പരിശീലന പറക്കലിനിടെ നാവികസേയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നു വീണു
പനജി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനം ഗോവയില്‍ തകര്‍ന്നു വീണു. നേവിയുടെ മിഗ് 29 കെ വിമാനമാണ് പതിവ് പരിശീലന പറക്കലിനിടെ അറമ്പിക്കടലില്‍ തകര്‍ന്നു വീണത്. രാവിലെ 10.30 ഒടെയാണ് അപകടമുണ്ടായത്. വിമാനം തകര്‍ന്ന് വീഴുന്നതിന് മുമ്പ് പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല.

ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍സ് വിക്രമാദിത്യയില്‍ നിന്നായിരുന്നു മിഗ് 29 കെ പറന്നുയര്‍ന്നത്. സംഭവത്തില്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രതിരോധവകുപ്പ് പിആര്‍ഒ മേധാവി മെഹല്‍ കര്‍നിക് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതമായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
2018 നവംബര്‍ 16 ന് നാവിക സേനയുടെ മറ്റൊരു മിഗ് 29കെ വിമാനം ഗോവന്‍ തലസ്ഥാനമായ പനജിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലേയുള്ള ഒരു ഗ്രാമത്തില്‍ തകര്‍ന്ന് വീണിരുന്നു.












Click it and Unblock the Notifications