കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വെട്ടിക്കുറച്ചേക്കും; കേന്ദ്ര ബജറ്റില്‍ സുപ്രധാന പ്രഖ്യാപനത്തിന് സാധ്യത

Google Oneindia Malayalam News

ദില്ലി: ആദായ നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇക്കാര്യം നിര്‍ദേശിക്കുമെന്നാണ് വിവരം. മധ്യവര്‍ഗത്തിനും ശമ്പളക്കാര്‍ക്കും ഏറെ നേട്ടമുണ്ടാക്കുന്നതാണിത്. ആദായ നികുതിയുടെ സ്ലാബില്‍ മാറ്റം വരുത്താനാണ് സാധ്യത. ആദായ നികുതി ഒടുക്കേണ്ട വരുമാന പരിധി രണ്ടര ലക്ഷമാക്കി നിലനിര്‍ത്തും.

Rupee

എന്നാല്‍ രണ്ടര ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ വരുമാനമുള്ളവര്‍ പത്ത് ശതമാനം നികുതി കൊടുക്കേണ്ടി വരും. 10-20 ലക്ഷം വരുമാനമുള്ളവര്‍ 20 ശതമാനം നികുതിയാകും കൊടുക്കേണ്ടിവരിക.

നിലവില്‍ വ്യക്തിഗത ആദായ നികുതി ഘടന ഇങ്ങനെയാണ്- രണ്ടര ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ നികുതി കൊടുക്കേണ്ടതില്ല. എന്നാല്‍ 2.5-5 ലക്ഷം വരുമാനമുള്ളവര്‍ അഞ്ച് ശതമാനം നികുതി കൊടുക്കണം. അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ വരുമാനമുള്ളവര്‍ 20 ശതമാനമാണ് നികുതി കൊടുക്കേണ്ടത്. പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനം നികുതി കൊടുക്കണം. ഒരു കോടി, രണ്ടു കോടി, അഞ്ച് കോടി ശമ്പള വരുമാനമുള്ളവരില്‍ നിന്ന് സര്‍ച്ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നുണ്ട്.

ആറുകോടിയുടെ ബംബര്‍ അടിച്ചു; തൊട്ടുപിന്നാലെ നിധി, തൊട്ടതെല്ലാം പൊന്നാക്കി രത്‌നാകരന്‍ പിള്ളആറുകോടിയുടെ ബംബര്‍ അടിച്ചു; തൊട്ടുപിന്നാലെ നിധി, തൊട്ടതെല്ലാം പൊന്നാക്കി രത്‌നാകരന്‍ പിള്ള

ഈ ഘടനയിലാണ് മാറ്റം വരുത്താന്‍ കേന്ദ്രം ഉദ്ദേശിക്കുന്നത്. മാറ്റം അനിവാര്യമാണെന്ന് പുതിയ പ്രത്യക്ഷ നികുതി ചട്ടം സംബന്ധിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അടുത്ത ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു. നേരത്തെ കോര്‍പറേറ്റ് നികുതി ഘടനയില്‍ കേന്ദ്രം കുറവ് വരുത്തിയിരുന്നു. നിക്ഷേപവും വ്യവസായവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സമാനമായ ഉത്തേജനം വ്യക്തികളിലും ഉണ്ടാക്കുകയാണ് പുതിയ നികുതി ഘടനാ പരിഷ്‌കാരത്തിന്റെ ലക്ഷ്യം.

English summary
Middle class may gain from lower Income tax rates in Next Budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X