ശമ്പളം 2 കോടി; അമേരിക്കന്‍ ജോലി ഉപേക്ഷിച്ച് ഈ ഇന്ത്യന്‍ നഗരത്തിലേക്ക്; നേട്ടങ്ങള്‍ വിവരിച്ച് ടെക്കി
ന്യൂഡല്‍ഹി: നിരവധി ഇന്ത്യന്‍ ചെറുപ്പക്കാരുടെ സ്വപ്നമാണ് അമേരിക്കയിലെ ജോലിയും മെച്ചപ്പെട്ട ജീവിതവും. ഐടി പ്രൊഫഷണലുകള്‍ ആഗ്രഹിക്കുന്നത് ഗൂഗിളിലും മൈക്രോസോഫ്റ്റിലുമൊക്കെ ഒരു ജോലി കിട്ടാനാണ്. എന്നാല്‍ യുഎസില്‍ മൈക്രോസോഫ്റ്റിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ പറയുന്നത് അമേരിക്കന്‍ ജീവിതത്തിന്റെ മറ്റൊരു വശമാണ്. ഉയര്‍ന്ന ശമ്പളമുണ്ടെങ്കിലും ഉയര്‍ന്ന ജീവിതച്ചെലവ് മൂലം സമ്പാദ്യമൊന്നും കരുതി വയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
മൈക്രോസോഫ്റ്റിലെ സോഫ്റ്റ്വെയര് എന്‍ജിനീയറായിരുന്ന ഉജ്ജ്വല്‍ ഛദ്ദയാണ് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. സിയാറ്റിലിലെ ജീവിതം ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് വന്നതോടെ തന്റെ സമ്പാദ്യത്തില്‍ വലിയ വര്‍ധനയുണ്ടായെന്നും ജീവിതം കൂടുതല്‍ സന്തോഷകരമായെന്നും അദ്ദേഹം അവകാശപ്പെടുന്നു. അമേരിക്കയിലെയും ഇന്ത്യയിലെയും ജീവിതച്ചെലവിലുള്ള വ്യത്യാസമാണ് ഉജ്ജ്വല്‍ ചൂണ്ടിക്കാണിക്കുന്നത്.

സിയാറ്റിലില്‍ പ്രതിവര്‍ഷം 2,50,000 ഡോളര്‍ ശമ്പളം ലഭിച്ചിരുന്നെങ്കിലും അവിടെ സാധാരണ ഇടത്തരം (മിഡില്‍ ക്ലാസ്) ജീവിതം മാത്രമാണ് നയിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ അതേ തുക ഇന്ത്യയില്‍ എത്തുമ്പോള്‍ അത് വലിയൊരു സാമ്പത്തിക ശക്തിയായി മാറുന്നുവെന്ന് ഉജ്ജ്വല്‍ പറയുന്നു. ഡല്‍ഹിയിലേക്ക് മാറിയതോടെ തന്റെ ശമ്പളത്തിന്റെ 90 ശതമാനവും ലാഭിക്കാന്‍ കഴിയുന്നുണ്ട്. വാടകച്ചെലവില്‍ മാത്രം 80 ശതമാനത്തിന്റെ കുറവുണ്ടായി. ഡല്‍ഹിയില്‍ ഒരു വീട് സ്വന്തമാക്കാന്‍ സാധിച്ചതിലൂടെ വലിയൊരു ആസ്തി സ്വന്തമാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതുകൂടാതെ വീട്ടുജോലികള്‍ക്ക് പാചകക്കാരനെയും ഡ്രൈവറെയും നിയമിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അതിനാല്‍ വീട്ടുജോലികളുടെ ഭാരവുമില്ല.
സാമ്പത്തിക നേട്ടത്തേക്കാള്‍ ഉപരിയായി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ വലിയ ഗുണമെന്നാണ് അദ്ദേഹം പറയുന്നത്. എന്നും വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പം ചായ കുടിക്കുന്നതും പാചകക്കാരന്റെയും ഡ്രൈവറുടെയും സഹായത്തോടെ വീട്ടുജോലികളുടെ ഭാരമില്ലാതെ ജീവിക്കുന്നതും തന്റെ ജീവിതനിലവാരം ഉയര്‍ത്തി. അമേരിക്കയിലെ മഞ്ഞുകാലത്തെ ഒറ്റപ്പെടലില്‍ നിന്നും വിസയുമായി ബന്ധപ്പെട്ട നിരന്തരമായ ആശങ്കകളില്‍ നിന്നും താന്‍ പൂര്‍ണമായും മുക്തനായെന്ന് ഉജ്ജ്വല്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഈ നീക്കം മണ്ടത്തരമാണെന്ന് വിമര്‍ശിക്കുന്നവരോടും അദ്ദേഹം കൃത്യമായ മറുപടി നല്‍കുന്നുണ്ട്. റിമോട്ട് ജോലി ചെയ്യുന്നതിലൂടെ വിസ നിയന്ത്രണങ്ങളുടെ സമ്മര്‍ദമില്ലാതെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വന്തം സംരംഭക ആശയങ്ങള്‍ പിന്തുടരാനും സാധിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അമേരിക്ക വിടുന്നത് വിരമിക്കാനല്ല മറിച്ച് ശരിക്കും ജീവിതം ആരംഭിക്കാനുള്ള തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications