• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്ക് ഡൌണിനിടെ റോഡിലിരുന്ന് കാലിലെ പ്ലാസ്റ്റർ മുറിച്ച് നീക്കി യുവാവ്: സത്യാവസ്ഥ ഇങ്ങനെ.. ചിത്രം

ഭോപ്പാൽ: രാജ്യവ്യാപക ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതെ പലയിടങ്ങളിലായി കുടുങ്ങിപ്പോയത്. ഇതിനിടെയാണ് റോഡിലിരുന്ന് കത്രിക കൊണ്ട് പ്ലാസ്റ്റർ മുറിച്ചുമാറ്റുന്ന യുവാവിന്റെ ചിത്രം വൈറലായത്. പരിക്കേറ്റ കാലുമായി സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന യുവാവാവാണ് കാലിലെ പ്ലാസ്റ്റർ കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള യുവാവിന്റെ ചിത്രമാണ് കുടിയേറ്റ തൊഴിലാളികളുടെ നേർച്ചിത്രമായി മാറിക്കൊണ്ടിരിക്കുന്നത്.

'ചില പ്രത്യേക വ്യക്തികളുടെ അസുഖത്തിന്റെ ഭാഗം'; സിഐടിയു നേതാവിനെതിരെ കേസെടുത്തതിനെതിരെ എംഎൽഎ

കാലിന്റെ മൂന്നുവിരലുകൾക്കും കണങ്കാലിനും പരിക്കേറ്റ ഭൻവർലാൽ മധ്യപ്രദേശിലെ പിപാരിയയിൽ നിന്നാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്. എന്റെ ജന്മനാട്ടിലേക്കും കുടുംബത്തിലേക്കും എത്തുന്നതിന് വേണ്ടിയാണ് താൻ 500 കിലോമീറ്റർ ദൂരം വാഹനത്തിലെത്തിയതെന്നാണ് ഭൻവർലാലിന്റെ പ്രതികരണമെന്നാണ് എൻഡിടിവി റിപ്പോർട്ട്. അവശേഷിക്കുന്ന 240 കിലോമീറ്റർ ദൂരം നടന്ന് രാജസ്ഥാനിലെ ഗ്രാമത്തിലെത്താനാണ് ഭൻവർലാൽ തീരുമാനിച്ചിരുന്നത്. ' സുരക്ഷാ നടപടികളുടെ ഭാഗമായി അതിർത്തികളിൽ പോലീസ് ജനങ്ങളെ തടയുന്നുണ്ടെന്ന് അപ്പോഴാണ് ഞാനറിഞ്ഞത്. എന്നാൽ എനിക്ക് മറ്റുവഴികളില്ലായിരുന്നു. എന്റെ കുടുംബം തനിച്ചാണ്. എനിക്ക് ജോലിയില്ലാത്തതിനാൽ അവർക്ക് പണമയക്കാൻ കഴിയില്ല. അതുകൊണ്ട് നടക്കുന്നതിനായി പ്ലാസ്റ്റർ മുറിച്ച് നീക്കേണ്ടതായി വന്നുവെന്നും ഭൻവർലാൽ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. പൊതു- സ്വകാര്യ ഗതാഗത സംവിധാനം നിർത്തലാക്കിയതിന് പുറമേ ഫാക്ടറികളും നിർമാണ മേഖലയും അടച്ചിട്ടു. ഇതോടെ ജോലി ചെയ്യുന്ന സ്ഥലങ്ങൾ വിട്ട് സ്വദേശത്തേക്ക് മടങ്ങാൻ കുടിയേറ്റ തൊഴിലാളികളും നിർബന്ധിതരായി.

ദില്ലിയിലെയും യുപിയിലെയും ദേശീയ പാതകളും റോഡുകളും ഒരുവേള കുടിയേറ്റ തൊഴിലാളികളെക്കൊണ്ട് നിറഞ്ഞു. കയ്യിൽ കുഞ്ഞുങ്ങളുമായാണ് പലായനം തുടങ്ങിയത്. ഉത്തർപ്രദേശ് സർക്കാർ ഇതോടെ അതിർത്തി ജില്ലകളിൽ കുടുങ്ങിയവരെ സ്വദേശത്തേക്ക് എത്തിക്കാൻ 1000 ഓളം ബസുകളും വിട്ടുനൽകിയിരുന്നു. എന്നാൽ ഇത് അതിരുകടന്നതോടെ വിഷയത്തിൽ ഇടപെട്ട കേന്ദ്രം ജില്ലാ- സംസ്ഥാന അതിർത്തികൾ അടച്ചിടാനും കർശന നിർദേശം നൽകുകയായിരുന്നു. കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും താമസിക്കാൻ സൌകര്യവുമൊരുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശവും നൽകിയിരുന്നു. മധ്യപ്രദേശ് സർക്കാർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സർക്കാർ ഭക്ഷണവും വെള്ളവും നൽകിവരുന്നുണ്ട്.

cmsvideo
  ചൈന ലോകത്തെ പറ്റിച്ചതോ? | Oneindia Malayalam

  ഇന്ത്യയിൽ ഇതിനകം 1,251 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 32 പേർ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച 102 പേർക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്. ലോകത്ത് 7,87,010 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 37,829 പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചത്.

  English summary
  Migrant Worker, Whose Pic Went Viral, To Walk Home Despite Fracture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more