Get Updates
Get notified of breaking news, exclusive insights, and must-see stories!

കറന്‍സി അസാധുവാക്കല്‍; ഇതരസംസ്ഥാന തൊഴിലാളികള്‍ പട്ടിണിയിലേക്ക്

കുടുംബമായി തൊഴിലിടങ്ങളിലെ മോശം സാഹചര്യത്തില്‍ അരിഷ്ടിച്ച് കഴിയുന്നവരാണ് ഭൂരിഭാഗവും.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കറന്‍സി അസാധുവാക്കിയത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കനത്ത ദുരിതമാകുന്നു. ദില്ലി, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെത്തിയ ഇതരസംസ്ഥാനക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് പണമില്ലാത്ത അവസ്ഥയിലാണ്. ബാങ്കില്‍ ക്യൂ നില്‍ക്കാനും കൈയ്യിലുള്ള പണം മാറ്റിയെടുക്കാനും പലര്‍ക്കും സാധിക്കുന്നില്ല.

മിക്കവരുടെ കൈയ്യിലും ഐഡന്റിറ്റി കാര്‍ഡ് ഇല്ലാത്തതിനാല്‍ പണം മാറ്റിവാങ്ങാന്‍ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. ജോലി ചെയ്തതിന് കൂലികിട്ടാത്തതും ദുരിതം ഇരട്ടിപ്പിക്കുന്നു. ആവശ്യത്തിന് പണം ബാങ്കുകളിലൂടെ സര്‍ക്കാര്‍ കൈമാറാത്തതിനാല്‍ തൊഴിലുടമയ്ക്ക് തൊഴിലാളികളുടെ കൂലി നല്‍കാന്‍ കഴിയുന്നില്ല.

migrant-labourers

കുടുംബമായി തൊഴിലിടങ്ങളിലെ മോശം സാഹചര്യത്തില്‍ അരിഷ്ടിച്ച് കഴിയുന്നവരാണ് ഭൂരിഭാഗവും. തങ്ങള്‍ക്ക് മൂന്നു ദിവസമായി ജോലിയില്ലാതായിട്ടെന്ന് ബിഹാറില്‍ നിന്നും ദില്ലിയിലെത്ത് ജോലി ചെയ്യുന്ന അമ്പത്തിയൊമ്പതുകാരന്‍ പറയുന്നു. 300 രൂപയാണ് ദിവസക്കൂലി കിട്ടുന്നത്. പാതിയും ഭക്ഷണത്തിനു ചെലവഴിക്കേണ്ടിവരും. ജോലിയില്ലാത്തതിനാല്‍ ഇപ്പോള്‍ പട്ടിണിയിലാണെന്നും ഇയാള്‍ പറയുന്നു.

തൊഴിലുടമകളുടെ കൈയ്യില്‍ പണമില്ലാത്തതാണ് മിക്കവരെയും പട്ടിണിയിലാക്കിയിരിക്കുന്നത്. രണ്ടുദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഉത്തര്‍ പ്രദേശിലെ ഒരു തൊഴിലാളിയും മാധ്യമങ്ങളോട് പറഞ്ഞു. ആരും ജോലിക്കായി വിളിക്കുന്നില്ല. ഈ നിലയില്‍ കൂടുതല്‍ ദിവസം കഴിയാന്‍ സാധിക്കില്ലെന്നും തൊഴിലാളി പറയുന്നു.

ദില്ലിയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം ഇതരസംസ്ഥാനക്കാറുണ്ടെന്നാണ് കണക്ക്. ഇവരെ ദിവസക്കൂലിക്ക് പലയിടത്തായി ജോലിക്കെത്തിക്കുകയാണ് പതിവ്. കറന്‍സി പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയതോതില്‍ പട്ടിണിമരണം നേരിടേണ്ടിവന്നേക്കുമെന്ന് സര്‍ക്കാരിന് മൂന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പണദൗര്‍ലഭ്യത്തെ തുടര്‍ന്നുള്ള പ്രശ്‌നത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+