Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതീവ ആശങ്ക'; ആദ്യ പ്രതികരണവുമായി ഇന്ത്യ: പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ നടത്തുന്ന വ്യോമാക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉരുത്തിരിഞ്ഞു വന്ന സംഘര്‍ഷ സാഹചര്യത്തില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ. ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആക്രമണങ്ങള്‍ക്ക് പകരം ചര്‍ച്ചകളിലൂടെ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ എന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. ആക്രമണ ഭീഷണി നേരിടുന്ന മേഖലകളിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

Middle East Tensions

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധം പുലര്‍ത്താനും പ്രവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയിലുള്ളത്. ഇവരെ ഒഴിപ്പിക്കുക എന്നുള്ളത് അസാധ്യമാണ്. അതിനാല്‍ സുരക്ഷിതരായി വീടുകള്‍ക്കുള്ളില്‍ കഴിയാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും പക്ഷം പിടിക്കാതെ സമാധാനത്തിനായുള്ള ആഹ്വാനമാണ് ഇന്ത്യ നല്‍കിയത്. പ്രധാനമായും ഇന്ത്യക്കാരുടെ സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.

അമേരിക്കയും ഇസ്രായേലും ശനിയാഴ്ച പകല്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണമാണ് യുദ്ധസാഹചര്യത്തിലേക്ക് നയിച്ചത്. ഈ ആക്രമണത്തില്‍ ഇറാന്റെ പ്രതിരോധ മന്ത്രി അമീറും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് തിരിച്ചടിയായി ഖത്തറിലെയും കുവൈത്തിലെയും യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ബഹ്‌റൈനിലെ ജനവാസ മേഖലകളിലും ആക്രമണം ഉണ്ടായി.

യുഎഇയിലെ അബുദാബിയിലും ദുബായിലും നടന്ന മിസൈല്‍ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകളുണ്ട്. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള വര്‍ഷങ്ങളായുള്ള തര്‍ക്കമാണ് സൈനിക നടപടിയിലൂടെ വീണ്ടും രൂക്ഷമായിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സങ്കീര്‍ണാവസ്ഥ കണക്കിലെടുത്ത് ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്നും എല്ലാ രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ ഗള്‍ഫ് മേഖലയിലുള്ളതിനാല്‍ കേരള സര്‍ക്കാരും നോര്‍ക്ക വഴി സുരക്ഷാ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകളും തടസപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+