കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കുട്ടികളുടെ അര്‍ദ്ധനഗ്നനൃത്തം, തെറ്റ് ആവര്‍ത്തിക്കില്ലെന്ന് മൈക്രോസോഫ്റ്റ്

  • By Sruthi K M
Google Oneindia Malayalam News

മൈക്രോസോഫ്റ്റ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ പാര്‍ട്ടി സംഘടിപ്പിച്ചത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. അതിഥികളെയും ജീവനക്കാരെയും സന്തോഷിപ്പിക്കാന്‍ ഇവര്‍ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയത് ഡാന്‍സ് പരിപാടിയായിരുന്നു. സ്‌കൂള്‍ കുട്ടികളുടെ അര്‍ദ്ധനഗ്ന നൃത്തമാണ് പാര്‍ട്ടിയില്‍ കണ്ടത്. ഇതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മൈക്രോസോഫ്റ്റ് ക്ഷമാപണം നടത്തി.

തങ്ങള്‍ക്ക് സംഭവിച്ചത് തെറ്റാണെന്ന് പറഞ്ഞു കൊണ്ടാണ് മൈക്രോസോഫ്റ്റ് മാപ്പു പറഞ്ഞത്. തങ്ങളുടെ നടപടി പലരെയും നിരാശരാക്കിയെന്നും അധികൃതര്‍ പറയുന്നു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും മൈക്രോസോഫ്റ്റ് എക്‌സ്‌ ബോക്സ് വിഭാഗം മേധാവി ഫിന്‍ സ്‌പെന്‍സര്‍ വ്യക്തമാക്കി.

img

ഫിന്‍ സ്‌പെന്‍സറാണ് ഇങ്ങനെയൊരു പാര്‍ട്ടി സംഘടിപ്പിച്ചത്. ഡിജെ ഉള്‍പ്പെടുത്തിയുള്ള ഡാന്‍സ് പ്രോഗ്രാം ആവേശഭരിതമായിരുന്നു. ജീവനക്കാരുടെയും അതിഥികളുടെയും ജോലിയിലെ സമ്മര്‍ദ്ദം കുറയ്ക്കാനാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്.

ഡാന്‍സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് പരിപാടിയില്‍ കൊണ്ടുവന്നത്. അര്‍ദ്ധ നഗ്നരായി വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍ അതിഥികളായി എത്തിയവരില്‍ പലര്‍ക്കും ഇതത്ര രസിച്ചില്ല. ഇവര്‍ തന്നെയാണ് ആദ്യം വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായാണ് മൈക്രോസോഫ്റ്റ് കാണുന്നതെന്നാണ് ആരോപണങ്ങള്‍.

English summary
The head of Microsoft's Xbox has apologised after the company hosted a party for computer games developers that featured podium performances by female go-go dancers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X