അവസാന നിമിഷം വരെ ആശങ്ക.. അര്‍ധരാത്രി സത്യപ്രതിജ്ഞ.. ഒടുവില്‍ പരീക്കറിന് പകരക്കാരനായി പ്രമോദ് സാവന്ത്
പനാജി: ഗോവ മുഖ്യമന്ത്രിയായി ബിജെപിയുടെ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖറിന്റെ മരണത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിക്ക് സാവന്ത് അധികാരമേറ്റെടുത്തത്. ബിജെപി സഖ്യകക്ഷികളുമായി നടത്തിയ ചൂടേറിയ ചര്‍ച്ചകളും വിലപേശലുകളും ഫലവത്താകത്തതിനെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് നടത്തിയ ഇടപെടലാണ് സാവന്തിന്റെ സ്ഥാനാരോഹണത്തിന് വഴിതെളിച്ചത്.

രണ്ട് ഉപമുഖ്യമന്ത്രിമാര്‍
സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമണ്ടക് പാര്‍ട്ടിയിലെ രണ്ട് പേര്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനായത്. എംജി.പിയില്‍ നിന്നും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയില്‍ നിന്നുമുള്ള എംഎല്‍മാര്‍ മുന്‍ സ്പീക്കറായ സാവന്തിനെ മുഖ്യമന്ത്രിയാക്കാനുള്ള നിര്‍ദേശത്തിന് എതിരായിരുന്നുവെങ്കിലും പിന്നീട് സമവായത്തിലെത്തുകയായിരുന്നു. ഇതോടെ 2 ഉപമുഖ്യമന്ത്രിമാര്‍ അടക്കം 12 മന്ത്രിമാരും പ്രമോദ് സാവന്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഗോവയിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി ഭരണമേറ്റെടുത്ത പ്രമോദ് സാവന്തിനും മന്ത്രിമാര്‍ക്കും ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ഗോവയുടെ വികസന പദ്ധതികള്‍ ഇവരിലൂടെ തുടരാന്‍ കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ വരെ ചര്‍ച്ചകള്‍
പരീഖറിന്റെ മരണത്തെ തുടര്‍ന്ന് ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഖ്യകക്ഷികളുമായി പുലര്‍ച്ചെ അഞ്ചര വരെ ചര്‍ച്ചകള്‍ നടത്തി. ഔദ്യോഗിക ബഹുമതികളോടെ പരീഖറിന്റെ സംസ്‌കാരം നടക്കുന്നതിന് മുന്‍പ് നിരവധി നേതാക്കളടക്കം ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ സമയത്തടക്കം ഈ ചര്‍ച്ചകള്‍ തുടര്‍ന്നു. ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷാ സഖ്യകക്ഷികളുമായി നടത്തിയ ചര്‍ച്ച സമവായത്തിലെത്തുകയും 2 മണിയോടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്തുു.

മികച്ച ഭരണം കാഴ്ചവെക്കും!!
മനോഹര്‍ പരീഖറിനെ പോലെ നല്ലൊരു ഭരണം കാഴ്ച വെക്കാനാകില്ലെങ്കിലും തനിക്ക് ആവും വിധം അതിനായി പരിശ്രമിക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ പ്രമോദ് സാവന്ത് അറിയിച്ചു. മഹാരാഷ്ട്രവാദി ഗോമണ്ടക് പാര്‍ട്ടിയിലെ സുധിന്‍ ധവാലികര്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ വിജയ് സര്‍ദേശായി എന്നിവരാണ് സാവന്ത് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിമാര്‍. ബിജെപിയെ അല്ല മനോഹര്‍ പരീഖറിനെയാണ് തങ്ങള്‍ പിന്തുണച്ചതെന്നും അദ്ദേഹത്തിന്റെ മരണത്തോടെ അതില്ലാതായെന്നും പറഞ്ഞ് ഇരുവരും ആദ്യം മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു.

ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേക്ക്!!
പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് 15 അംഗ എംഎല്‍എമാരുമായി ഭൂരിപക്ഷം തെളിയിച്ച് രണ്ടു ദിവസത്തിനകം അധികാരമേറ്റെടുക്കാന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് ബിജെപി കാര്യങ്ങള്‍ ദ്രുത ഗതിയില്‍ നടത്തിയത്. 2017ല്‍ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ് കോണ്‍ഗ്രസ് മാറിയതിനെ തുടര്‍ന്ന് നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ കൂട്ടുകക്ഷി മന്ത്രിസഭ അധികാരമേറ്റത്. 40 അംഗ നിയമസഭയില്‍ ബിജെപി സഖ്യകക്ഷികളുമായി ചേര്‍ന്ന് 20 അംഗ ഭൂരിപക്ഷം തെളിയിച്ചതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് ഗോവയില്‍ അധികാരം നഷ്ടമായത്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയും മനോഹര്‍ പരീഖര്‍ അടക്കം രണ്ടു പേര്‍ മരിച്ചതോടെയും ഗോവ നിയമസഭയില്‍ നാലു സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

പരീക്കറിന്റെ ജനപിന്തുണ
ഗോവ ബിജെപിയിലെ മുതിര്‍ന്ന നേതാവായ മനോഹര്‍ പരീഖര്‍ പാര്‍ട്ടിയിലെയും സഖ്യകക്ഷികളായ എംജിപിക്കും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെയുമടക്കമുള്ളവര്‍ക്കടക്കം സ്വീകാര്യനായിരുന്നു. പാന്‍ക്രിയാസ് ക്യാന്‍സര്‍ ബാധിച്ചപ്പോഴടക്കം അദ്ദേഹം ഗോവയിലെ ഭരണ കാര്യങ്ങളില്‍ ഇടപെടുകയും മൂക്കിലെ ട്യൂബുമായി പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുകയും സഹായിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications