടാക്കുന്ന വൈറസിനെ തടയുന്ന റോട്ടവൈറസ് വാക്‌സിന്‍ എല്ലാ കുട്ടികളിലും എത്താന്‍ കഴിയാത്തത്ര ചെലവേറിയപ്പോള്‍, വാക്‌സിന്‍ സ്വയം നിര്‍മ്മിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.

കുറഞ്ഞ വിലയുള്ള വാക്സിനുകള്‍

കുറഞ്ഞ വിലയുള്ള വാക്സിനുകള്‍

ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനും വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനായി വലിയ തോതിലുള്ള ഡെലിവറി ചാനലുകള്‍ സൃഷ്ടിക്കുന്നതിനും ഇന്ത്യ വിദഗ്ധരുമായും ഫണ്ടര്‍മാരുമായും (ഗേറ്റ്സ് ഫൗണ്ടേഷന്‍ ഉള്‍പ്പെടെ) പ്രവര്‍ത്തിച്ചു. 2021-ഓടെ, 1 വയസ്സുള്ള കുട്ടികളില്‍ 83 ശതമാനവും റോട്ടവൈറസിനെതിരെ കുത്തിവയ്പ്പ് എടുത്തു. ഈ കുറഞ്ഞ വിലയുള്ള വാക്സിനുകള്‍ ഇപ്പോള്‍ ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളില്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

പുതിയ പരിഹാരം കണ്ടെത്തി

പുതിയ പരിഹാരം കണ്ടെത്തി

ഐ എ ആര്‍ ഐയിലെ ഗവേഷകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇന്ത്യയിലെ പൊതുമേഖലയുമായും സി ജി ഐ എ ആര്‍ സ്ഥാപനങ്ങളുമായും കൈകോര്‍ത്തു. അവര്‍ ഒരു പുതിയ പരിഹാരം കണ്ടെത്തി, 10 ശതമാനത്തില്‍ കൂടുതല്‍ വിളവ് നല്‍കുന്നതും വരള്‍ച്ചയെ പ്രതിരോധിക്കുന്നതുമായ ചെറുപയര്‍ ഇനങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരു ഇനം കര്‍ഷകര്‍ക്ക് ഇതിനകം ലഭ്യമാണ്, മറ്റുള്ളവ നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് ശുഭാപത് വിശ്വാസമുണ്ട്

എനിക്ക് ശുഭാപത് വിശ്വാസമുണ്ട്

കാലാവസ്ഥ, പട്ടിണി, ആരോഗ്യം തുടങ്ങിയ വെല്ലുവിളികള്‍ പരിഹരിക്കാനാകാത്തതായി തോന്നുന്നതിന്റെ ഒരു കാരണം അവ പരിഹരിക്കാനുള്ള എല്ലാ ഉപകരണങ്ങളും നമ്മുടെ പക്കലില്ല എന്നതാണ്. എന്നാല്‍ ഐ എ ആര്‍ ഐയിലെ പുതിയ ഗവേഷകര്‍ ഒരു ദിവസം അക്കാര്യങ്ങല്‍ ഉറപ്പാക്കുമെന്ന് എനിക്ക് ശുഭാപത് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പങ്കുവച്ച് മോദി

പങ്കുവച്ച് മോദി

അതേസമയം, ബില്‍ ഗേറ്റ്‌സ് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഈ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+