പശ്ചിമേഷ്യയിലെ കടല്‍പാത അടയുമ്പോള്‍; ഗള്‍ഫ് പ്രതിസന്ധിയുടെ കുരുക്ക്

മൂന്നാഴ്ച മുമ്പാണ് ഇന്ത്യന്‍ പതാക ഏന്തിയ എംഎസ്‌വി ഫൈസ് നൂരി ഒലിയ എന്ന കപ്പല്‍ യമന്‍ തീരത്ത് ആക്രമിക്കപ്പെട്ടത്. യമന്‍ തീര സേന കപ്പലിലുണ്ടായിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇതില്‍ 13 പേര്‍ ഇന്ത്യക്കാരായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ സാധിച്ചത് ആശ്വാസകരമായെങ്കിലും കടല്‍പാതയിലെ പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ മാരിടൈം ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് കമഡോര്‍ അനില്‍ ജയ്‌സിങ് (റിട്ട) അഭിപ്രായപ്പെടുന്നു.

സൗദി അറേബ്യയും യുഎഇയും വീണു; പെട്രോളിയം കയറ്റുമതിയില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്, ഇത് എങ്ങനെ?
സൗദി അറേബ്യയും യുഎഇയും വീണു; പെട്രോളിയം കയറ്റുമതിയില്‍ ഇന്ത്യയുടെ വന്‍ കുതിപ്പ്, ഇത് എങ്ങനെ?

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇതുവരെ കുറഞ്ഞത് 10 നാവികരെ ഇന്ത്യയ്ക്ക് നഷ്ടമായി. ലോകത്തെ സമുദ്രയാന തൊഴിലില്‍ 3.2 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ആഗോള കണക്കില്‍ 17 ശതമാനം വരുമിത്. മറ്റു രാജ്യങ്ങളുടെ പതാകയേന്തിയുള്ള കപ്പലുകളില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയ്ക്ക് പരിമിതികളുണ്ട്. കടല്‍ പാതകള്‍ സംഘര്‍ഷ ഭൂമിയാകുമ്പോള്‍ സാമ്പത്തിക പ്രത്യാഘാതകങ്ങള്‍ തീരങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്ന് അദ്ദേഹം പറയുന്നു.

anil jaisingh

ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിന്റെ പകുതിയും വാതകത്തിന്റെ 90 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഇന്ത്യയ്ക്ക് ഹോര്‍മുസ് പാത എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഇത് വ്യക്തമാക്കുന്നു. ഇറാന്‍ ഇതിന് മുമ്പും സമ്മര്‍ദ്ദത്തിന് വേണ്ടി ഹോര്‍മുസിനെ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായി എന്നു മാത്രം. പ്രോക്‌സി സംഘങ്ങളെ ഉപയോഗിച്ച് സൃഷ്ടിക്കുന്ന തടസങ്ങള്‍ വ്യാപകമായിരിക്കുകയാണ്.

പഞ്ചസാര വില ഉയരണം; താന്‍ കഴിക്കാറില്ലെന്ന് ബിജെപി മന്ത്രി, 40 കഴിഞ്ഞവര്‍ ഒഴിവാക്കണം
പഞ്ചസാര വില ഉയരണം; താന്‍ കഴിക്കാറില്ലെന്ന് ബിജെപി മന്ത്രി, 40 കഴിഞ്ഞവര്‍ ഒഴിവാക്കണം

കടല്‍പാതയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ കപ്പലുകള്‍ക്ക് ചെലവേറുകയാണ്. യാത്ര വൈകും, സമുദ്ര അപകട ഇന്‍ഷുറന്‍സ് പ്രീമിയം ഇരട്ടിയായി. ഈ അധിക ചെലവ് ഒടുവില്‍ എത്തുന്നത് ഉപഭോക്താവിലേക്കാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് എണ്ണ ബാരലിന് 65 ഡോളര്‍ ആയിരുന്നു വില. പിന്നീട് 115 ഡോളര്‍ വരെ കയറി.

ഇന്ത്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുള്ള സിംഗപ്പൂര്‍ ആസ്ഥാനമായ സീലീഡ് ഷിപ്പിങ് കമ്പനി ഇറാനിയന്‍ എണ്ണയുമായി ബന്ധപ്പെട്ട ഉപരോധത്തില്‍ കുടുങ്ങി ലിക്വിഡേഷനിലേക്ക് തള്ളപ്പെട്ടു. ഹോര്‍മുസിന് സമാനമായ അന്തരീക്ഷമാണ് ചെങ്കടലിലും. ഇവിടെ തടസം സൃഷ്ടിക്കുന്ന ഹൂതികള്‍ക്ക് കൃത്യമായ പിന്തുണ ലഭിക്കുന്നുണ്ട്.

നേപ്പാള്‍ മിന്നല്‍ പ്രളയം; മലയാളികളെ ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ അറിയിക്കണം, 1070 ടോള്‍ ഫ്രീ നമ്പര്‍
നേപ്പാള്‍ മിന്നല്‍ പ്രളയം; മലയാളികളെ ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ അറിയിക്കണം, 1070 ടോള്‍ ഫ്രീ നമ്പര്‍

കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കാന്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം അതിവേഗം പഴയപോലെ ആകുമെന്ന പ്രതീക്ഷ കുറഞ്ഞതിനാല്‍ സൗദിയും യുഎഇയും ഒമാനുമെല്ലാം ബദല്‍ കയറ്റുമതി സൗകര്യം ഒരുക്കുകയാണ്.

എന്നാല്‍ ഇതൊന്നും അടിസ്ഥാന പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. ഒമാന്‍ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലിലെ ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ സാധിച്ചത് ഭാഗ്യമായി. 80 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണം, അവരുടെ സുരക്ഷ, അവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങള്‍ നേരിടുന്ന സാഹചര്യം എല്ലാം പ്രതിസന്ധിയിലാണെന്നും അനില്‍ ജയ്‌സിങ് ഓര്‍മിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+