കുടിയേറ്റ തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് പോകാന്‍ അനുമതി; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി
ദില്ലി: കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കൊറോണ വൈറസ് രോഗ ലക്ഷണങ്ങളില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്കാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കൊറോണ രോഗ പ്രതിരോധ നടപടികളുടെ രാജ്യത്താകമാനം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ ഒരാഴ്ച്ച് മാത്രം ബാക്കിയിരിക്കെയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
Recommended Video
ഇത്തരത്തില്‍ പോകാന്‍ താല്‍പര്യപ്പെടുന്നവരെ സ്‌കീനിങിന് വിധേയമാക്കുകയും രോഗലക്ഷണമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷവുമായിരിക്കും അനുമതി നല്‍കുകയെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

കുടിയേറ്റ തൊഴിലാളികളെ കൂടാതെ തീര്‍ത്ഥാടനത്തിന് പോയി വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും അതത് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയും.
ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡല്‍ അതോറിറ്റിയെ ചുമതലപ്പെടുത്തുന്നതിനോടൊപ്പം ഇവരെ സ്വകരിക്കുന്നതിനും തിരിച്ചയക്കുന്നതിനുമായി പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലുള്ളവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകുന്നതിനായി ബസുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇതിനായി ഉപയോഗിക്കുന്ന ബസുകള്‍ അണുവിമുക്തമാക്കുകയും എല്ലാവരും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം.
സ്വന്തം നാടുകളിലെത്തുന്നവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുകയും അവരെ നിരീക്ഷണത്തില്‍ വിടുകയും വേണം. അവരെ എല്ലാതരത്തിലുള്ള പരിശോധനകള്‍ക്കും വിധേയമാക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
അതേസമയം കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ നാട്ടിലെത്തിക്കുന്നത്പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
തൊഴിലാളികളുടെ ദൈനംദിന ആവശ്യങ്ങള്‍ അവര്‍ എവിടെയാണോ തങ്ങുന്നത് അവിടുത്തെ സര്‍ക്കാര്‍ നിര്‍വ്വഹിക്കുമെന്നും അവരുടെ കുടുംബത്തിന് വേണ്ട കാര്യങ്ങള്‍ കുടുംബം ജീവിക്കുന്ന സ്ഥലത്ത് നിന്നും ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇതോടൊപ്പം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശളങ്ങളും ചേര്‍ന്ന് 37,978 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും 14.3 ലക്ഷം പേരെ അതില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.34 കോടി ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ 26225 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും 16.5 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് അതത് തൊഴിലുടമകള്‍ പാര്‍പ്പിടവും ഭക്ഷണവും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications