കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് മൈക്രോസോഫ്റ്റില്‍ നിന്നും 1.4 കോടി രൂപ ശമ്പള വാഗ്ദാനം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി ഐഐടിയില്‍ നടന്നുവരുന്ന കാമ്പസ് ഇന്റര്‍വ്യൂവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 1.4 കോടി രൂപ വാര്‍ഷക ശമ്പള വാഗ്ദാനം ലഭിച്ചു. മൈക്രോസോഫ്റ്റില്‍ നിന്നാണ് വിദ്യാര്‍ഥിക്ക് ജോലി വാഗ്ദാനം ലഭിച്ചത്. ചില വിദ്യാര്‍ഥികള്‍ക്കുകൂടി ഒരു കോടി രൂപയില്‍ കൂടുതല്‍ ശമ്പള വാഗ്ദാനം ലഭിച്ചിട്ടുണ്ട്.

ലക്ഷദ്വീപിന് ആശ്വാസം, വിറപ്പിച്ച് ഓഖി മടങ്ങി... കേരളത്തില്‍ നിന്നു പോയ ബോട്ടുകള്‍ മഹാരാഷ്ട്രയില്‍
അതേസമയം, എത്ര വിദ്യാര്‍ഥികളാണ് ഇവയില്‍ ഉള്‍പ്പെട്ടതെന്ന് ഐഐടി ദില്ലി ഇന്റുസ്ട്രിയല്‍ ലെയ്‌സണ്‍ ഓഫീസര്‍ അനിഷ്യ മദന്‍ വ്യക്തമാക്കിയില്ല. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ശമ്പള വാഗ്ദാനമാണ് ഇത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കമ്പനികള്‍ ഇത്തവണ കാമ്പസിലെത്തുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

microsoft

കാമ്പസ് അഭിമുഖം മെയ് 2017വരെ നീണ്ടുനില്‍ക്കും. ആദ്യ ഘട്ടത്തില്‍ ഡിസംബര്‍ 15വരെയാണ് കമ്പനികളെത്തുക. രണ്ടാം ഘട്ടത്തില്‍ ജനുവരിയില്‍ കൂടുതല്‍ കമ്പനികളെത്തും. രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്ന അഭിമുഖത്തില്‍ ഇതുവരെയായി മുപ്പതില്‍ അധികം കമ്പനികള്‍ കാമ്പസിലെത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള സോഫ്റ്റ് വെയര്‍ ഭീമമന്മാരും അഭിമുഖത്തില്‍ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കാനായി എത്തി. കഴിഞ്ഞവര്‍ഷം ഇരുനൂറോളം കമ്പനികളാണ് ഐഐടിയിലെത്തിയത്. 350 പേര്‍ക്ക് ജോലി ലഭിച്ചു. 20 വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര ജോലി വാഗ്ദാനവും ലഭിച്ചിരുന്നു.


English summary
IIT Delhi placements: Microsoft offers highest pay package of Rs 1.4 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X